23 കി.മീ മൈലേജുള്ള ഈ എംപിവി വാങ്ങാൻ നിന്നവർക്കുള്ള പണിയെത്തി, ന്യൂയർ മുതലെടുത്ത് ടൊയോട്ട

എംപിവികളുടെ അവസാനവാക്കായി ഇന്നോവ വാഴാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടാവുകയാണ്. ടൊയോട്ടയുടെ വണ്ടി ആയതുകൊണ്ട് മാതമല്ല, വേറെ എന്തൊക്കെയോ കാരണങ്ങളാൽ ഇന്നോവ എല്ലാവർക്കും ഇഷ്ടപ്പെട്ട വണ്ടിയായി മാറി. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ഇത്ര ഡിമാന്റുള്ള മറ്റൊരു വാഹനം നമ്മുടെ രാജ്യത്ത് കാണാനൊക്കില്ല. ആദ്യതലമുറ മോഡൽ തുടങ്ങിവെച്ച് ഹിറ്റ് ചാർട്ട് രണ്ടാംതലമുറ പതിപ്പായ ക്രിസ്റ്റ വേറെ തലത്തിലെത്തിച്ചു.

എംപിവി സെഗ്‌മെന്റിലെ രാജാക്കന്‍മാരായ ടൊയോട്ട ഇന്നോവയുടെ പുതുതലമുറ പതിപ്പായ ഹൈക്രോസും ഇതേ വിജയമാണ് ഇപ്പോൾ ആവർത്തിക്കുന്നത്. മൈലേജ് വിപ്ലവവുമായാണ് കാലുകുത്തിയിരിക്കുന്നത് എന്നതിനാൽ ടൊയോട്ട പോലും സ്വപ്നം കാണാത്ത വിജയം നേടാൻ മോഡലിനായി. ഡീസൽ ഇല്ലെങ്കിലും സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായാണ് ലോകം കീഴടക്കാൻ ഹൈക്രോസ് എത്തിയത്.

Toyota Innova Hycross Price Hiked

വില അൽപം കൂടുതലാണെന്ന പരാതി പലരും പറയുന്നുണ്ടെങ്കിലും കൊടുക്കുന്ന കാശിനുള്ള മുതലാണ് ടൊയോട്ട നൽകുന്നത്. പിന്നെയൊന്ന് കൊടുക്കാൻ തീരുമാനിച്ചാൽ പോലും നഷ്‌ടമില്ലാതെ ആളെകണ്ടെത്താനുമാവും. പക്ഷേ പുതിയത് വാങ്ങാൻ തീരുമാനിച്ചവർക്ക് ചെറിയൊരു പണിയുമായി ടൊയോട്ട വന്നിരിക്കുകയാണിപ്പോൾ. മറ്റൊന്നുമല്ല ഇന്നോവ ഹൈക്രോസിന്റെ വില പുതുക്കിയതായി പ്രഖ്യാപനം എത്തിയതാണ് ആ നിരാശപ്പെടുത്തുന്ന കാര്യം.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) തങ്ങളുടെ വാഹന നിരയിലെ തിരഞ്ഞെടുത്ത മോഡലുകളുടെ വില 2024 ജനുവരി മുതൽ വർധിപ്പിച്ചു. അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നിവയുൾപ്പെടെ ഈ മോഡലുകൾക്ക് 42,000 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഹൈക്രോസിന്റെ പുതുക്കിയ വിലകൾ എങ്ങനെയാണെന്ന വിശദാംശങ്ങളിലേക്ക് കടന്നാലോ?

