8 പേർക്ക് കയറാം, 23.24 കി.മീ. മൈലേജും; 1 ലക്ഷം പേർ വാങ്ങിയ ടൊയോട്ടയുടെ ഫാമിലി കാറിനായി ഇപ്പോഴും വലിയ ക്യു

ഇരുപത് കൊല്ലമായി ഇന്ത്യക്കാർ കണ്ണുംപൂട്ടി വാങ്ങുന്ന കാറാണ് ടൊയോട്ട ഇന്നോവ. മൂന്ന് തലമുറ ആവർത്തനങ്ങളിലൂടെ കടന്നുപോയിട്ടും ഇന്നും വാങ്ങാനായി മോഹിക്കുന്നുണ്ടെങ്കിൽ അത് മൾട്ടി പർപ്പസ് വാഹനങ്ങളുടെ ഈ രാജകുമാരനെ ആയിരിക്കും. ആദ്യത്തെ ഇന്നോവയും രണ്ടാമത്തെ ക്രിസ്റ്റയും മൂന്നാമനായ ഹൈക്രോസുമെല്ലാം ഇന്ത്യക്കാരുടെ മനസിൽ പ്രത്യേക സ്ഥാനമുള്ളവരാണ്. പ്രീമിയം വാഹനമാണെങ്കിലും ഇത്രയും കാലം ഒരേപോലെ ഡിമാന്റ് കിട്ടുന്നത് വളരെ അപൂർവമായൊരു കാഴ്ച്ചയാണ്. യാത്ര സുഖത്തിന്റെ കാര്യത്തിലായാലും റീസെയിൽ വാല്യുവിന്റെ കാര്യത്തിലായാലും ഇന്നോവയെ കടത്തിവെട്ടാൻ ഇതേവരെ വേറൊരു മോഡലും ഉണ്ടായിട്ടില്ലെന്നതാണ് സത്യം.

ഇത്തരമൊരു രാജകീയ പദവി ടൊയോട്ടയ്ക്ക് മാത്രം അവകാശപ്പെടാനുള്ളതുമാണ്. ക്രിസ്റ്റയിൽ നിന്നും ഹൈക്രോസായി മാറിയപ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കൾ സ്വീകരിച്ച മറ്റൊരു സമീപനമായിരുന്നു ഡീസൽ എഞ്ചിൻ ഒഴിവാക്കാമെന്നത്. ഒപ്പം മാനുവൽ ഗിയർബോക്‌സും ഇന്നോവയിൽ നിന്നും എടുത്തു മാറ്റുകയും ചെയ്‌തു. ഡീസൽ ഒഴിവാക്കി സമ്പൂർണ ഹൈബ്രിഡ് കാറായി മാറിയ മാറ്റവും ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Toyota Innova Hycross MPV Sales Crossed 1 Lakh Units In India

ഇപ്പോഴിതാ അതിനൊരു തെളിവും കൂടി കിട്ടിയിരിക്കുകയാണ്. 2022 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ ഇന്നോവ ഹൈക്രോസിന്റെ 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് നമ്മുടെ സ്വന്തം ടൊയോട്ടയിപ്പോൾ. ഈ വർഷം ആദ്യം ഫെബ്രുവരിയിലാണ് കമ്പനി ഹൈക്രോസിൻ്റെ 50,000 യൂണിറ്റ് വിൽപ്പന താണ്ടിയത്. അതിനുശേഷം 1 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലെത്താണ വെറും 8 മാസം സമയം മാത്രമാണ് വേണ്ടി വന്നത്.

ഡിമാന്റ് കൂടിയതിനൊപ്പം നിർമാണം വർധിപ്പിച്ചതും വേഗത്തിൽ ഡെലിവറി പൂർത്തിയാക്കിയതുമാണ് വിൽപ്പന വേഗം ഉയരാൻ കാരണമായിരിക്കുന്നത്. 7 അല്ലെങ്കിൽ 8 സീറ്റർ ഓപ്ഷനൊപ്പം ഹൈബ്രിഡ് എഞ്ചിനും കൂടി ലഭിക്കുന്നതാണ് ഹൈക്രോസിലെ പ്രധാന ഹൈലൈറ്റ്. നല്ല വലിപ്പവും അകത്തെ സ്പേസും ഒടുക്കത്തെ മൈലേജും കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസയ്ക്കുള്ള മുതലുണ്ട് ഇന്നോവ.

Toyota Innova Hycross MPV Sales Crossed 1 Lakh Units In India

ഡീസൽ എഞ്ചിൻ വോണ്ടവർക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാമെങ്കിലും അതിനേക്കാൾ ആവശ്യക്കാരാണ് ഹൈബ്രിഡ് മോഡലുകൾക്കുള്ളത്. ഹൈക്രോസിന്റെ ടോപ്പ്-സ്പെക് വേരിയൻ്റുകൾക്ക് എല്ലായ്പ്പോഴും ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത്. 19.77 ലക്ഷം മുതൽ 30.98 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈക്രോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
G, GX, VX, VX(O), ZX എന്നിങ്ങനെ ഹൈബ്രിഡ്, നോൺ ഹൈബ്രിഡ് വേരിയന്റുകളിലായാണ് എംപിവി വരുന്നത്.

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് പുതിയ ഇന്നോവയെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. അതിൽ ആദ്യത്തേത് 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ യൂണിറ്റാണ്. 172 bhp കരുത്തിൽ 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇത് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലേക്ക് വന്നാൽ ഇതൊരു 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റാണ്.

Toyota Innova Hycross MPV Sales Crossed 1 Lakh Units In India

പെർഫോമൻസും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയിട്ടുമുണ്ട്. അങ്ങനെ പരമാവധി 183 bhp കരുത്താണ് ഹൈക്രോസിന്റെ ഹൈബ്രിഡ് എഞ്ചിന് മൊത്തത്തിൽ നൽകാനാവുക. ഉയർന്ന മൈലേജ് ഉറപ്പാക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ച് 40 ശതമാനം ദൂരവും 60 ശതമാനം സമയവും ഓടാൻ ഇന്നോവ ഹൈക്രോസിന് കഴിയും.

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് ARAI സാക്ഷ്യപ്പെടുത്തിയ 23.24 കിലോമീറ്റർ മൈലേജ് ഉണ്ടെന്നതും പവരേയും ആകർഷിക്കുന്ന സംഗതിയാണ്. പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം എംപിവിയിലേക്ക് മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ എക്കാലത്തേയും മിടുക്കനായ ഇന്നോവയാണ് ഹൈക്രോസ്.

ഫീച്ചർ നിരയിലേക്ക് നോക്കിയാൽ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട് തുടങ്ങിയ സംവിധാനങ്ങളെല്ലാം എംപിവിയിലുണ്ട്.

ഇതുകൂടാതെ 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും. ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇന്നോവയിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം കമ്പനി ഒരുക്കുന്നത്.

More from DriveSpark

Article Published On: Friday, November 22, 2024, 15:55 [IST]
English summary
Toyota innova hycross mpv sales crossed 1 lakh units in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X