ഇന്ത്യയിലേക്ക് പറന്നിറങ്ങാൻ ടൊയോട്ടയുടെ പുതിയ 7-സീറ്റർ എസ്‌യുവി; രാവണപ്രഭുവിലെ പ്രാഡോ വീണ്ടും വരുന്നു

ടൊയോട്ട (Toyota) എന്ന വാഹന നിർമാതാക്കൾക്ക് ഇന്ത്യയിലുള്ള സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്. ക്വാളിസിലൂടെ മെനഞ്ഞെടുത്ത ഇമേജ് ഇന്നോവയിലൂടെയും ഫോർച്യൂണറിലൂടെയും വേറെ തലത്തിലെത്തിക്കാനും ജാപ്പനീസ് കമ്പനിക്കായി. ഏത് തരത്തിലുള്ള മോഡലുകളും നിർമിക്കാൻ പ്രത്യേക കഴിവുള്ള കമ്പനിയാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. വിദേശ രാജ്യങ്ങിൽ പോയിട്ടുള്ളവർ ടൊയോട്ടയുടെ ലെവൽ മനസിലാക്കിയിട്ടുണ്ടാവും. പക്ഷേ അവയൊന്നും നമ്മുടെ നാട്ടിലേക്ക് വരുന്നില്ലല്ലോയെന്ന സങ്കടം മാത്രമേ ഇന്ത്യൻ ഫാൻസിനുള്ളൂ. എന്നാൽ ഏറെക്കാലമായി പലരും കൊതിയോടെ നോക്കിയിരിക്കുന്ന ഒരു 7-സീറ്റർ എസ്‌യുവിയെ അവതരിപ്പിക്കാൻ പോവുകയാണ് ബ്രാൻഡ്.

രാവണപ്രഭുവിൽ മോഹൻലാലിന്റെ ഇൻട്രോയിൽ കാണുന്ന ആ തട്ടുപൊളിപ്പൻ എസ്‌യുവിയുടെ പുതുതലമുറ ആവർത്തനത്തേയാണ് കമ്പനി ഇന്ത്യയിലേക്ക് ഇറക്കുന്നത്. വാഹനപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ടൊയോട്ടയുടെ ഐതിഹാസിക ഓഫ് റോഡർ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയാണ് വരാനിരിക്കുന്ന കക്ഷി. അടുത്തിടെ അടുത്തിടെ ആഗോളതലത്തിൽ പുറത്തിറങ്ങിയ പ്രാഡോ അടുത്ത വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിലെത്തുമെന്നാണ് വിവരം.

Toyota Land Cruiser Prado India Launch Next Year

പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോ ചില വിപണികളിൽ ലാൻഡ് ക്രൂയിസർ 250 എന്ന പേരിലും വിൽക്കപ്പെടുന്നുണ്ട് കേട്ടോ. ലാൻഡ് ക്രൂയിസർ 300 ലഭ്യമല്ലാത്ത വടക്കേ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ വിപണികളിൽ ടൊയോട്ടയുടെ മുൻനിര ഉൽപ്പന്നം കൂടിയാണ് പ്രാഡോ. ഓസ്‌ട്രേലിയൻ, മിഡിൽ ഈസ്റ്റ് പോലുള്ള വിപണികളിൽ ലാൻഡ് ക്രൂയിസർ 300 വിപണനത്തിന് എത്തുന്നതിനാൽ ഇവിടുത്തെ പോലെ ഇന്ത്യയിലും മിക്കവാറും ലാൻഡ് ക്രൂയിസർ പ്രാഡോ എന്നായിരിക്കും മോഡൽ അറിയപ്പെടുക.

മെച്ചപ്പെട്ട ഓൺ-ഓഫ്-റോഡ് യാത്രയായിരിക്കും ലാൻഡ് ക്രൂയിസർ പ്രാഡോയിൽ ടൊയോട്ട ഒരുക്കുക. ലാഡർ ഫ്രെയിം ആർക്കിടെക്ചറിലാണ് നിർമാണമെങ്കിലും ഷാസി അതിൻ്റെ മുൻഗാമിയേക്കാൾ 50 ശതമാനം കൂടുതൽ കർക്കശമാണെന്ന് കമ്പനി പറയപ്പെടുന്നു, മുഴുവൻ ബോഡി-ഓൺ-ഫ്രെയിം അസംബ്ലിയും ഏകദേശം 30 ശതമാനം കടുപ്പമേറിയതാണെന്നതിൽ ആളൊരു വില്ലാളിവീരനായിരിക്കും.

