'ബേബി ക്രിസ്റ്റ' പഴയ വിലയ്ക്ക് കിട്ടൂല്ലെന്ന് ടൊയോട്ട, മൈലേജുള്ള ഫാമിലി കാര്‍ വാങ്ങാനിരുന്നവർ ഇനി എന്തുചെയ്യും

ഇന്ത്യയിലെ എംപിവി വാഹനങ്ങളുടെ തമ്പുരാക്കൻമാരാണ് ടൊയോട്ട. ക്വാളിസും ഇന്നോവയുമെല്ലാം പുറത്തിറക്കി രാജ്യംവെട്ടിപ്പിടിച്ച കമ്പനി മൾട്ടി പർപ്പസ് വാഹന നിരയിൽ ഇന്നും പകരക്കാരില്ലാതെ തിമിർത്താടുകയാണ്. പക്ഷേ ഇന്നോവയ്ക്ക് വില കൂടുതലായതു കൊണ്ട് ജാപ്പനീസ് ബ്രാൻഡിലേക്ക് അടുക്കാതെ ഒരുപാട് ആളുകൾ മാറി നിന്നിരുന്നു. എന്നാൽ ഇത്തരക്കാരെ ചാക്കിലാക്കാൻ മാരുതി സുസുക്കിയുടെ കൈപിടിച്ച് കമ്പനി പുറത്തിറക്കിയ മോഡലായിരുന്നു റൂമിയോൺ.

കോംപാക്‌ട് എംപിവി നിരയിൽ കൊടുങ്കാറ്റായി മാറിയ മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്‌ജ് മോഡലാണെങ്കിലും ടൊയോട്ടയുടെ തനതായ ശൈലിയും കോർത്തിണക്കി പുറത്തിറക്കിയ റൂമിയോൺ വലിയ വിജയം തന്നെയാണ് നേടിയെടുത്തത്. എര്‍ട്ടിഗയുടെ റീബാഡ്ജ് മോഡലാണെങ്കിലും പ്രീമിയം ഫീല്‍ നല്‍കാനായി 'ബേബി ക്രിസ്റ്റ' ലുക്കിലാണ് ടൊയോട്ട റൂമിയോണിനെ പണിതിറക്കിയിരിക്കുന്നത്.

Toyota Rumion MPV Become Expensive In India

7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ എംപിവി S, G, V എന്നിങ്ങനെ 3 വേരിയന്റുകളിലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ബേബി ക്രിസ്റ്റ വാങ്ങാൻ താത്പര്യമുണ്ടായിരുന്ന ആളാണ് നിങ്ങളെങ്കിൽ ഒരു നിരാശ വാർത്തയാണ് ഇപ്പോൾ കമ്പനിയിൽ നിന്നും പുറത്തുവരുന്നത്. പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ ലഭ്യമാവുന്ന റൂമിയോണിന് ഇനി അധിക തുക മുടക്കേണ്ടി വരുമെന്നതാണ് സംഗതി.

മാരുതി സുസുക്കി എർട്ടിഗയുടെ ഈ റീബാഡ്ജ് ചെയ്ത മോഡലിന്റെ എല്ലാ വേരിയന്റുകളുടെയും വില 15,000 രൂപയോളമാണ് കമ്പനി ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. S, G, V എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന എംപിവിയുടെ മാനുവൽ ട്രാൻസ്മിഷൻ വകഭേദങ്ങൾക്കാണ് 15,000 രൂപ അധികമായി ചെലവഴിക്കേണ്ടി വരുന്നത്. അതേസമയം ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് ഇനി മുതൽ 5,000 രൂപ മാത്രം കൂടുതലായി നൽകിയാൽ മതിയാവും.

Toyota Rumion MPV Become Expensive In India

പുതിയ ഈ വിലക്കയറ്റത്തിന് ശേഷം റൂമിയോണിന് 10.44 ലക്ഷം രൂപ മുതൽ 11.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇനി വാഹനത്തിന്റെ വേരിയന്റ് തിരിച്ചുള്ള വിലയും കൂടെ പറഞ്ഞേക്കാം. S മാനുവൽ ബേസ് മോഡലിന് 10.44 ലക്ഷം രൂപയും G മാനുവലിന് 11.60 ലക്ഷവും S ഓട്ടോമാറ്റിക്കിന് 11.94 ലക്ഷവും V മാനുവലിന് 12.33 ലക്ഷം രൂപമായമാണ് പുതുക്കിയ എക്സ്ഷോറൂം വില വരുന്നത്.

