ഇഷ്‌ടം പോലെ സ്ഥലം, ഇന്നോവയേക്കാൾ യാത്രാ സുഖം; 25. കി.മീ. മൈലേജുമായി ടൊയോട്ടയുടെ പുത്തൻ കാർ

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുമായി ചങ്ങാത്തം കൂടി പ്രീമിയം ബ്രാൻഡ് എന്ന ഇമേജ് കളഞ്ഞ് കുളിച്ചവരാണ് ടൊയോട്ട (Toyota). ഇന്നോവയും ഫോർച്യൂണറും എല്ലാം പുറത്തിറക്കി ഇന്ത്യക്കാർക്കിടയിൽ പ്രത്യേക ഫാൻബേസ് ഉണ്ടാക്കിയെടുത്തിരുന്ന കമ്പനി പെട്ടന്നൊരു സുപ്രഭാതത്തിൽ മാരുതിയുടെ റീബാഡ്‌ജ് ചെയ്‌ത കാറുകൾ പുറത്തിറക്കിയത് ആർക്കും അത്ര ദഹിക്കുന്ന കാര്യമായിരുന്നില്ല. പോരാത്തതിന് ജനപ്രിയമായ ഇന്നോവയുടെ മൂന്നാംതലമുറ മോഡലായ ഹൈക്രോസിനെ മാരുതിക്ക് മറിച്ചുവിറ്റും കമ്പനി ചീത്തപ്പേരുണ്ടാക്കി. പക്ഷേ വികസനത്തിനും നിർമാണത്തിനും പത്ത് പൈസ ചെലവഴിക്കാതെ എങ്ങനെ പണമുണ്ടാക്കാമെന്ന് എതിരാളികളെ ടൊയോട്ട കാണിച്ചുകൊടുത്തു.

എങ്കിലും മാരുതിയുടെ കോപ്പിയല്ലാത്ത ടൊയോട്ടയുടെ ഒറിജിനൽ കാർ കാത്തിരിക്കുന്നവരും നിരവധി പേരാണ്. അത്തരക്കാർക്കായി ജാപ്പനീസ് വാഹന നിർമാതാക്കൾ പുത്തനൊരു പെടക്കണ മോഡൽ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളായ ഹൈറൈഡർ, ഹൈക്രോസ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ടയുടെ പ്രധാന ആയുധം. അക്കൂട്ടത്തിലേക്കാണ് പുതിയ പടയാളിയും അണിചേരുന്നത്.

Toyota Camry Hybrid Sedan Launched In India

ശരിക്കും പറഞ്ഞാൽ ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായിരുന്നു കാമ്രി. ആഡംബര വാഹനമായി മുദ്ര കുത്തപ്പെട്ട സെഡാന് നല്ല വിലയായതിനാൽ സാധാരണക്കാരിലേക്ക് എത്തിയില്ലെന്ന് മാത്രം. പക്ഷേ കാശുള്ളവരിൽ പലരും കണ്ണുവെച്ചിരുന്ന ഉഗ്രൻ കാറായിരുന്നു കാമ്രി. ഇപ്പോഴിതാ പുതുപുത്തൻ ഭാവത്തിലും രൂപത്തിലും ഇന്ത്യക്കായി അവതരിപ്പിച്ചിരിക്കുകയാണ് കാമ്രിയുടെ പുത്തൻ മോഡലിനെ.

48 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഏറ്റവും പുതിയ ടൊയോട്ട കാമ്രി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിപണികളിൽ അരങ്ങേറ്റം കുറിച്ച പ്രീമിയം സെഡാൻ്റെ അതേ പതിപ്പാണ് ഇന്ത്യക്കായും എത്തിയിരിക്കുന്നത്. ഇനി ഈ സെഗ്മെന്റിൽ മെർസിഡീസ് ബെൻസും ബിഎംഡബ്യുവുമെല്ലാം വെള്ളംകുടിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് കാറിനെ പണികഴിപ്പിച്ചിരിക്കുന്നത്.

Toyota Camry Hybrid Sedan Launched In India

പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് കാമ്രിയുടെ വജ്രായുധം. ഒമ്പതാം തലമുറ ആവർത്തനത്തിലുള്ള സെഡാൻ ടൊയോട്ടയുടെ TNGA-K പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അതായത് അന്യായ യാത്രാ സുഖവും ഡ്രൈവിംഗ് ഡൈനാമിക്‌സുമാണ് കാമ്രി തരികയെന്ന് സാരം. ഡിസൈനിലേക്ക് നോക്കിയാൽ ഹാമർഹെഡ് സ്റ്റൈലിംഗാണ് ജാപ്പനീസ് ബ്രാൻഡ് ഇതിൽ പിന്തുടർന്നിരിക്കുന്നത്. ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, U-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഇടുങ്ങിയ ഗ്രില്ല് എന്നിവയെല്ലാമാണ് മുൻവശത്തെ അഴക്.

