തിരിച്ചുവരവിന് ഒരുങ്ങി ടാറ്റ സെനോൺ? സർപ്രൈസ് എൻട്രിയുമായി നിരത്തിൽ; നെഞ്ചിടിപ്പുമായി ടൊയോട്ട

ഇന്ത്യക്കാർക്കിടയിൽ അത്ര ഡിമാന്റില്ലാത്തതും എന്നാൽ യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ ചൂടപ്പംപോലെ വിറ്റഴിയുന്നതുമായ വാഹന വിഭാഗമാണ് പിക്കപ്പ് ട്രക്കുകളുടേത് (Pickup Truck). ആഭ്യന്തര വിപണിയിൽ ഇസൂസു ഡി-മാക്‌സ് വി-ക്രോസും ടൊയോട്ട ഹൈലക്‌സും നിലവിൽ തരക്കേടില്ലാത്ത തരത്തിൽ വിറ്റഴിയുന്നുണ്ടെങ്കിലും പണ്ട് ടാറ്റയും മഹീന്ദ്രയുമെല്ലാം തോറ്റ് പിൻമാറിയ സെഗ്മെന്റായിരുന്നു ഇത്. സെനോൺ എന്ന തട്ടുപൊളിപ്പൻ മോഡലുമായാണ് ടാറ്റ മോട്ടോർസ് ഇവിടെ അരങ്ങുവാഴാൻ എത്തിയിരുന്നത്. ജാഡ ലുക്കും ഗംഭീര റോഡ് പ്രസൻസുമെല്ലാമായി ലൈഫ് സ്റ്റൈൽ പിക്കപ്പ് വിപണിയെ ഞെട്ടിച്ചുവെങ്കിലും ആരും കാര്യമായി വാങ്ങാനെത്തിയില്ലെന്നതാണ് യാഥാർഥ്യം.

അങ്ങനെ പതിയെ സെനോൺ വിപണിയിൽ നിന്നും പിൻവാങ്ങുകയും ചെയ്‌തു. എന്നാൽ ഇന്ന് ഇത്തരം മോഡലുകളെയും സ്വീകരിക്കാൻ തയാറായിട്ടുള്ള ഇന്ത്യക്കാർ നിരന്തരം ടാറ്റയോട് ആവശ്യപ്പെടുന്ന കാര്യമാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിനെ തിരികെ കൊണ്ടുവരുമോ എന്നത്. ഏറെക്കാലമായി ഇക്കാര്യത്തിൽ മൌനം പാലിച്ചിരുന്ന കമ്പനി ഇപ്പോഴിതാ സെനോണിന്റെ പരീക്ഷയോട്ടം നടത്തി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.

Tata Xenon 4X4 Pickup Truck Spied In India

പൂനെയിലെ ടാറ്റയുടെ നിർമാണ കേന്ദ്രത്തിന് സമീപം സെനോൺ X2 4X4 മോഡൽ നിരത്തിലിറങ്ങിയ സ്പൈ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് ബാഡ്ജിൽ X2, XT എന്ന് സൂചിപ്പിക്കുന്നതെന്ന് പലർക്കും സംശയമുണ്ടാവാം അല്ലേ. സെനോൺ XT-യുടെ കയറ്റുമതി പതിപ്പായതിനാലാണ് ഇതിനെ ഇങ്ങനെ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് ഉദ്ദേശമില്ലെങ്കിലും എന്തിനാണ് ഇങ്ങനെയൊരു പരീക്ഷണയോട്ടമെന്നാണ് പലരും ഇപ്പോൾ ചിന്തിക്കുന്നത്.

കൊമേഴ്‌സ്യൽ പിക്കപ്പ് ട്രക്കുകളിലേതുപോലെ ഈ ലോഡ് ബെഡിൽ സാധനങ്ങൾ കെട്ടിവെക്കാനുള്ള കൊളുത്തുകളോ ടെയിൽഗേറ്റ് അടയ്ക്കുന്നതിനുള്ള ലാച്ചുകളോ ഇല്ലെന്നത് ആശ്വാസകരമാണ്. കാരണം പാസഞ്ചർ വാഹന വിഭാഗത്തിൽ സെനോൺ തിരികെ കൊണ്ടുവരാനുള്ള സാധ്യതകളാണ് ഇതിലൂടെ തെളിയുന്നത്. ഈ ലോഡ്‌ബെഡിൻ്റെ അടിഭാഗം അതിൻ്റെ ക്യാബിൻ്റേതുമായി യോജിപ്പിക്കുകയും PV, CV പിക്കപ്പ് ട്രക്കുകളുടെ വ്യത്യസ്‌തവുമായ ഒന്നാണ്.

