ഇന്നോവയെന്ന് പേരിട്ടാൽ വാങ്ങാൻ ആളുകൾ ഇരച്ചെത്തും, 23.24 കി.മീ. മൈലേജുള്ള എംപിവിക്ക് പുതിയ നേട്ടം

ഇന്ത്യയിലെ മൾട്ടി പർപ്പസ് വാഹന നിരയിലെ തമ്പുരാനാണ് ടൊയോട്ട ഇന്നോവ. ക്വാളിസിന് പകരക്കാരനായി എത്തിയതു മുതൽ ദേ ഇന്നു വരെ ചൂടപ്പം പോലെയാണ് വണ്ടി വിറ്റഴിയുന്നത്. യാത്ര സുഖത്തിന്റെ കാര്യത്തിലായാലും റീസെയിൽ വാല്യുവിന്റെ കാര്യത്തിലായാലും ഇന്നോവയെ കടത്തിവെട്ടാൻ ഇതേവരെ വേറൊരു മോഡലും ഉണ്ടായിട്ടില്ലെന്നു വേണം പറയാൻ. കാശുണ്ടെങ്കിൽ ഒന്ന് വാങ്ങിയിട്ടാൽ പിന്നീട് കൊടുക്കുമ്പോൾ അധിക നഷ്‌മൊന്നും സംഭവിക്കുകയുമില്ല.

ആദ്യ തലമുറ ഇന്നോവയിൽ നിന്ന് തുടങ്ങി ക്രിസ്റ്റയിലേക്കും ഹൈക്രോസിലേക്ക് എത്തിയപ്പോഴും ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ ആവർത്തനമായ ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണിപ്പോൾ. 2022 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ വാഹനം ഇതിനോടകം തന്നെ 50,000 ആളുകൾ സ്വന്തമാക്കിയെന്നാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

Toyota Innova Hycross MPV Sales Crossed 50,000 Units In India

വിലയുടെ കാര്യത്തിൽ ഇത്രയും പ്രീമിയമായ വാഹനം ഇത്രയും വേഗമൊരു വിൽപ്പന നാഴികക്കല്ല് താണ്ടുന്നതും വളരെ അപൂർവമായ കാഴ്ച്ചയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുൻഗാമിയായ ഇന്നോവ ക്രിസ്റ്റയെ അപേക്ഷിച്ച് നോക്കുമ്പോൾ അടിമുടി പരിഷ്ക്കാരങ്ങളാണ് ടൊയോട്ട ഹൈക്രോസിൽ അവതരിപ്പിച്ചത്. പ്രധാന ഹൈലൈറ്റായിരുന്ന ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് സ്ട്രോംഹ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലേക്ക് ചേക്കേറിയതാണ് ഇതിൽ ഏറ്റവും വലിയ കാര്യം.

ഒപ്പം മാനുവൽ ട്രാൻസ്മിഷൻ ഒഴിവാക്കി പൂർണമായും ഓട്ടോമാറ്റിക്കായി മാറാനുള്ള ധൈര്യവും ഹൈക്രോസ് കാണിച്ചു. പുത്തൻ തലമുറ മോഡൽ എത്തിയിട്ടും ഇന്നോവ ക്രിസ്റ്റക്കുണ്ടായിരുന്ന ഡിമാന്റ് കാരണം ഇപ്പോൾ രണ്ട് വാഹനങ്ങളും ഒന്നിച്ചാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 19.77 ലക്ഷം മുതൽ 30.68 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈക്രോസിൻ്റെ റീട്ടെയിൽ എക്സ്ഷോറൂം വില വരുന്നത്.

Toyota Innova Hycross MPV Sales Crossed 50,000 Units In India

എംപിവിയുടെ അസാധാരണമായ സർവീസും വാറണ്ടിയുമാണ് വിജയത്തിന് കാരണമെന്നാണ് ടൊയോട്ട തന്നെ പറയുന്നത്. ഇന്നോവ അതിൻ്റെ കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റിന് പേരുകേട്ടതാണ്. സ്വകാര്യ, വാണിജ്യ ആവശ്യങ്ങൾക്കായി വാങ്ങുന്നവരുടെയെല്ലാം ആദ്യ ചോയ്‌സാണ് ഇന്നോവ മോഡലുകൾ. 3 വർഷം അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറണ്ടിയാണ് ഹൈക്രോസിൽ കമ്പനി ഒരുക്കിയിട്ടുള്ളത്.

