പെട്രോൾ അടിക്കേണ്ടാത്ത മാരുതി കാറിനെയും അടിച്ചുമാറ്റി ടൊയോട്ട, ഇനി ഇലക്‌ട്രിക്കിലും ഭയ്യാ ഭയ്യാ

ടൊയോട്ടയും മാരുതി സുസുക്കിയുമായുള്ള കൂട്ടുകെട്ട് ഇപ്പോൾ ലോകം മൊത്തം പാട്ടാണ്. പരസ്‌പരം കാറുകൾ കൈമാറിയുള്ള പങ്കാളിത്തം ഫാൻസിന് അത്ര പിടിക്കുന്നില്ലെങ്കിലും ഇരുബ്രാൻഡുകളും നല്ല ലാഭമാണ് ഇതിലൂടെ വാരുന്നത്. പ്രത്യേകിച്ച് കാർമാറാട്ടത്തിലൂടെ കൂടുതൽ പണം വാരുന്നത് ഇന്ത്യയിലാണെന്ന് നിസംശയം പറയാം. ബലേനോ ഗ്ലാൻസയായും എർട്ടിഗ റൂമിയോണായും ഹൈക്രോസ് ഇൻവിക്റ്റോയായും ഫ്രോങ്ക്‌സ് ടൈസറായും നിറഞ്ഞാടുകയാണ്. ഇതിനെല്ലാം പിന്നാലെ ഇപ്പോഴിതാ മാരുതി ഇ-വിറ്റാരയെന്ന പുത്തൻ ഇലക്‌ട്രിക് എസ്‌യുവിയുടെ റീബാഡ്‌ജ് മോഡലും ടൊയോട്ട അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. അർബൻ ക്രൂയിസർ ഇവി എന്നുപേരിട്ടിരിക്കുന്ന വണ്ടി വെന്നിക്കൊടി പാറിക്കാൻ ആദ്യം ഇന്ത്യയിലാവും എത്തുക.

സുസുക്കി ഇ വിറ്റാരയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഇവിക്ക് വ്യത്യസ്തമായ ഡിസൈനുണ്ടെങ്കിലും രണ്ട് മോഡലുകളുടേയും അടിസ്ഥാന രൂപം ഒന്നു തന്നെയാണ്. അതായത് ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും തമ്മിൽ എങ്ങനാണോ അതുപോലെ തന്നെയാണ് ഇവികളിലേയും പരിഷ്ക്കാരങ്ങൾ കാണാനാവുന്നത്. എങ്കിലും മെലിഞ്ഞ ഗ്രില്ലും ഹെഡ്‌ലാമ്പുകളുമുള്ള മുൻഭാഗം കൂടുതൽ ഷാർപ്പാക്കാൻ ടൊയോട്ടയ്ക്ക് സാധിച്ചിട്ടുണ്ട്.

Toyota Urban Cruiser EV Revealed India Launch Next Year

എയർ ഇൻടേക്കുകളുള്ള ഫ്രണ്ട് ബമ്പറിന് ഒരു സാധാരണക്കാരന്റെ രൂപമാണ്. ബ്രേക്കുകൾ തണുപ്പിക്കാൻ സഹായിക്കുന്ന ലംബമായി അടുക്കിയിരിക്കുന്ന എയർ വെൻ്റുകൾ ബംബറിന്റെ ഇരുവശത്തുമായി കാണാം. അർബൻ ക്രൂയിസർ ഇവി 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് എയറോ ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകളിലാണ് വിപണിയിലെത്തുക. പിൻഭാഗത്തെ ഡോർ ഹാൻഡിലുകൾ സി-പില്ലറിൽ കൊടുത്തിരിക്കുന്നതും അടിപൊളിയാണ്.

