പതിവില്ലാത്തതാണ്, 27.97 കി.മീ. മൈലേജുള്ള എസ്‌യുവിക്ക് 1 ലക്ഷം രൂപയുടെ ഇയർ എൻഡ് ഓഫറുമായി ടൊയോട്ട

ടൊയോട്ട (Toyota) കാറുകളോട് ഇന്ത്യക്കാർക്കുള്ള വിശ്വാസം അതൊന്ന് വേറെ തന്നെയാണ്. ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയാലും എഞ്ചിൻ നല്ലരീതിൽ തന്നെ പ്രവർത്തിക്കുന്നതും മെയിന്റനൻസ് കുറവുള്ളതുമെല്ലാം ടൊയോട്ടയുടെ മാത്രം പ്രത്യേകതയാണ്. സെക്കൻഡ് ഹാൻഡ് വിപണിയിലേക്ക് ഇറങ്ങിയാൽ പോലും ടൊയോട്ടയുടെ വണ്ടികൾക്ക് പിടിച്ചുപറയാണ്. പക്ഷേ ഇനി പഴയത് വാങ്ങണ്ട, പകരം പുതുപുത്തൻ തന്നെ വാങ്ങിക്കോയെന്ന് പറഞ്ഞ് ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. പക്ഷേ ഇന്നോവയ്ക്കും (Innova) ഫോർച്യൂണറിനും (Fortuner) ഒന്നുമല്ല കേട്ടോ, ടൊയോട്ടയുടെ സാധാരണക്കാരുടെ മോഡലുകൾക്കാണ് ഓഫറുകൾ ഉപയോഗപ്പെടുത്താനാവുന്നത്.

ഇനി അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട അടുത്തിടെ ഉത്സവ സീസണിനോട് അനുബന്ധിച്ച് ഗ്ലാൻസ, അർബൻ ക്രൂയിസർ ടൈസർ, അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുൾപ്പെടെ മൂന്ന് മോഡലുകൾക്ക് സ്പെഷ്യൽ എഡിഷൻ പതിപ്പുകൾ അവതരിപ്പിച്ചിരുന്നു. എന്തായാലും സംഗതി വർക്ക്ഔട്ടാവുകയും ചെയ്‌തു. അടുത്തിടെ അവതരിപ്പിച്ച ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷനുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു.

Toyota Glanza Taisor And Hyryder Models Now Available With Year-End Discount Offers

ഇത് കണക്കിലെടുത്താണ് മോഡൽ നിരയിലേക്ക് ഇയർ എൻഡ് ഓഫറുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ സ്പെഷ്യൽ എഡിഷൻ വേരിയൻ്റുകൾക്ക് പുറമെ ടൊയോട്ട ഗ്ലാൻസ, ടെയ്‌സർ, റൂമിയോൺ എന്നിവയുടെ സിഎൻജി മോഡലുകളിൽ ഒഴികെ ഒരു ലക്ഷത്തിലധികം രൂപയുടെ എക്‌സ്‌ക്ലൂസീവ് ഇയർ എൻഡ് ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യങ്ങൾ 2024 ഡിസംബർ 31 വരെ ഉണ്ടാവുമെന്നാണ് ടൊയോട്ട പറഞ്ഞിരിക്കുന്നത്.

ഗ്ലാൻസയുടെ എല്ലാ ട്രിം ലെവലുകളിലും സ്‌പെഷ്യൽ എഡിഷൻ ലഭ്യമാണ്. സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് ഗ്ലാൻസയുടെ പുതിയ സ്‌പെഷ്യൽ എഡിഷൻ പതിപ്പുകൾ ടൊയോട്ട ജെനുവിൻ ആക്‌സസറികളുമായാണ് വിപണിയിലേക്ക് എത്തുന്നത്. എക്സ്റ്റീരിയറിൽ പ്രത്യേക പതിപ്പിന് ഡോർ വൈസറുകൾ, ലോവർ ഗ്രിൽ ഗാർണിഷ്, ഒആർവിഎം ഗാർണിഷ്, റിയർ ലാമ്പ് ഗാർണിഷ്, ഫ്രണ്ട് ബമ്പർ ഗാർണിഷ്, ഫെൻഡർ ഗാർണിഷ്, ബമ്പർ കോർണർ പ്രൊട്ടക്ടർ എന്നിവ ലഭിക്കും. ഉള്ളിൽ 3D ഫ്ലോർമാറ്റുകളും ഒരുക്കിയിട്ടുണ്ട്.