Toyota Land Cruiser Prado India Launch Next Year

J250 അതിൻ്റെ മുൻഗാമിയേക്കാൾ അൽപ്പം വലുതാണ്. മാത്രമല്ല ഇത് കൂടുതൽ ഇടമുള്ളതുമാണെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് മൊത്തത്തിൽ 4,920 മില്ലീമീറ്റർ നീളവും 1,870 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന ഇന്റീരിയറും കിടിലമായിരിക്കും. വലിപ്പം കൂടിയതിനാൽ മൂന്നുവരിയിലും ഗംഭീര സ്പേസാവും ഉണ്ടാവുക എന്നതിനാൽ 7 പേർക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റും.

മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പ്ലഷ് ലെതർ അപ്‌ഹോൾസ്റ്ററി, പുതിയ തലമുറ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോട് കൂടിയ ഒരു റാപറൗണ്ട് ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവയെല്ലാം യാത്രകളെ ആഡംബരമാക്കാൻ ഇന്റീരിയറിൽ എത്തും. പുതിയ പ്രാഡോയുടെ സവിശേഷതകളാൽ സമ്പന്നമായ അകത്തളവും സാങ്കേതികവിദ്യകളും ലാൻഡ് റോവർ ഡിഫൻഡറിനോട് ഏറ്റുമുട്ടാൻ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയെ സഹായിക്കും.

Toyota Land Cruiser Prado India Launch Next Year

221 മില്ലീമീറ്ററുള്ള ഗ്രൗണ്ട് ക്ലിയറൻസും എവിടെയും പോവാനുള്ള എസ്‌യുവിയുടെ കഴിവിനെയാണ് എടുത്തുകാണിക്കുന്നത്. അതോടൊപ്പം തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയിൽ വർധിച്ച വീൽ ആർട്ടിക്യുലേഷൻ, നവീകരിച്ച മൾട്ടി-ടെറൈൻ മോണിറ്റർ ഇൻ്റർഫേസ്, ഓഫ്-റോഡ് ഡ്രൈവിംഗ് മോഡുകളുടെ മെച്ചപ്പെടുത്തലുകൾ എന്നിവ ഉൾക്കൊള്ളുന്ന കിടിലൻ ഓൾ-ടെറൈൻ ശേഷിയും പ്രാഡോയുടെ സവിശേഷതയാണെന്നും ടൊയോട്ട പറയുന്നു.

വെല്ലുവിളി നിറഞ്ഞ ഓഫ്-റോഡ് സാഹചര്യങ്ങളിൽ പരമാവധി വീൽ ആർട്ടിക്കുലേഷൻ അനുവദിക്കുന്നതിന് ഡാഷ്‌ബോർഡിലെ ഒരു സ്വിച്ച് വഴി ഡിസ്‌എൻഗേജ് ചെയ്യാവുന്ന ഫ്രണ്ട് ആൻ്റി-റോൾ ബാറും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഫോർച്യൂണർ എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിനിലാണ് പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയ്ക്ക് തുടിപ്പേകാനായി എത്തുക.

8-സ്പീഡ് ഓട്ടോമാറ്റിക്കിൽ ഘടിപ്പിച്ച ഈ എഞ്ചിന് 2025-ഓടെ 48V MHEV മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും. LC300 പോലെ തന്നെ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയും ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) ആവും അവതരിപ്പിക്കുക. ലാൻഡ് ക്രൂയിസർ LC300 എസ്‌യുവിക്ക് താഴെയാവും പുതിയ തലമുറ പ്രാഡോയുടെ ഇന്ത്യയിലെ സ്ഥാനം. ലോഞ്ചിനോട് അടുക്കുമ്പോഴേക്കും വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടും.

More from DriveSpark

Article Published On: Monday, October 21, 2024, 14:01 [IST]
English summary
Toyota land cruiser prado india launch next year what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X