Toyota Innova Hycross Price Hiked

G, GX, VX, VX(O), ZX എന്നിങ്ങനെ ഹൈബ്രിഡ്, നോൺ ഹൈബ്രിഡ് വേരിയന്റുകളിലായാണ് എംപിവി വരുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ എൻട്രി ലെവൽ GX വേരിയന്റിന് 10,000 രൂപയാണ് കൂട്ടിയിരിക്കുന്നത്. മോഡലിന്റെ മറ്റെല്ലാ വകഭേദങ്ങൾക്കും ഇപ്പോൾ കഴിഞ്ഞ വർഷത്തെ വിലയേക്കാൾ 42,000 രൂപയാണ് അധികമായി മുടക്കേണ്ടി വരിക. അതേ സമയം ബ്രാൻഡ് ലൈനപ്പിൽ നിന്ന് GX ലിമിറ്റഡ് എഡിഷൻ വേരിയന്റ് നീക്കം ചെയ്തുവെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

വില വർധനവ് കണക്കിലെടുത്ത് ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഇപ്പോൾ വില ആരംഭിക്കുന്നത് 19.77 ലക്ഷം രൂപ മുതലാണ്. അതേസമയം എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിനായി 30.68 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. രണ്ട് പവർട്രെയിനുകളിലും ഏഴ് കളർ ഓപ്ഷനുകളിലും നാല് വേരിയന്റുകളിലുമാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.

Toyota Innova Hycross Price Hiked

പുതിയ ഇന്നോവ ഹൈക്രോസ് ഫ്രണ്ട്-വീൽ ഡ്രൈവുള്ള മോണോകോക്ക് ഷാസിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനമായി ഇതിന് ഹൈബ്രിഡ് സജ്ജീകരണം ഉപയോഗിക്കുന്നതിനാൽ ലൈനപ്പിൽ ഡീസൽ എഞ്ചിൻ ഇല്ലെന്നതാണ്. ഡിസൈനിലേക്ക് നോക്കിയാലും മുൻഗാമികളേക്കാൾ മിടുക്കനാണെന്ന് മനസിലാക്കാം. മുൻ‌വശത്ത് വിശാലമായ ഗ്രില്ലും ഉയർന്ന ബോണറ്റ് ലൈനും ക്രോമിന്റെ ഉപയോഗവുമെല്ലാം എംപിവിക്ക് പ്രീമിയം ടച്ചാണ് സമ്മാനിക്കുന്നത്.

ഗൺമെറ്റൽ ഫിനിഷുള്ള ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ കാണാൻ ശരിക്കും അഴകാണ്. ഹെഡ്‌ലാമ്പുകൾ എൽഇഡി സാങ്കേതികവിദ്യയിലും സ്ലീക്കറുമാണ്. ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഫോഗ് ലാമ്പുകൾക്കൊപ്പം ഡ്യുവൽ ഫംഗ്‌ഷൻ എൽഇഡി ഡിആൽഎല്ലുകൾ ഇൻഡിക്കേറ്ററുമായി ഇന്റഗ്രേറ്റ് ചെയ്‌തിരിക്കുന്നതും മനോഹരമാണ്. ഇന്റീരിയറും മുമ്പെല്ലാം കണ്ടതിലും പ്രീമിയമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും.

Toyota Innova Hycross Price Hiked

ഹൈക്രോസിൽ വലിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ക്വിൽഡ് ലെതർ സീറ്റുകൾ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം എന്നിവയെല്ലാമാണ് ടൊയോട്ട ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞില്ല, ഇതുകൂടാതെ 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും. ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിന് കരുത്തേകുന്നത് 2.0 ലിറ്റർ അറ്റ്‌കിൻസൺ സൈക്കിൾ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ്.

Toyota Innova Hycross Price Hiked

ഇത് 186 bhp പവറിൽ പരമാവധി 206 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇ-ഡ്രൈവ് വിത്ത് സീക്വന്‍ഷ്യല്‍ ഷിഫ്റ്റുള്ള ഇ-സി‌വി‌ടി ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സിനൊപ്പമാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്. സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ 174 bhp, 202 Nm toqrue എന്നിവയുള്ള 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിലും ഹൈക്രോസ് വാങ്ങുവാനാവും. മാനുവൽ ഓപ്ഷൻ ഒഴിവാക്കിയാണ് മോഡൽ എത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, January 2, 2024, 14:17 [IST]
English summary
Toyota innova hycross price hiked check out the new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X