അതേസമയം റൂമിയോണിന്റെ ടോപ്പ് എൻഡ് V ഓട്ടോമാറ്റിക് വേരിയന്റിന് 13.73 ലക്ഷമാണ് പുതുക്കിയ വില. അതേസമയം മൈലേജ് കൂടിയ S സിഎൻജി വകഭേദമാണ് നോക്കുന്നതെങ്കിൽ 11.39 ലക്ഷമാണ് പോക്കറ്റിൽ നിന്നും ഷോറൂമുകാർക്ക് കൊടുക്കേണ്ടി വരിക. വിലയിൽ പരിഷ്ക്കാരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മെക്കാനിക്കലായോ ഫീച്ചറുകളിലായോ നവീകരണങ്ങളൊന്നും തന്നെ ടൊയോട്ട കൊണ്ടുവന്നിട്ടില്ലെന്നു വേണം പറയാൻ.

Toyota Rumion MPV Become Expensive In India

എന്തിന് അധികമായി പുതിയ കളർ ഓപ്ഷൻ പോലും അവതരിപ്പിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. അങ്ങനെ സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സില്‍വര്‍, ഐക്കോണിക് ഗ്രേ, റസ്റ്റിക് ബ്രൗണ്‍ എന്നീ നിറങ്ങളിൽ തന്നെ ടൊയോട്ട തുടർന്നും വാങ്ങാൻ സാധിക്കും. ഡിസൈനിലേക്ക് നോക്കിയാൽ എർട്ടിഗയിൽ നിന്നും മാറ്റങ്ങൾ കൊണ്ടുവരാനായുള്ള ചെറിയ ചില നവീകരണങ്ങൾ മാത്രമാണ് കാണാനാവുന്നത്.

ഇന്നോവ ക്രിസ്റ്റയെ ഓര്‍മപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, മിനുക്കിയ ബമ്പര്‍ എന്നിവയെല്ലാം ടൊയോട്ട റൂമിയോണിന്റെ ഭംഗി കൂട്ടുന്നുണ്ട്. അങ്ങനെ ഒറ്റ നോട്ടത്തിൽ എർട്ടിഗയേക്കാൾ പ്രീമിയം ഫീൽ നൽകാൻ റൂമിയോണിന് സാധിക്കുന്നുണ്ടെന്നതാണ് സത്യം. ദൂരെനിന്ന് ഓടിവരുന്നത് കാണാൻ ക്രിസ്റ്റയെ പോലെ തന്നെ തോന്നിക്കുകയും ചെയ്യും.

Toyota Rumion MPV Become Expensive In India

ഫീച്ചറുകളിലേക്ക് നോക്കിയാൽ മാരുതിയുടെ എംപിവിയിൽ നിന്നും അധികമായി ഒന്നും തന്നെ ടൊയോട്ട റൂമിയോണിൽ കിട്ടില്ല. 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള കാര്യങ്ങളെല്ലാം വണ്ടിയിലുണ്ട്.

അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന സുസുക്കിയുടെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 102 bhp പവറിൽ 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എംപിവിയിൽ ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റും ലഭ്യമാണ്. ഇതിലേക്ക് എത്തുമ്പോൾ പവർ കണക്കുകൾ കുറയുന്നുണ്ടെങ്കിലും വമ്പൻ മൈലേജാണ് കിട്ടുന്നത്.

Toyota Rumion MPV Become Expensive In India

സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന് 87 bhp കരുത്തിൽ 121 Nm torque ആണ് നൽകാനാവുന്നത്. റൂമിയോണ്‍ സിഎന്‍ജി കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. അതേസമയം പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 20.51 കിലോമീറ്ററും പെട്രോള്‍ മാനുവല്‍ ഓപ്ഷന്‍ ലിറ്ററിന് 20.11 കിലോമീറ്റര്‍ മൈലേജും നൽകുന്നുമുണ്ട്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ റൂമിയോൺ ഒരു മിടുക്കൻ മൾട്ടി പർപ്പസ് വാഹനം തന്നെയാണ്.

More from DriveSpark

Article Published On: Tuesday, February 6, 2024, 14:17 [IST]
English summary
Toyota rumion mpv become expensive in india new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X