എഞ്ചിൻ നിർമാണത്തിൽ ക്രമക്കേട്, പണി വാങ്ങി ടൊയോട്ട, ഇന്നോവയും ഫോർച്യൂണറും ഇനി വാങ്ങാൻ പറ്റുവോ?
ഇന്ത്യയിൽ ഒരു പ്രീമിയം ബ്രാൻഡ് ഫീൽ നൽകുന്ന കമ്പനിയാണ് ടൊയോട്ട. ഇന്നോവ മുതലാളിയെന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ബ്രാൻഡ് നിരയിലേക്ക് നോക്കിയാൽ പിൽക്കാലത്തും ഇപ്പോഴും മറ്റ് തട്ടുപൊളിപ്പൻ വാഹനങ്ങളും കാണാനാവും. എന്നാൽ ഇപ്പോഴിതാ ടൊയോട്ട ഇന്നോവയും ഫോർച്യൂണറും ഡീലർമാരിലേക്ക് എത്തിക്കാനാവാതെ ചെറിയൊരു പ്രശ്‌നത്തിൽ അകപ്പെട്ടിരിക്കുകയാണ്. എന്താണെന്ന് പറഞ്ഞുതരാം.
ഒരു വാഹനം പുറത്തിറക്കുന്നതിന് മുമ്പ് ഓരോ കമ്പനിയും അവരുടെ ഉൽപ്പന്ന തരം അംഗീകരിക്കുന്നതിന് (Product Type Approval) ബന്ധപ്പെട്ട അധികാരികൾക്ക് ശരിയായ പരിശോധനയും സർട്ടിഫിക്കേഷനും നൽകണം. മാത്രമല്ല വാഹന നിർമാണത്തിൻ്റെ ദൈർഘ്യത്തിലുടനീളം സ്പെസിഫിക്കേഷനുകൾ ശക്തമായി തുടരണമെന്നും ചട്ടത്തിൽ പറയുന്നുണ്ട്. ടൊയോട്ടയ്ക്ക് ഈ സർട്ടിഫിക്കേഷനിൽ ചെറിയ തടസങ്ങൾ നേരിടുന്നതാണ് സംഭവം.

അതിനാൽ ഡീലർഷിപ്പുകളിലേക്ക് ഫോർച്യൂണർ, ക്രിസ്റ്റ, ഹൈലക്സ് എന്നിവ കയറ്റിയയക്കുന്നത് കമ്പനി താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മേൽപറഞ്ഞ മോഡലുകൾ ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നവരാണ് നിങ്ങളെങ്കിൽ വാഹനം കൈയിൽ കിട്ടാൻ കുറച്ചുകൂടി കാലതാമസം നേരിട്ടേക്കാമെന്നാണ് ഇതെല്ലാം അർഥമാക്കുന്നത്. ടൊയോട്ടയുടെ സഹപങ്കാളിയായ ഡൈഹത്സുവിനെ ചുറ്റിപ്പറ്റിയുള്ള ഒരു വലിയ അഴിമതിയും ജാപ്പനീസ് ബ്രാൻഡിനെ അലട്ടുന്നുണ്ട്.
ഇന്ത്യയിൽ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ അതിൻ്റെ ഡീസൽ എഞ്ചിനുകൾ ടൊയോട്ട ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ (TICO) നിന്നാണ് വാങ്ങുന്നത്. ആയതിനാൽ ടൊയോട്ടയെ ചുറ്റിപ്പറ്റിയുള്ള പുതിയ അഭ്യൂഹങ്ങൾ സർട്ടിഫിക്കേഷൻ ക്രമക്കേടുകളെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് തിങ്കളാഴ്ച്ച റിപ്പോർട്ട് സമർപ്പിച്ചു.

