മൂന്നാംനിരയിൽ പോലും ഗംഭീര യാത്രാ സുഖം വേണോ? എന്നാൽ ഈ 7-സീറ്റർ മോഡലുകൾ വാങ്ങിയാൽ മതി

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിലെ യൂട്ടിലിറ്റി വാഹന വിപണി കൈവരിച്ചിരിക്കുന്ന മാറ്റം ചെറുതല്ലെന്ന് വേണം പറയാൻ. കൊവിഡ് മഹാമാരിക്ക് ശേഷം എസ്‌യുവികൾക്കും എംപിവികൾക്കും ഡിമാന്റ് കുതിച്ചുയരുകയാണ്. അങ്ങനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന വിഭാഗമായി 7-സീറ്ററുകൾ മാറിക്കഴിഞ്ഞു. പരമ്പരാഗതമായി ചെറിയ കാറുകൾ സ്വന്തമാക്കിയിരുന്ന പലരും കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് യാത്ര ചെയ്യാൻ പാകത്തിനായുള്ള വണ്ടികൾ അന്വേഷിച്ച് ഷോറൂമുകളിൽ എത്തിയതോടെ കമ്പനികളും പുതിയ മോഡലുകൾ നിർമിക്കാൻ നിർബന്ധിതരായി. പണ്ട് സെവൻ സീറ്ററെന്നാൽ ഇന്നോവ അല്ലെങ്കിൽ എർട്ടിഗയായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് ഇവർക്കെല്ലാം പുറമെ എസ്‌യുവികളും മൂന്നുവരി പതിപ്പുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം മോഡലുകൾ വാങ്ങുന്നവരിൽ പലർക്കും മൂന്ന്നിരകളിലും ആവശ്യത്തിന് സ്പേസ് വേണമെന്ന് വാശിയുള്ളവരാണ്. ദീർഘദൂര യാത്രകൾക്കായാലും ചെറിയ ദൂരങ്ങളിലേക്കായാലും 7 പേർക്ക് സുഖമായി യാത്ര ചെയ്യാൻ സ്ഥലം ആവശ്യമാണല്ലോ. ആദ്യ രണ്ട് നിരകളിൽ കയറാൻ പിന്നെ അടിപിടിയുമായിരിക്കും. മൂന്നാംനിരയിൽ സ്പേസില്ലാത്തതാവും ഇതിനുള്ള പ്രധാന കാരണം.

Maruti Ertiga

എന്നാൽ ഇക്കൂട്ടത്തിൽ പിന്നിലെ സീറ്റിൽ വരെ മികച്ച സ്പേസും യാത്രാ സുഖവും ചെയ്യുന്ന ചില മോഡലുകളുണ്ട്. നിങ്ങൾ ഒരു സെവൻ സീറ്ററിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മൂന്നാമത്തെ നിരിയിൽ പോലും മികച്ച സ്ഥലവും സൗകര്യവും പ്രദാനം ചെയ്യുന്ന മോഡലുകളെ എന്തായാലും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇക്കൂട്ടത്തിൽ ഏതെങ്കിലും ഒന്ന് വാങ്ങിച്ചിട്ടാൽ ഏത് ദൂരവും ഒരു മടുപ്പുമില്ലാതെ പോവാനും പറ്റും.

മാരുതി എർട്ടിഗ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ യൂട്ടിലിറ്റി വാഹനങ്ങളിലൊന്നാണ് മാരുതി സുസുക്കി എർട്ടിഗ. സ്വകാര്യ ആവശ്യങ്ങൾക്കായും ടാക്‌സിക്കായും ഒരേ പോലെ വിറ്റഴിക്കപ്പെടുന്ന മോഡലിനെ പാവങ്ങളുടെ ഇന്നോവ എന്നുവേണമെങ്കിലും വിളിക്കാം. വലിയ കുടുംബങ്ങൾക്ക് സുഖപ്രദമായ യാത്രാ അനുഭവം ഉറപ്പാക്കുന്ന വിശാലമായ ക്യാബിനാണ് എർട്ടിഗയുടെ ഏറ്റവും വലിയ പ്രത്യേകത.

Maruti Ertiga

എംപിവിയുടെ രണ്ടാം നിര യാത്രക്കാർക്ക് വിശാലമായ ഹെഡ്, ലെഗ് റൂമും നൽകുന്നതു പോലെ മൂന്നാം നിരയിലുള്ളവർക്കും കിടിലൻ കംഫർട്ടാണ് മാരുതി എർട്ടിഗയിൽ കിട്ടുന്നത്. കൂടെ മാരുതിയുടെ സർവീസ് നെറ്റ്‌വർക്കും കുറഞ്ഞ മെയിന്റനെൻസും കിടിലൻ പെർഫോമൻസ് നൽകുന്ന 1.5 ലിറ്റർ എഞ്ചിനും കൂടിയാവുമ്പോൾ എർട്ടിഗ പോലെ മറ്റൊരു വാഹനം ഈ ബജറ്റിൽ ഇല്ലെന്ന് തന്നെ പറയാം. 8.69 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില വരുന്നതും.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ: 7 സീറ്റർ വാഹനങ്ങളുടെ അവസാന വാക്കായി പറയാവുന്ന മോഡലാണിത്. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് യാതൊരു വിധ പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത വാഹനം പലരുടേയും ഡ്രീം കാറാണ്. ബജറ്റിന്റെ കാര്യത്തിൽ പ്രശ്‌നമില്ലാത്തവർക്ക് കണ്ണുംപൂട്ടി കൂടെക്കൂട്ടാം ഈ മിടുക്കനെ. ലക്ഷക്കണക്കിന് കിലോമീറ്റർ ഓടാനുള്ള കഴിവും ഗംഭീര മൈലേജും കിടിലൻ യാത്രാ സുഖവുമാണ് ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേകത.

