ഈ ടാറ്റയ്ക്ക് എന്തൊരു സ്നേഹമാ... ടിയാഗോ ഇവിയിൽ അടിപൊളിയൊരു ഫീച്ചർ ചേർത്ത് കമ്പനി

സേഫ്റ്റി എന്നൊരു ഒറ്റ ഘടകം കൊണ്ട് ഇന്ത്യയിൽ ക്ലച്ചുപിടിച്ചു പോയ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ഇന്നും ഇക്കാര്യങ്ങൾ ഉയർത്തിപ്പിടിച്ച് ബ്രാൻഡ് അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ഇതിനിടയിൽ പെട്രോൾ, ഡീസൽ കാറുകൾക്ക് പുറമെ ഇലക്‌ട്രിക്കിലും കൈവെക്കാൻ ടാറ്റ തീരുമാനിച്ചതും വലിയ വിപ്ലവമാണ് സൃഷ്‌ടിച്ചത്. ഇന്ന് ഇവി വിപണിയിലെ മാരുതിയാണ് രത്തൻ ടാറ്റയുടെ കമ്പനി.

ടിയാഗോ ഇവി മുതൽ പഞ്ച് ഇവി വരെ വന്നെത്തി നിൽക്കുന്ന വൈദ്യുത വാഹന നിര ശരിക്കും സൂപ്പർഹിറ്റാണ്. ഇന്ത്യക്കാരുടെ പള്‍സറിഞ്ഞ് താങ്ങാവുന്ന വിലയില്‍ കിടിലന്‍ റേഞ്ചും ഫീച്ചറുകളുമുള്ള ഇവികള്‍ കൊണ്ടുവന്നാണ് ടാറ്റ വിപണി തൂക്കിയതെന്ന് വേണം പറയാൻ. നിലവിൽ ടിയാഗോ, ടിഗോർ, പഞ്ച്, നെക്സോൺ എന്നീ നാല് വൈദ്യുത വാഹനങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.

Tata Tiago EV Gets Auto Dimming IRVM

ഇതിൽ ടിയാഗോ ഇവിയാണ് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനം. താങ്ങാനാവുന്ന വില തന്നെയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിനെ ഇത്രയും ജനപ്രിയമാക്കുന്നത്. ഇപ്പോഴും കാര്യങ്ങൾ അങ്ങനെ തന്നെ നിൽക്കുമ്പോൾ വാഹനത്തിലേക്ക് കൂടുതൽ ഫീച്ചറുകൾ ചേർത്ത് ടിയാഗോ ഇവിയെ കൂടുതൽ ആകർഷകമാക്കുകയാണ് ടാറ്റ മോട്ടോർസ്. XZ+ ടെക് ലോംഗ് റേഞ്ച് മോഡലിനെയാണ് കമ്പനി പരിഷ്ക്കാരിയാക്കിയിരിക്കുന്നത്.

അതായത് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഈ വേരിയന്റ് ഓട്ടോ-ഡിമ്മിംഗ് IRVM ഫീച്ചറുമായാവും ഇനി വരിക. അതായത് ഡ്രൈവർ ഇനി മുതൽ രാത്രി IRVM-ൻ്റെ സ്വിച്ച് ഫ്ലിപ്പുചെയ്യേണ്ടതില്ലെന്ന് സാരം. ടിയാഗോ ഇവിയുടെ XZ+ വേരിയൻ്റുകളിൽ ഇപ്പോൾ മൊബൈൽ ഉപകരണങ്ങൾ വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി 45 W യുഎസ്ബി പോർട്ടും ടാറ്റ മോട്ടോർസ് അധികമായി ചേർത്തിട്ടുണ്ട്.

Tata Tiago EV Gets Auto Dimming IRVM

ഇതുകൂടാതെ പോളിൻ എയർ ഫിൽട്ടറും ഓട്ടോ-ഫോൾഡ് ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകളും ഇപ്പോൾ XZ+ വേരിയൻ്റുകളിൽ മാത്രമേ ലഭ്യമാകൂവെന്നും കമ്പനി അറിയിച്ചു. ടിയാഗോ ഇവിയുടെ എല്ലാ വേരിയൻ്റുകളിൽ നിന്നും ടാറ്റ ബ്ലാക്ക് റൂഫും നീക്കം ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനുപുറമെ ബാക്കിയെല്ലാം മുമ്പത്തേതിനു സമാനമായി തുടരുകയാണ്. അധിക ഫീച്ചറുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും വിലയിൽ മാറ്റമൊന്നും നടത്തിയിട്ടില്ലെന്നത് സ്വാഗതാർഹമാണ്.

നിലവിൽ 7.99 ലക്ഷം മുതൽ 11.89 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇവിയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില വരുന്നത്. XE, XT, XZ പ്ലസ്, XZ പ്ലസ് ടെക് എന്നീ വേരിയന്റുകള്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം വിപണിയിൽ എത്തുന്നതും. 19.2 kWh ബാറ്ററി പായ്ക്കാണ് MR വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇത് സിംഗിൾ ചാർജിൽ 250 കിലോമീറ്റര്‍ റേഞ്ച് വരെ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.

Tata Tiago EV Gets Auto Dimming IRVM

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടാറ്റ ടിയാഗോ ഇവിയുടെ മിഡ് റേഞ്ച് മോഡലിന് ഫ്രണ്ട് ആക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇത് 61 bhp പവറിൽ പവരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഇലക്ട്രിക് ഹാച്ചിന്റെ ലോംഗ് റേഞ്ച് വേരിയന്റ് 24 kWh ബാറ്ററി പായ്ക്കുമായാണ് വരുന്നത്. MIDC സൈക്കിളില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ചാണ് ഇതിൽ കിട്ടുന്നതെന്നാണ് കമ്പനി പറയുന്നത്.

ടിയാഗോ ഇവിയുടെ ലോംഗ് റേഞ്ച് മോഡൽ 74 bhp കരുത്തിൽ 114 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. 6.2 സെക്കന്‍ഡിനുള്ളില്‍ 0-60 km/h വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതുതായി ചേർത്ത ഫീച്ചറുകൾ കൂടാതെ തന്നെ മുടക്കുന്ന വിലയ്ക്കുള്ള മുതലായിരുന്നു ഈ കാർ എന്ന് ടാറ്റ ഉറപ്പുവരുത്തിയിട്ടുണ്ട്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകള്‍ ഇതിന്റെ ഭാഗമാണ്.

Tata Tiago EV Gets Auto Dimming IRVM

ടാറ്റയുടെ കരുത്തായ സേഫ്റ്റിയിലും ടിയാഗോ ഇവി വിട്ടുവീഴ്ച്ചയൊന്നും ചെയ്‌തിട്ടില്ല. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിവേഴ്‌സിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള കാര്യങ്ങളെല്ലാം സ്റ്റാൻഡേർഡായി തന്നെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഇവി വിഭാഗത്തിൽ എംജി കോമെറ്റ് ഇവി, സിട്രേണ്‍ eC3 എന്നീ കാറുകള്‍ക്കെതിരെയാണ് ടിയാഗോയുടെ മത്സരം.

More from DriveSpark

Article Published On: Tuesday, March 19, 2024, 17:03 [IST]
English summary
Tata tiago ev gets auto dimming irvm and more features from today details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X