എല്ലാവരേയും കാർ മുതലാളിയാക്കാൻ ടാറ്റ, കാറുകൾക്ക് വിലക്കുറവിന്റെ പൊടിപൂരം ഒരുക്കി കമ്പനി

സേഫ്റ്റിയിലൂടെ ഇന്ത്യക്കാരുടെ മനസിൽ കുടിയേറിപാർത്തവരാണ് രത്തൻ ടാറ്റയുടെ ടാറ്റ മോട്ടോർസ്. ഇതിന് ചുക്കാൻ പിടിച്ചതാവട്ടെ നെക്സോണും ടിയാഗോയുമാണെന്ന് വേണം പറയാൻ. ചെറിയ ബജറ്റിലുള്ളവരെ പോലും എസ്‌യുവി മുതലാളിയാക്കാൻ പഞ്ച് എത്തിയതെല്ലാം പിന്നീടാണ്. അങ്ങനെ വലിയൊരു മോഡൽ നിരയുമായി ടാറ്റ മിന്നിത്തിളങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം മഹീന്ദ്രയോട് മൂന്നാം സ്ഥാനം നഷ്‌ടപ്പെട്ട ബ്രാൻഡ് തിരിച്ചുവരവിനുള്ള പദ്ധതികൾ ഒരുക്കുകയാണ്. അതിന്റെ ഭാഗമായി ഉത്സവ സീസണിൽ ഗംഭീര ഡിസ്‌കൌണ്ട് ഓഫറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ആളുകളെയെല്ലാം ഷോറൂമിലേക്ക് അടുപ്പിക്കാൻ കരുതിവെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ?

ടാറ്റയുടെ 2024 മോഡൽ ഇയർ കാറുകൾക്ക് ഓഫർ കുറവാണെങ്കിലും പഴയ 2023 ഇയർ സ്റ്റോക്കുകൾ വലിയ കിഴിവുകളോടെ വാങ്ങാനാവും. 15,000 മുതൽ 50,000 രൂപ വരെയാണ് പുത്തൻ വാഹനങ്ങൾക്കായി ഉപയോഗപ്പെടുത്താനാവുന്ന ആനുകൂല്യങ്ങൾ. ടിയാഗോയുടെ കുഞ്ഞൻ ഫാമിലി കാർ വാങ്ങാൻ പദ്ധതിയുള്ളവർക്ക് നല്ല സമയമാണിത്. XE, XM, XTD വകഭേദങ്ങൾ ഒഴികെയുള്ള എല്ലാ പെട്രോൾ, സിഎൻജി വേരിയൻ്റുകളിലും 30,000 രൂപ വരെ ഡിസ്‌കൗണ്ടാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.

Tata Tiago Punch Nexon Harrier Safari Models Available With Festive Season Offers

അതേസമയം XE, XM, XTD വേരിയന്റുകൾക്ക് 20,000 രൂപ വരെ ഡിസ്‌കൗണ്ടോടെ ഒക്ടോബർ മാസം വാങ്ങാനാവും. ടാറ്റ ടിഗോർ കോംപാക്‌ട് സെഡാന്റെ എൻട്രി ലെവൽ XE ഒഴികെയുള്ള 2024 മോഡലുകളുടെ എല്ലാ വകഭേദങ്ങൾക്കും 30,000 രൂപ വരെ ആനുകൂല്യങ്ങളുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടിഗോർ XE പതിപ്പിന് 20,000 രൂപ വരെ ഓഫർ ലഭിക്കും.

ഇനി 2024 ടാറ്റ ആൾട്രോസ് വാങ്ങാനിരിക്കുന്നവർക്ക് പ്രീമിയം ഹാച്ച്ബാക്കിന്റെ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് 15,000 രൂപ മുതൽ 35,000 രൂപ വരെ ഓഫർ ലഭിക്കും. പെർഫോമൻസ് പതിപ്പായ ആൾട്രോസ് റേസറാണ് നോക്കുന്നതെങ്കിൽ മൊത്തത്തിൽ അരലക്ഷം രൂപ ലാഭിക്കാനാവും. ഈ മാസം ആൾട്രോസ് റേസർ വാങ്ങുന്നവർക്ക് 30,000 രൂപയുടെ കസ്റ്റമർ ബെനഫിറ്റും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുകളും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെയാണ് 50,000 രൂപ വരെ ഓഫർ നേടാനാവുക.

Tata Tiago Punch Nexon Harrier Safari Models Available With Festive Season Offers

ഇനി എസ്‌യുവി വാങ്ങിയാൽ മതിയെന്ന വാശിയുള്ളവർക്ക് നെക്സോൺ തെരഞ്ഞെടുക്കാം. കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഈ മാസം മൊത്തത്തിൽ 35,000 രൂപ വരെ ഉപയോഗപ്പെടുത്താനാവും. പ്യുവർ, പ്യുവർ എസ് വേരിയന്റുകളിൽ വരുന്ന നെക്‌സോൺ പെട്രോൾ, ഡീസൽ മോഡലുകളിൽ 25,000 രൂപയുടെ പ്രത്യേക ഉത്സവകാല ഓഫർ ലഭിക്കും.

നെക്സോൺ പ്യുവർ പ്യുവർ, പ്യുവർ പ്ലസ് എസ് പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് 20,000 രൂപയും സ്മാർട്ട് പ്ലസ്, സ്മാർട്ട് പ്ലസ് എസ് പെട്രോൾ, ഡീസൽ വേരിയൻ്റുകൾക്ക് 10,000 രൂപയും ഓഫർ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ ആനുകൂല്യങ്ങൾ എക്സ്ചേഞ്ച് സ്കീം വഴി മാത്രമാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ടാറ്റ നെക്‌സോൺ ഫിയർലെസ് വേരിയന്റ് വാങ്ങാനെത്തുന്നവർക്ക് 35,000 രൂപ ഡിസ്‌കൗണ്ടോടെ വാഹനം വീട്ടിലെത്തിക്കാം.

Tata Tiago Punch Nexon Harrier Safari Models Available With Festive Season Offers

മുമ്പ് സൂചിപ്പിച്ചതുപോലെ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ പെട്രോളിനും ഡീസലിനും 15,000 രൂപയുടെ പ്രത്യേക ഇൻ്റർവെൻഷൻ കൺസ്യൂമർ ഡിസ്‌കൗണ്ടും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ട്. ഹാരിയറിൻ്റെയും സഫാരിയുടെയും പെട്രോൾ മോഡലുകൾ ഇതുവരെ പുറത്തിറക്കിയിട്ടില്ല.എങ്കിലും 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് സ്‌കീമിലൂടെ ഡീസൽ വേരിയൻ്റുകൾക്ക് പ്രത്യേകമായി ഓഫറിട്ടുണ്ട്.

രണ്ട് എസ്‌യുവികളുടേയും 2023 മോഡൽ ഇയറുകളിൽ 15,000 രൂപ മുതൽ 1.33 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ കിട്ടും. പഞ്ച് വാങ്ങുന്നവർക്ക് പെട്രോൾ വേരിയൻ്റുകളിൽ 18,000 രൂപ വരെയും സിഎൻജി വേരിയൻ്റുകളിൽ 15,000 രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും. ഉത്സവ സീസൺ ഓഫറുകൾ സംസ്ഥാനം, നഗരം, സ്റ്റോക്കുകളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാനും സാധ്യകതയുണ്ട്. ആയതിനാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഏറ്റവും അടുത്ത ടാറ്റ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 10, 2024, 17:39 [IST]
English summary
Tata tiago punch nexon harrier safari models available with festive season offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X