ബമ്പറുകൾക്ക് ഏതാണ്ട് ലെക്സസ് പോലെയുള്ള ആൻവിൽ ആകൃതി കൊടുത്തിരിക്കുന്നതും ശ്രദ്ധേയമാണ്. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ ബോൾഡായിട്ടുള്ള പുതിയ ക്യാരക്‌ടർ ലൈൻ, പുനർരൂപകൽപ്പന ചെയ്‌ത 18 ഇഞ്ച് അലോയ്‌ വീലുകൾ, പുതിയ C ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ടൊയോട്ട കാമ്രിയെ കളറാക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കയറിയാലും കിടിലമാണ് സംഗതി.

Toyota Camry Hybrid Sedan Launched In India

വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്ന 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററോട് കൂടിയ നവീകരിച്ച ഡാഷ്‌ബോർഡ് ഡിസൈൻ എന്നിവയാണ് പുതിയ കാമ്രിക്കുള്ളിൽ തീർത്തിരിക്കുന്നത്. ഒമ്പത് സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ കീ ഫംഗ്‌ഷണാലിറ്റി എന്നിവയും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.

പിൻ സീറ്റിലിരിക്കുന്നവർക്ക് റിയർ സെൻ്റർ കൺസോളിൽ റിക്ലൈൻ വെൻ്റിലേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ സുഖസൗകര്യങ്ങൾക്കായി ടൊയോട്ട ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിട്രാക്‌ടബിൾ സൺഷെയ്ഡുള്ള പനോരമിക് സൺറൂഫ് എന്നിവയും കാമ്രി സെഡാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിലും കമ്പനി പ്രത്യേകം ശ്രദ്ധകൊടുത്തിട്ടുണ്ട്.

കാൽനടയാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പ്രീ-കൊളിഷൻ സിസ്റ്റം, റഡാർ അധിഷ്‌ഠിത ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, രാത്രിയിൽ മികച്ച കാഴ്ച്ചക്കായി ഓട്ടോമാറ്റിക് ഹൈ ബീം എന്നിവയടങ്ങുന്ന ടൊയോട്ടയുടെ സേഫ്റ്റി സെൻസ് 3.0 സ്യൂട്ടും (ADAS) സെഡാനിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം 9 എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയും കൂടിയാവുമ്പോൾ പേടിക്കുകയേ വേണ്ട.

പുതിയ കാമ്രിയിലും 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് നിലനിർത്തിയേക്കുന്നത്. ഇത് ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റവുമായിട്ടാണ് (THS 5) വരുന്നതും. eCVT ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 230 bhp കരുത്തോളം ഉത്പാദിപ്പിക്കാനുമാവും. CKD റൂട്ട് വഴിയാണ് ടൊയോട്ട കാമ്രി ഇറക്കുമതി ചെയ്യുന്നത്. തുടർന്ന് പുതിയ മോഡൽ ബ്രാൻഡിൻ്റെ കർണാടകയിലെ ബിഡാദി പ്ലാൻ്റിൽ അസംബിൾ ചെയ്യും.

മുൻഗാമിയുടെ വിലയായ 46.17 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കാമ്രിയുടെ വില 1.83 ലക്ഷം രൂപ കൂടുതലാണ്. എങ്കിലും പ്രധാന എതിരാളിയായ സ്‌കോഡ സൂപ്പർബിനേക്കാൾ 6 ലക്ഷം രൂപ കുറവാണെന്നത് പലരുടേയും കണ്ണ് മഞ്ഞളിപ്പിക്കുന്ന കാര്യമാണ്. ഒപ്പം 54.40 ലക്ഷം രൂപ മുതൽ 60.60 ലക്ഷം രൂപ വരെ വിലയുള്ള മെർസിഡീസ് സി-ക്ലാസ് ലിമോസിൻ, ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ എന്നിവയുടെ കഞ്ഞികുടിയും ടൊയോട്ട മുട്ടിക്കും.

More from DriveSpark

Article Published On: Wednesday, December 11, 2024, 15:32 [IST]
English summary
Toyota camry hybrid sedan launched in india priced at rs 48 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X