ഈ സ്റ്റാൻഡേർഡ് വാറണ്ടി 5 വർഷം അല്ലെങ്കിൽ 220,000 കിലോമീറ്റർ വരെ നീട്ടാനുള്ള ഓപ്ഷനും ടൊയോട്ട നൽകുന്നുണ്ട്. ഇതോടൊപ്പം തന്നെ സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസും ആകർഷകമായ ഫിനാൻസ് പദ്ധതികളും കമ്പനി ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൈബ്രിഡ് ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറണ്ടിയും ലഭിക്കുമെന്നതും ഉടമസ്ഥാവകാശത്തെ കൂടുതൽ ലഘൂകരിക്കുന്ന കാര്യമാണ്.

Toyota Innova Hycross MPV Sales Crossed 50,000 Units In India

ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ച് പതിനാല് മാസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന നാഴികക്കല്ല് കൈവരിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ഈ ഉൽപ്പന്നത്തിൽ ഉപഭോക്താക്കൾ ഏൽപ്പിച്ച പ്രതികരണത്തിനും വിശ്വാസത്തിനും കമ്പനി അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും ഇന്നോവ ഹൈക്രോസിന്റെ അരലക്ഷം യൂണിറ്റ് വിൽപ്പനയുടെ വിജയത്തെ കുറിച്ച് സംസാരിച്ച ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ശബരി മനോഹർ വിപി പറഞ്ഞു.

എംപിവി സെഗ്‌മെൻ്റിനുള്ളിലെ സൗകര്യം, സൗകര്യം, പ്രകടനം, സുരക്ഷ എന്നീ ആശയങ്ങളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഇന്നോവ ഹൈക്രോസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൊയോട്ട ഇന്നോവ ഹൈക്രോസ് പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം എംപിവിയിലേക്ക് മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.

Toyota Innova Hycross MPV Sales Crossed 50,000 Units In India

സെഗ്‌മെൻ്റ് ഫസ്റ്റ് പാഡിൽ ഷിഫ്‌റ്ററുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒന്നും രണ്ടും നിരകൾക്കുള്ള ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്‌ട്രിക്കലി ഓപ്പറബിൾ ടെയിൽഗേറ്റ്, എൽഇഡി ഡിആർഎൽ എന്നിവയാൽ നൂതനവും ഫീച്ചർ നിറഞ്ഞതുമാണ് ഏറ്റവും പുതിയ ഇന്നോവ ഹൈക്രോസ്. രണ്ടാമത്തെ നിരയിൽ പവർഡ് ഓട്ടോമൻ ഉപയോഗിച്ച് ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ ലഭിക്കുന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സൌകര്യവും നൽകുന്നുണ്ട്.

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് പുതിയ ഇന്നോവയെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. അതിൽ ആദ്യത്തേത് 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ യൂണിറ്റാണ്. 172 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇത് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. പുതിയ തലമുറ ഇന്നോവ ഹൈക്രോസിൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ് അടുത്ത കാര്യം.

Toyota Innova Hycross MPV Sales Crossed 50,000 Units In India

2.0 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിന് പരമാവധി 183 bhp കരുത്താണ് മൊത്തത്തിൽ നൽകാനാവുക. പെർഫോമൻസും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഒരു ഇലക്ട്രിക് മോട്ടോറും ഇതിൽ ജോടിയാക്കിയിട്ടുണ്ട്. ഉയർന്ന മൈലേജ് ഉറപ്പാക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ച് 40 ശതമാനം ദൂരവും 60 ശതമാനം സമയവും ഓടാൻ ഇന്നോവ ഹൈക്രോസിന് കഴിയും. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് ARAI സാക്ഷ്യപ്പെടുത്തിയ 23.24 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നതും.

Article Published On: Friday, February 23, 2024, 10:06 [IST]
English summary
Toyota innova hycross mpv sales crossed 50000 units in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X