Top 5 Cars In India With Best Third-row Space And Comfort

വിശാലമായ ക്യാബിനോടുകൂടിയാണ് ടൊയോട്ടയുടെ ഈ എംപിവി വരുന്നത്. രണ്ടാം നിരയിലുള്ളവർ ക്യാപ്റ്റൻ സീറ്റുകളുടെ സൌകര്യം കിട്ടുമ്പോൾ മൂന്നാം നിരയിലുള്ളവർക്കും വിശാലമായ സ്പേസാണ് ഇന്നോവ ക്രിസ്റ്റയിൽ ലഭിക്കുക. മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഒരുപോലെ പറ്റുന്ന മൂന്നാംനിരയുള്ളതിനാൽ വാഹനം നല്ലൊരു ഫാമിലി കാറാണെന്ന് വേണം പറയാൻ. 19.99 ലക്ഷം രൂപയാണ് ഇന്നോവയ്ക്ക് വരുന്ന എക്സ്ഷോറൂം വില.

കിയ കാരെൻസ്: ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റൊരു കിടിലൻ 7 സീറ്റർ മോഡലാണ് കിയ കാരെൻസ്. ഇന്നോവയും എർട്ടിഗയും വേണ്ടെന്നുള്ളവർക്ക് പരിഗണിക്കാനാവുന്ന ഓപ്ഷനാണിത്. മൂന്നാം നിരയിലുള്ളവർക്ക് ഉദാരമായ സ്പേസാണ് നൽകുന്നത്. മൂന്നാം നിരയിലെ സീറ്റിലേക്ക് കയറുന്നതും എളുപ്പമാണ്. മധ്യ നിരയിലെ സീറ്റുകൾ പോലെ കംഫർട്ടായ യാത്രയാണ് കാരെൻസിന് നൽകാനാവുക. ഏകദേശം 5.11 അടി ഉയരമുള്ള രണ്ടുപേർക്ക് സുഖപ്രദമായി യാത്ര ചെയ്യാം.

Kia Carens

റെനോ ട്രൈബർ: ചെറിയ വിലയിൽ 7-സീറ്റർ വാഹനം അന്വേഷിക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്ന വാഹനമാണ് റെനെ ട്രൈബർ. ഈ കോംപാക്‌ട് എംപിവിയുടെ മൂന്നാം നിര സീറ്റ് എർട്ടിഗയിലോ ക്രിസ്റ്റയിലോ ഉള്ളത്ര സുഖസൗകര്യങ്ങൾ നൽകുന്നില്ലെങ്കിലും പിന്നിലെ കംഫർട്ട് ലെവൽ ഉയരം കുറഞ്ഞവർക്കും കുട്ടികൾക്കും തീർച്ചയായും പര്യാപ്തമാണ്. അതും 6 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ കിട്ടുമെന്നത് കൂടി പരിഗണിക്കുമ്പോൾ സംഗതി കളറാവുന്ന കാര്യമാണ്.

ടൊയോട്ട ഫോർച്യൂണർ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ട്രൂ-ബ്ലൂ എസ്‌യുവികളിലൊന്നാണ് ഫോർച്യൂണർ. പകരക്കാരനില്ലാത്തവൻ എന്ന് വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല. മൂന്നാം നിരയിൽ ഉദാരമായ സ്പേസും സൗകര്യവുമാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. പിൻസീറ്റുകൾ ഉൾപ്പെടെയുള്ളവ യാത്രക്കാർക്ക് മതിയായ ലെഗ് റൂമും ഹെഡ്‌റൂമും വാഗ്ദാനം ചെയ്യുന്നുമുണ്ട്. നല്ല പാഡുള്ള സീറ്റുകൾ, കിടിലൻ തൈ-സപ്പോർട്ട്, വിശാലമായ ലെഗ് റൂമും എന്നിവയുള്ളതിനാൽ സുഖപ്രദമായ ദീർഘദൂര യാത്രകൾക്ക് ഫോർച്യൂണർ തികച്ചും അനുയോജ്യമാണ്.

More from DriveSpark

Article Published On: Saturday, July 20, 2024, 16:00 [IST]
English summary
Top 5 cars in india with best third row space and comfort ertiga innova carens
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X