ഈ റിപ്പോർട്ട് അനുസരിച്ച് മൂന്ന് ഡീസൽ എഞ്ചിനുകളുടെ bhp ഉത്പാദന സർട്ടിഫിക്കേഷൻ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ബാധിച്ച മൂന്ന് ഡീസൽ എഞ്ചിനുകളും ടൊയോട്ട ടിസിഒയ്ക്ക് കമ്മീഷൻ ചെയ്തു. ടൊയോട്ട മോട്ടോർ കോർപ്പറേഷൻ (TMC) പറയുന്നതനുസരിച്ച് ജപ്പാനിലെ ആറ് വാഹനങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ പത്ത് വാഹനങ്ങൾ വരെ ഈ ബാധിത എഞ്ചിനുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവയിലും കമ്പനി ഈ എഞ്ചിനുകൾ ഉപയോഗിക്കുന്നു.
ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിൻ്റെ (ടികെഎം) വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് സംഭാവനയും ഈ മോഡലുകളിൽ നിന്നാണ് വരുന്നത്. സർട്ടിഫിക്കേഷൻ പരിശോധനയ്ക്കിടെ എഞ്ചിനുകളുടെ ഹോഴ്‌സ് പവർ ഔട്ട്പുട്ട് പെർഫോമൻസ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾ (ECU) ഉപയോഗിച്ച് അളക്കുന്നത് വൻതോതിലുള്ള ഉത്പാദനത്തിന് ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഈ ക്രമക്കേടുകൾ സാധ്യമായ വിധത്തിൽ വാഹനത്തിൻ്റെ സുരക്ഷയെയോ മലിനീകരണത്തെയോ ബാധിക്കുന്നില്ലെന്ന് ടൊയോട്ട സ്ഥിരീകരിക്കുന്നു. ബാധിച്ച വാഹനങ്ങൾക്കുള്ള ബുക്കിംഗും ഓർഡറുകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള ഈ സർട്ടിഫിക്കേഷൻ പ്രശ്നത്തിൻ്റെ സുതാര്യമായ ആശയവിനിമയത്തിലൂടെ ഷോറൂമുകളിലേക്ക് ഇതിനകം അയച്ച വാഹനങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
എങ്കിലും ഡീലർഷിപ്പുകളിലേക്ക് പുതിയ വാഹനങ്ങൾ അയയ്ക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കുകയാണെന്നും കമ്പനി പറയുന്നു. ഇക്കാര്യവും ഉടനടി പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ടൊയോട്ട പ്രവർത്തിക്കുന്നുണ്ട്. എഞ്ചിൻ നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും ഇത് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന കാര്യമല്ലാത്തതിനാൽ ബ്രാൻഡ് ഇമേജിനെയോ വിൽപ്പനയേയോ ഇക്കാര്യങ്ങൾ ബാധിക്കാൻ ഇടയില്ലെന്നാണ് അനുമാനം.
സമാനമായ സൂക്ഷ്മപരിശോധനയും മറ്റ് വിപണികളിൽ വിൽപ്പന നിരോധനമോ നേരിടാൻ സാധ്യതയുണ്ട്. ഈ മോഡലുകളിൽ ദീർഘകാല സ്വാധീനം അവ്യക്തമായതിനാലാണ് ഇത്തരമൊരു നടപടി നേരിടാൻ കാരണമാവുന്നത്. തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതവും പ്രവർത്തനക്ഷമവുമാണെന്ന് ടൊയോട്ട ഉറപ്പുനൽകുമ്പോൾ, ഉപഭോക്തൃ വിശ്വാസം വീണ്ടെടുക്കുന്നതിനും ഇനി സമയമെടുത്തേക്കാം.
ഈ മോഡലുകൾക്ക് പുറമെ മാരുതിയുടെ സഹായത്തോടെ അർബൻ ക്രൂയിസർ ഹൈറൈഡർ കമ്പനി പുറത്തിറക്കുന്നുണ്ട്. ഇതിനെ മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും ബാധിക്കുകയില്ല. 2023 ഡിസംബറില്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ 22,000 യൂണിറ്റിലധികം വില്‍പ്പന നേടിയിരുന്നു. 2022 ഡിസംബറിനെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികം വളർച്ചയിലേക്കാണ് നയിച്ചിരിക്കുന്നത്. ഹൈബ്രിഡ് കാറുകളുടെ വരവ് ഉയർച്ചയ്ക്ക് കാരണമായിട്ടുണ്ട്.


Click it and Unblock the Notifications








