സംഭവം കൊള്ളാം കേട്ടോ... ടാറ്റ ടിഗോർ സിഎൻജി ഓട്ടോമാറ്റിക് കാറിന്റെ റിവ്യൂ വീഡിയോ കണ്ടാലോ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ മോഡലുകളിൽ ഒന്നാണ് ടാറ്റയുടെ ടിഗോർ. സബ്-കോംപാക്‌ട് സെഡാൻ പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ സ്വന്തമാക്കാനാവും. ഇപ്പോൾ ഇതിനെല്ലാം പുറമെ ഒരു സിഎൻജി ഓട്ടോമാറ്റിക്കും കാറിന് സമ്മാനിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. രാജ്യത്ത് ഇന്ന് ഓട്ടോമാറ്റിക് കാറുകൾക്ക് ലഭിക്കുന്ന ജനപ്രീതിയാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വിഭാഗത്തിലേക്കും ക്ലച്ച്ലെസ് മോഡലുകൾ കൊണ്ടുവരാൻ കമ്പനിയെ നിർബന്ധിതരാക്കിയത്.

ഇന്ത്യയിലെ ആദ്യത്തെ സിഎൻജി ഓട്ടോമാറ്റിക് സെഡാനായി എത്തുന്ന ടാറ്റ ടിഗോർ സിഎൻജി ഓട്ടോമാറ്റിക് വാങ്ങാൻ എന്തായാലും ആളുകൾ എത്തുമെന്ന് ഉറപ്പാണ്. പക്ഷേ ഏറ്റവും മൈലേജുള്ള സെഡാൻ കൂടിയായി എത്തുമ്പോൾ ടിഗോർ സിഎൻജി ഓട്ടോമാറ്റിക് എങ്ങനെയുണ്ടായിരിക്കുമെന്ന് അറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. അതിനായി ചുവടെ കൊടുത്തിരിക്കുന്ന ഡ്രൈവ്സ്പാർക്കിന്റെ റിവ്യൂ വീഡിയോ നമുക്ക് കണ്ടാലോ?

ഡിസൈനിനെ സംബന്ധിച്ചിടത്തോളം ടിഗോർ സിഎൻജി ഓട്ടോമാറ്റിക് നിലവിലെ സെഡാനിന് സമാനമായി പൂർണമായും മാറ്റമില്ലാതെ തുടരുകയാണ്. അകത്തളത്തിലും കാര്യങ്ങൾ ഏതാണ് സമാനമാണെന്ന് വേണം പറയാൻ. ഇന്റീരിയറിലെ എഎംടി ഗിയർ ലിവർ ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും മറ്റ് പെട്രോൾ, സിഎൻജി മാനുവൽ മോഡലുകളിലേതിനു സമാനമാണ്. കാർ സിഎൻജിയിൽ തന്നെ നേരിട്ട് സ്റ്റാർട്ടാക്കാൻ സാധിക്കും എന്നതും നേട്ടമാണ്.

Tata Tigor iCNG AMT Review Video

ഒരാൾക്ക് പെട്രോളിലേക്കോ സിഎൻജി ഫ്യുവലിലേക്കോ മാറണമെങ്കിൽ ഒരു സമർപ്പിത ബട്ടണും ടാറ്റ മോട്ടോർസ് കൊടുത്തിട്ടുണ്ട്. ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനാൽ ബൂട്ട് സ്പേസും കാര്യമായി തന്നെയുണ്ട്. സെഡാനിലെ രണ്ട് സിഎൻജി ടാങ്കുകളുടെയും കപ്പാസിറ്റി 70 ലിറ്റർ ആണ്. എല്ലാ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ലാഗ് ഇതിലും കാര്യമായി തന്നെ അനുഭവപ്പെടുന്നുണ്ട്. എങ്കിലും എൽപ്പിച്ച പണി അന്തസായി തന്നെ ഗിയർബോക്‌സ് എടുക്കുന്നുണ്ട്.

Article Published On: Wednesday, February 21, 2024, 17:49 [IST]
English summary
Tata tigor icng amt review video driving specs performance details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X