കാർ വാങ്ങാനിരുന്നവർക്ക് ഇരുട്ടടി, ഹോണ്ടക്കും കിയക്കും പിന്നാലെ ടൊയോട്ടയും ആ തീരുമാനം എടുത്തു

ക്വാളീസിലൂടെ വന്ന് ഇന്ത്യയിൽ തരംഗം തീർത്തവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. എന്നാൽ ക്വാളീസിന്റെ പിൻഗാമിയായി എത്തിയ ഇന്നോവയാണ് വിൽപ്പനയുടെ കാര്യത്തിൽ കൊടുങ്കാറ്റായി മാറിയത്. പിന്നാലെ വന്ന ഫോർച്യൂണർ എസ്‌യുവിയും രാജ്യത്ത് ഹിറ്റായതോടെ ടൊയോട്ടയുടെ ഇമേജ് തന്നെ മാറി. പിന്നീട് സാധാരണക്കാരിലേക്ക് ഇറങ്ങിചെല്ലാനായി എത്തിയോസിനെ ഹാച്ച്ബാക്കിലും സെഡാനിലും പുറത്തിറക്കിയ ഐഡിയയും വിജയിച്ചു.

ഇന്ന് പ്രീമിയം വാഹനങ്ങൾ മാത്രം പുറത്തിറക്കുന്ന ടൊയോട്ടയെ ഇന്നോവ മുതലാളിയെന്നാണ് പലരും വിളിക്കുന്നത്. ഇപ്പോഴിതാ ഏപ്രിൽ ഒന്ന് മുതൽ വാഹന നിരയിലുടനീളം വിലവർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. 2024 ഏപ്രിൽ 1 മുതൽ തിരഞ്ഞെടുത്ത മോഡലുകളുടെ വില വർധിപ്പിക്കുമെന്ന് പോയ മാസം തന്നെ ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. കാറുകളുടെ ചില വകഭേദങ്ങളിൽ ഒരു ശതമാനം വരെയായിരിക്കും പരിഷ്ക്കാരം കൊണ്ടുവരിക.

Toyota Price Hike April 2024

പുതിയ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി വരും ദിവസങ്ങളിൽ പുറത്തുവിടും. രാജ്യത്തെ വാഹന നിർമാണ രംഗത്ത് ദിനംപ്രതി വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും പ്രവർത്തനച്ചെലവിലുണ്ടായ ഉയർച്ചയുമാണ് ഈ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. നേരത്തെ ഇതേ കാരണം ചൂണ്ടിക്കാട്ടി കിയയും ഹോണ്ടയും സമാനമായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.

2024 ജനുവരിയിൽ വിലകൾ വർധിപ്പിച്ചതിനു പിന്നാലെയാണ് ഈ വർഷം രണ്ടാമത്തെ തവണയാണ് വില പരിഷ്ക്കാരം ടൊയോട്ട നടപ്പിലാക്കുന്നത്. 2024 ജനുവരിയിൽ കമ്പനി തിരഞ്ഞെടുത്ത മോഡലുകളുടെയും വേരിയന്റുകളുടെയും വില 2.5 ശതമാനം വരെയാണ് കൂട്ടിയിരുന്നത്. അന്നും വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും മറ്റ് സമാനമായ കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് കമ്പനി പുതിയ വിലയിലേക്ക് മാറിയത്.

Toyota Price Hike April 2024

ഏപ്രിൽ മാസം നടപ്പിലാക്കാൻ പോവുന്ന വില വർധനവ് ഒരു ശതമാനമല്ലേയെന്നും വളരെ കുറവാണെന്ന് തോന്നുമെങ്കിലും ടൊയോട്ട ഫോർച്യൂണർ, ഹൈലക്സ്, ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, അർബൻ ക്രൂയിസർ ഹൈറൈഡർ, ഗ്ലാൻസ എന്നിവയിലുണ്ടാവുന്ന വില വർധനവ് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന കാര്യം വരും ദിവസങ്ങളിൽ കണ്ടറിയാം. പുതിയ സാമ്പത്തിക വർഷത്തിൽ വില വർധനവ് നടപ്പിലാക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്.

വരും ആഴ്ച്ചകളിൽ കൂടുതൽ വാഹന നിർമാതാക്കൾ തങ്ങളുടെ വാഹന നിരയിലുടനീളം വില പരിഷ്ക്കാരം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ടയുമായി ബന്ധപ്പെട്ട മറ്റുവാർത്തകളിലേക്ക് വന്നാൽ ഇന്നോവ ഹൈക്രോസിൻ്റെ പെട്രോൾ പതിപ്പിനായി ടൊയോട്ട അടുത്തിടെ ഒരു പുതിയ GX(O) വേരിയന്റ് അവതരിപ്പിച്ചിരുന്നു. പെട്രോൾ മാത്രമുള്ള GX, സ്ട്രോംഗ് ഹൈബ്രിഡ് VX ട്രിമ്മുകൾക്കുമിടയിലായിരിക്കും പുതിയ മോഡൽ സ്ഥാനം പിടിക്കുക.

Toyota Price Hike April 2024

ഹൈക്രോസിന്റെ പുതിയ വേരിയന്റിനായുള്ള ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല, വരാനിരിക്കുന്ന വില പരിഷ്ക്കരണത്തിൻ്റെ ഭാഗമാകുന്നതിനാലാവാം കമ്പനി വില പ്രഖ്യാപനം മാറ്റിവെച്ചിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ വിൽപ്പനയിൽ ടൊയോട്ട 48 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തവ്യാപാരം 2.65 ലക്ഷം യൂണിറ്റിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ (2022-23) ഇത് 1.77 ലക്ഷം യൂണിറ്റായിരുന്നു.

ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള സമയത്തെ വിൽപ്പന കണക്കുകളാണിത്. സമാനമായ രീതിയിൽ മാർച്ചിൽ 21,783 യൂണിറ്റിൽ നിന്ന് 27,180 യൂണിറ്റുകളുടെ മൊത്ത വിൽപ്പനയുമായി കമ്പനി 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമായ കണക്കുകളാണ്. ഏപ്രിൽ മൂന്നിന് മാരുതി സുസുക്കി ഫ്രോങ്കിസിനെ അടിസ്ഥാനമാക്കി പുതിയ ടെയ്‌സർ എന്ന കോംപാക്‌ട് ക്രോസ്ഓവർ എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്.

Toyota Price Hike April 2024

ഗ്ലാൻസ, ഹൈറൈഡർ, ഇൻവിക്റ്റോ എന്നിവയിൽ കണ്ട സമാനമായ റീബാഡ്‌ജിംഗ് തന്ത്രമാണ് കമ്പനി ഇവിടെയും പയറ്റാൻ പോവുന്നത്. പുതിയൊരു കൂട്ടം എൽഇഡി ഡിആർഎല്ലുകളും പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും സഹിതമുള്ള ചില ഡിസൈൻ പരിഷ്ക്കാരങ്ങളോടെയാവും ടൊയോട്ട ടെയ്‌സർ വിപണിയിലെത്തുക. കാഴ്ച്ചയിൽ മാരുതി ഫ്രോങ്ക്‌സിൽ നിന്ന് വേറിട്ടുനിൽക്കാൻ പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പർ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ, അലോയ് വീലുകൾ എന്നിവ വാഹനത്തിൽ കൊണ്ടുവരും.

More from DriveSpark

Article Published On: Monday, April 1, 2024, 16:01 [IST]
English summary
Toyota price hike april 2024 innova fortuner glanza hycross becoming more expensive from today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X