എസ്‌യുവികളിലെ വല്യേട്ടന് പണികിട്ടി, ലാൻഡ് ക്രൂയിസർ തിരിച്ചുവിളിച്ച് ടൊയോട്ട; കാരണം ഇതാണ്

ടൊയോട്ട കാറുകൾ ഏറെ ഇഷ്‌ടമുള്ളവരാണ് ഇന്ത്യക്കാർ. ഒരു പ്രശ്‌നമോ അധിക മെയിന്റനെൻസോ ഇല്ലാതെ കാലങ്ങളോളം അല്ലെങ്കിൽ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ ഓടാൻ ഇവർക്കുള്ള മിടുക്ക് തന്നെയാണ് ടൊയോട്ടയെ ജനപ്രിയരാക്കുന്നത്. യെത്തിയോസ് മുതൽ ഇങ്ങ് ലാൻഡ് ക്രൂയിസർ വരെയുള്ള മോഡലുകളുടെ ഡിമാന്റ് മാത്രം നോക്കിയാൽ മതിയാവും ജാപ്പനീസ് ബ്രാൻഡിന്റെ റേഞ്ച് എന്താണെന്ന്.

ഇതുവരെ പുറത്തിറക്കിയ മിക്ക കാറുകൾക്കും പ്രത്യേക ഫാൻബേസുണ്ടെന്നതും അത്രപെട്ടന്ന് നേടിയെടുക്കാൻ പറ്റാത്ത കാര്യമാണ്. വിലയും ആഡംബരവും വിശ്വാസവും എല്ലാം ഒന്നിച്ചെത്തുന്ന അതുല്യ പ്രതിഭാസമാണ് ടൊയോട്ടയെന്ന ബ്രാൻഡ്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്നായ ലാൻഡ് ക്രൂയിസർ വരെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. എസ്‌യുവികളിലെ വല്യേട്ടനായി അറിയപ്പെടുന്ന വണ്ടിയുടെ എല്ലാതലമുറ മോഡലുകളും വലിയ വിജയം നേടിയിട്ടുള്ള രാജ്യമാണ് ഇന്ത്യ.

Toyota Land Cruiser LC300 SUV Recalled In India

എന്നാൽ ലാൻഡ് ക്രൂയിസർ LC300 പതിപ്പുകൾ സ്വന്തമാക്കിയിട്ടുള്ളവർക്ക് ഒരു അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്ന LC300 മോഡലുകളിൽ ചില തകരാറുകൾ ഉണ്ടെന്ന് കണ്ടെത്തിയ ടൊയോട്ട എസ്‌യുവികളെല്ലാം തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോൾ. വണ്ടിയുടെ 269 യൂണിറ്റുകളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നാണ് ടൊയോട്ടയുടെ നിഗമനം. ആയതിനാൽ ലാൻഡ് ക്രൂയിസർ ഉടമകൾ വണ്ടി തിരികെയെത്തിക്കണമെന്നാണ് ബ്രാൻഡ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

ലാൻഡ് ക്രൂയിസർ LC300 മോഡലുകളുടെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ECU അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനുമായാണ് ഇപ്പോൾ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ഫെബ്രുവരി 12 നും 2023 ഫെബ്രുവരി 1 നും ഇടയിൽ നിർമിച്ച മോഡലുകളെയാണ് തിരിച്ചുവിളിക്കൽ ബാധിക്കുകയെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ആഡംബര എസ്‌യുവിയിൽ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ റീപ്രോഗ്രാം ചെയ്‌താവും തകരാറുകൾ പരിഹരിക്കുക.

Toyota Land Cruiser LC300 SUV Recalled In India

ഇതിനായി ലാൻഡ് ക്രൂയിസർ LC300 ഉടമകൾ എത്രയും വേഗം ഷോറൂമിനേയോ ടൊയോട്ട സർവീസ് സെന്ററുകളേയോ സമീപിക്കേണ്ടതാണ്. തകരാറുള്ള മോഡലുകളിൽ വണ്ടി ന്യൂട്രലിൽ ഇട്ട് കഴിയുമ്പോൾ വാഹനം ഗിയർ ഇട്ടത് പോലെ തന്നെ മുന്നോട്ട് പോകുന്നതാണ് പ്രശ്നം. ഇത്തരം സാഹചര്യങ്ങളിൽ ബ്രേക്ക് ഇട്ടില്ലെങ്കിൽ വാഹനം മുന്നോട്ട് പോകുകയും മറ്റ് അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട് എന്നാണ് കമ്പനിയുടെ കണ്ടെത്തൽ. എന്നാൽ ഇതു വരെ അപകങ്ങളോ പരിക്കുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇതുവരെ തകരാർ ബാധിച്ച ഭാഗവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് കമ്പനി തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടൊയോട്ട ഇന്ത്യ വെബ്‌സൈറ്റിലെ 'സേഫ്റ്റി റീകോൾ' വിഭാഗം സന്ദർശിച്ച് വാഹന ഐഡൻ്റിഫിക്കേഷൻ നമ്പറോ (VIN) ഷാസി നമ്പറോ നൽകി ഉടമകൾക്ക് തങ്ങളുടെ വാഹനം തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും കഴിയും.

Toyota Land Cruiser LC300 SUV Recalled In India

നിങ്ങളുടെ അടുത്തുള്ള ടൊയോട്ട ഡീലറെ ബന്ധപ്പെടാം അല്ലെങ്കിൽ അതിൻ്റെ കസ്റ്റമർ കെയർ സെൻ്ററിനെ 1800-309-0001 എന്ന നമ്പറിലും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ സാധിക്കും. LC300 ജാപ്പനീസ് ബ്രാൻഡിൻ്റെ മുൻനിര മോഡലായാണ് ഇന്ത്യയിൽ എത്തുന്നത്. 2021-ലാണ് ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. പിന്നീട് 2022 അവസാനം വരെ ഇത് രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്‌തില്ലെങ്കിലും നിരവധി ആളുകൾ സ്വകാര്യ ആവശ്യങ്ങൾക്കായി എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത് കൊണ്ടുവന്നിട്ടുണ്ട്.

5 മീറ്ററോളം നീളവും വമ്പൻ റോഡ് സാന്നിധ്യവും ബുച്ച് ലുക്കിംഗുമാണ് ലാൻഡ് ക്രൂയിസറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 305 bhp കരുത്തിൽ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വലിയ 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ നാല് വീലുകളിലേക്കും ഒരുപോലെ പവർ അയയ്ക്കുന്നു.

Toyota Land Cruiser LC300 SUV Recalled In India

ആറ് ഡ്രൈവിംഗ് മോഡുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. 2.10 കോടി രൂപ എക്സ്ഷോറൂം വിലയാണ് ലാൻഡ് ക്രൂയിസറിന് ഇന്ത്യയിലുള്ളത്. ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS ഫെയ്‌സ്‌ലിഫ്റ്റ്, റേഞ്ച് റോവർ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന ആഡംബര എസ്‌യുവി മോഡലുകളാണ് ഇതിന്റെ എതിരാളികൾ.

Article Published On: Thursday, February 22, 2024, 18:28 [IST]
English summary
Toyota land cruiser lc300 suv recalled in india here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X