Toyota Glanza Taisor And Hyryder Models Now Available With Year-End Discount Offers

ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ സ്പെഷ്യൽ എഡിഷൻ E, S, S+ വേരിയൻ്റുകളുൾപ്പെടെ മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമാണ്. പ്രത്യേക പതിപ്പിനൊപ്പം കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ പുറംമോടിയിൽ ഹെഡ്‌ലാമ്പ് ഗാർണിഷ്, ഫോണ്ട് ഗ്രിൽ ഗാർണിഷ്, ബോഡി കവർ, ഇലുമിനേറ്റഡ് ഡോർ സിൽ ഗാർഡ്, റിയർ ബമ്പർ കോർണർ ഗാർണിഷ്, റൂഫ് സ്‌പോയിലർ എക്സ്റ്റെൻഡർ എന്നിവയെല്ലാം ലഭിക്കും. അകത്ത് ഓൾ വെതർ 3D മാറ്റുകളും 3D ബൂട്ട് മാറ്റുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സ്പെഷ്യൽ എഡിഷന് ഫ്രണ്ട്, റിയർ ബമ്പർ ഗാർണിഷ്, ഹെഡ്‌ലൈറ്റ് ഗാർണിഷ്, മഡ്‌ഫ്‌ലാപ്പ്, ഹുഡ് എംബ്ലം, ബോഡി ക്ലാഡിംഗ്, ഫെൻഡർ ഗാർണിഷ്, റിയർ ഡോർ ലിഡ് ഗാർണിഷ്, ക്രോം ഡോർ ഹാൻഡിൽ എന്നിവയെല്ലാമാണ് ലഭിക്കുക. സ്പെഷ്യൽ എഡിഷൻ മോഡലുകൾക്ക് അകത്ത് ഓൾ വെതർ 3D ഫ്ലോർമാറ്റുകൾ, ലെഗ് റൂം ലാമ്പ്, ഡിജിറ്റൽ വീഡിയോ റെക്കോർഡർ എന്നിവയും കൊടുത്തിട്ടുണ്ട്.

Toyota Glanza Taisor And Hyryder Models Now Available With Year-End Discount Offers

വർഷാവസാനത്തിന് മുമ്പ് കെട്ടിക്കിടക്കുന്ന സ്റ്റോക്കുകൾ വിറ്റഴിക്കാനും വിൽപ്പന വർധിപ്പിക്കാനുമാണ് ടൊയോട്ട ഇയർ എൻഡ് ഓഫറുകൾ മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം ബ്രാൻഡ് നിരയിലേക്ക് ലാൻഡ് ക്രൂയിസർ പ്രാഡോയും കമ്പനി അവതരിപ്പിക്കും. LC300 പോലെ തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയും ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) ആവും വിപണനത്തിന് എത്തുക.

ലാൻഡ് ക്രൂയിസർ LC300 എസ്‌യുവിക്ക് താഴെയാവും പുതിയ തലമുറ പ്രാഡോയുടെ ഇന്ത്യയിലെ സ്ഥാനം. ലോഞ്ചിനോട് അടുക്കുമ്പോഴേക്കും വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടും. ഇന്ത്യയിൽ ഫോർച്യൂണർ എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിനിലാണ് പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് അവതരിക്കുകയെന്നാണ് വിവരം. കൂടുതൽ കാര്യക്ഷമമാക്കാൻ MHEV മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിലുണ്ടാവും.

More from DriveSpark

Article Published On: Wednesday, November 13, 2024, 16:26 [IST]
English summary
Toyota glanza taisor and hyryder models now available with year end discount offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X