23 കി.മീ. മൈലേജുള്ള ഇന്നോവയുടെ ഈ വേരിയന്റുകൾ ഇനി ബുക്ക് ചെയ്യാനാവില്ല, അപ്രതീക്ഷിത തീരുമാനവുമായി ടൊയോട്ട

ഇന്നോവയെന്നാൽ ഇന്ത്യക്കാർക്ക് പ്രത്യേകമൊരു വികാരമാണ്. പ്രീമിയം വാഹനമാണെങ്കിലും ഇത്രയും ഡിമാന്റ് കിട്ടുന്നത് വളരെ അപൂർവമായൊരു കാഴ്ച്ചയാണ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള 7 സീറ്റർ മോഡലാണ് ഇന്നോവ. ആദ്യതലമുറ മുതൽ ഇന്ന് മൂന്നാംതലമുറ ആവർത്തനം വരെ വന്നെത്തി നിൽക്കുമ്പോൾ ജാപ്പനീസ് കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഡീസൽ എഞ്ചിനും പിന്നിലെ യാത്രാ സുഖവും റീസെയിൽ വാല്യുവുമെല്ലാമാണ് ഇന്നോവയെ രാജകീയമാക്കുന്ന കാര്യം. ഡീസൽ ഒഴിവാക്കി സമ്പൂർണ ഹൈബ്രിഡ് കാറായി മാറിയ മാറ്റവും ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അടിക്കടി ഇന്നോവ ഹൈക്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് ടൊയോട്ട പുതുമയോടെ നിർത്താൻ ശ്രമിക്കാറുമുണ്ട്.

Toyota Innova Hycross ZX ZX O Variants Bookings Temporarily Stopped

ഇപ്പോഴിതാ അത്ര സന്തോഷം തരുന്നൊരു വാർത്തയല്ല ടൊയോട്ടയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ് എൻഡ് ZX, ZX (O) വേരിയന്റുകളുടെ ബുക്കിംഗ് വീണ്ടും നിർത്തിവെച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിയുന്നത്. വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ട് വേരിയന്റുകളുടെ ബുക്കിംഗ് താൽക്കാലികമായി ടൊയോട്ട നിർത്തിവെച്ചിരുന്നു. പിന്നീട് ഈ വർഷം ഏപ്രിലിൽ ബുക്കിംഗ് പുനരാരംഭിക്കുകയും ചെയ്‌തിരുന്നു.

ഹൈക്രോസിന്റെ ടോപ്പ് എൻഡ് വേരിയൻ്റുകൾക്ക് എല്ലായ്പ്പോഴും ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത്. കാത്തിരിപ്പ് കാലയളവ് ഉയർത്താതിരിക്കാനാവും കമ്പനി വീണ്ടും ബുക്കിംഗ് നിർത്തിവെച്ചിരിക്കുന്നത്. നിലവിലുള്ള ഓർഡറുകൾ തീർപ്പാക്കിയ ശേഷം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന ഡിമാൻഡ് കണക്കിലെടുത്താണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും ടൊയോട്ട സൂചന നൽകിയിട്ടുണ്ട്.

Toyota Innova Hycross ZX ZX O Variants Bookings Temporarily Stopped

ഇന്നോവ ഹൈക്രോസിന്റെ ZX, ZX (O) വേരിയന്റുകൾക്ക് ഇന്ത്യയിൽ യഥാക്രമം 30.34 ലക്ഷം രൂപ, 30.98 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. 2024 മെയ് വരെ, ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് VX, VX (O) വേരിയന്റുകളിൽ ലഭ്യമാവും. ഇവ രണ്ടിനും 14 മാസം വരെയാണ് കമ്പനി അവകാശപ്പെടുന്ന വെയിറ്റിംഗ് പിരീഡ് വരുന്നത്. നോൺ-ഹൈബ്രിഡ് പെട്രോൾ വേരിയൻ്റുകൾക്ക് നിലവിൽ ആറ് മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്.

വെൽഫയർ എംപിവിയുടെ 12 മാസത്തേക്കാളും കൂടുതലാണ് ഹൈക്രോസിൻ്റെ കാത്തിരിപ്പ് കാലാവധി എന്നതാണ് രസകരമായ കാര്യം. ഹൈക്രോസ് നിരയിൽ നിന്നും ഡീസൽ പൂർണമായും ഒഴിവാക്കിയതോടെ ആളുകളെ കൈയിലെടുക്കാൻ ജാപ്പനീസ് ബ്രാൻഡ് എടുത്ത ഹൈബ്രിഡ് ഐഡിയ എന്തായാലും ഹിറ്റായിട്ടുണ്ട്. ഇതിനു പുറമെ സാധാരണക്കാർക്കായി നോൺ-ഹൈബ്രിഡ് പെട്രോൾ എഞ്ചിനും തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

Toyota Innova Hycross ZX ZX O Variants Bookings Temporarily Stopped

2.0 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, അല്ലെങ്കിൽ 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്നോവ ഹൈക്രോസ് ഇപ്പോൾ വാങ്ങാനാവുന്നത്. ഇതിൽ NA പെട്രോളിന് 173 bhp പവറിൽ പരമാവധി 209 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തോളം നിർമിക്കുന്ന രീതിയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ നിന്നും മാനുവൽ ട്രാൻസ്മിഷനും ടൊയോട്ട എടുത്തുകളഞ്ഞിട്ടുണ്ട്. പകരം ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായാണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വരുന്നത്. അതേസമയം 2.0 ലിറ്റർ NA പെട്രോളിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണുള്ളത്. ഇനി ഇന്നോവയുമായുള്ള മറ്റ് വാർത്തകളിലേക്ക് വന്നാൽ അടുത്തിടെ 20.99 ലക്ഷം രൂപ വിലയുള്ള പുതിയ ഹൈബ്രിഡ് ഇതര GX (O) വേരിയന്റ് എംപിവിയിലേക്ക് അവതരിപ്പിച്ചിരുന്നു.

Toyota Innova Hycross ZX ZX O Variants Bookings Temporarily Stopped

7, 8-സീറ്റ് കോൺഫിഗറേഷനുകളിൽ വാങ്ങാനാവുന്ന ഇത് അത്യാവിശ്യം മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണെന്ന് വേണം പറയാൻ. ഇന്നോവ ഹൈക്രോസിന് ഇന്ത്യൻ വിപണിയിൽ നേരിട്ട് എതിരാളികളൊന്നുമില്ലെങ്കിലും വില കണക്കിലെടുക്കുമ്പോൾ അതിൻ്റെ ബാഡ്ജ് എഞ്ചിനീയറിംഗ് കസിനായ മാരുതി സുസുക്കി ഇൻവിക്റ്റോ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകാസർ തുടങ്ങിയ ഏഴ് സീറ്റർ എസ്‌യുവികളോടാണ് പ്രധാനമായും മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, May 21, 2024, 10:11 [IST]
English summary
Toyota innova hycross zx zx o variants bookings temporarily stopped here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X