Tata Xenon 4X4 Pickup Truck Spied In India

അലോയ് വീലുകൾ ഇന്ത്യയിൽ വിൽക്കുന്ന പഴയ സെനോൺ XT പതിപ്പിന്റെ അതേ 16 ഇഞ്ച് യൂണിറ്റുകളാണ്. എന്നാൽ സൈഡിൽ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ സ്റ്റിക്കർ സ്പൈ ചിത്രങ്ങളിലെ വാഹനത്തിൽ കണ്ടില്ല. ഇനി യോദ്ധാ പിക്കപ്പിന്റെ പുതുതലമുറയ്ക്കുള്ള പരീക്ഷിണമാണോ നടക്കുന്നത് എന്നതും വ്യക്തമല്ല. അതേസമയം ആസിയാൻ രാജ്യങ്ങൾ, യൂറോപ്പ്, ലാറ്റിനമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികളിൽ വിൽക്കുന്ന കയറ്റുമതി മോഡലിൻ്റെ എന്തെങ്കിലും പരീക്ഷണമാവാനും സാധ്യതയുണ്ട്.

വിപണിയെ ആശ്രയിച്ച് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സെനോൺ വാഗ്‌ദാനം ചെയ്യുന്നത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന സെനോൺ XT പിക്കപ്പ് ട്രക്കിന് 2.2 ലിറ്റർ, 3.0 ലിറ്റർ എന്നീ രണ്ട് എഞ്ചിനുകളാണ് തുടിപ്പേകിയിരുന്നത്. ഒപ്പം ഉപഭോക്താക്കളുടെ ആവശ്യാനുസരണം 4X2, 4X4 ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളും മോഡലിനുണ്ട്. ഇന്ത്യൻ-സ്പെക്ക്, എക്‌സ്‌പോർട്ട്-സ്പെക്ക് പതിപ്പുകളിലായിരുന്നു ടാറ്റ മോട്ടോർസ് സെനോണിനെ ഇന്ത്യയിൽ വിപണനം ചെയ്‌തിരുന്നത്.

Tata Xenon 4X4 Pickup Truck Spied In India

ആദ്യം ഇന്ത്യക്കായി പ്രത്യേക മോഡലാണ് അവതരിപ്പിച്ചിരുന്നതെങ്കിലും വിൽപ്പനയുടെ വേഗം കൂട്ടാനായി കമ്പനി കയറ്റുമതി ചെയ്‌തിരുന്ന അതേ മോഡലിനെയും ഇന്ത്യക്കായി കൊണ്ടുവന്നു. പക്ഷേ അതിലും വിജയം കണ്ടെത്താനാവാതെ സെനോൺ മൂക്കുകുത്തി വീണു. അക്കാലത്ത് എന്തിനും ഏതിനും മൈലേജ് നോക്കിയിരുന്നതിനാൽ ക്രോസ് കൺട്രി റാലി ഇവൻ്റുകളിൽ പങ്കെടുക്കുന്ന ടാറ്റ സെനോണിന്റെ മോട്ടോർസ്‌പോർട്ട് പാരമ്പര്യവും കണക്കിലെടുത്തിരുന്നില്ല.

അതുമാത്രമല്ല 99 ശതമാനം വാഹന പ്രേമികൾക്കും കയറ്റുമതി മോഡൽ ഇവിടെ വിറ്റഴിക്കപ്പെട്ടതായി അറിയില്ല. എന്തായാലും ലൈഫ് സ്റ്റൈൽ പിക്കപ്പുകൾക്ക് കാര്യമായ വിൽപ്പന ഇപ്പോഴും ഇല്ലെന്നുള്ള വസ്‌തുത കമ്പനിക്കറിയാമെന്നതിനാൽ സെനോണിന്റെ തിരിച്ചുവരവ് സംഭവിക്കേണമെന്നില്ല. പിന്നെ ഏത് വാഹനം പുറത്തിറക്കിയാലും വിജയിപ്പിച്ചെടുക്കാനുള്ള ടാറ്റയുടെ കഴിവ് അസാധ്യമാണ്. ആയതിനാൽ ഞെട്ടിക്കാൻ രത്തൻ ടാറ്റ തയാറാവുമോയെന്ന് കണ്ടറിയാം.

More from DriveSpark

Article Published On: Friday, May 31, 2024, 16:15 [IST]
English summary
Tata xenon 4x4 pickup truck spied in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X