പിൻവശത്തേക്ക് വന്നാൽ റാപ്പ്എറൗണ്ട് ടെയിൽ ലൈറ്റുകളാണ് ടൊയോട്ട അർബൻ ക്രൂയിസർ ഇവിയുടെ അഴക്. കറുത്ത ബോഡി ക്ലാഡിംഗ് വഴി ഇലക്ട്രിക് എസ്‌യുവിക്ക് പരുക്കൻ ഭാവം നൽകാനും കമ്പനിക്കായിട്ടുണ്ട് കേട്ടോ. വലിപ്പത്തിലേക്ക് വന്നാൽ 4,285 മില്ലീമീറ്റർ നീളം, 1,800 മില്ലീമീറ്റർ വീതി, 1,640 മില്ലീമീറ്റർ ഉയരം, 2,700 മില്ലീമീറ്റർ വീൽബേസ് എന്നിവയാണ് വാഹനത്തിനുള്ളത്. അതായത് മാരുതി ഇ-വിറ്റാരയേക്കാൾ അൽപ്പം വലുതാണ് ടൊയോട്ടയുടെ മോഡൽ എന്ന് സാരം.

Toyota Urban Cruiser EV Revealed India Launch Next Year

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഇവി സ്വാഗതം ചെയ്യുക. ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡ് ലേഔട്ട്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ ഹോൾഡ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ജെബിഎൽ സൗണ്ട് സിസ്റ്റം, സൺറൂഫ് എന്നിവയെല്ലാം എസ്‌യുവിയിലുണ്ടാവും.

തീർന്നില്ല, അർബൻ ക്രൂയിസർ ഇലക്ട്രിക് എസ്‌യുവിയിൽ 360 ഡിഗ്രി ക്യാമറയും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പ്രീ-കൊളിഷൻ സിസ്റ്റം, ലെയ്ൻ-ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന ADAS സേഫ്റ്റി സ്യൂട്ടും ഉണ്ടാകുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഇവിയിൽ ആറ് എയർബാഗുകൾ വരെ സ്റ്റാൻഡേർഡായി ലഭിക്കുമെന്നാണ് വിവരം.

Toyota Urban Cruiser EV Revealed India Launch Next Year

മാരുതി സുസുക്കി ഇ-വിറ്റാര ഒരുക്കിയിരിക്കുന്ന അതേ സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഇവിയും പണികഴിപ്പിച്ചിരിക്കുന്നത്. ബാറ്ററി പായ്ക്കുകളും ഇലക്ട്രിക് മോട്ടോറുകളും എല്ലാം രണ്ട് ഇലക്ട്രിക് എസ്‌യുവികളിലും സമാനമാണ്. 49 kWh, 61 kWh ഓപ്ഷനുകളുള്ള ബാറ്ററികൾക്കായി ലിഥിയം-അയൺ ഫോസ്ഫേറ്റ് സാങ്കേതികവിദ്യ ലഭിക്കുമെന്ന് ടൊയോട്ട പറയുന്നു.

അർബൻ ക്രൂയിസർ ഇവിയിലെ ആദ്യത്തെ ബാറ്ററി ഓപ്ഷനായ 49 kWh പതിപ്പ് 142 bhp കരുത്തിൽ പരമാവധി 189 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. ഇത് ഫ്രണ്ട്-വീൽ ഡ്രൈവ് (FWD) രൂപത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 61 kWh വേരിയൻ്റിന് 172 bhp പവറിൽ 189 Nm torque വികസിപ്പിക്കാനാവുന്ന FWD പതിപ്പും 181 bhp കരുത്തിൽ 300 Nm torque നൽകുന്ന ഓൾ-വീൽ ഡ്രൈവ് പതിപ്പും ഉണ്ടാകും.

ടൊയോട്ട AWD വേരിയൻ്റുകളെ ട്രെയിൽ മോഡ് ഉപയോഗിച്ച് സജ്ജീകരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മഞ്ഞുമൂടിയ റോഡുകളിൽ വീൽ സ്ലിപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു സ്നോ മോഡും അർബൻ ക്രൂയിസർ ഇവിയുടെ ഓൾ-വീൽ ഡ്രൈവ് മോഡലുകൾക്ക് ലഭിക്കും. അതായത് വണ്ടി ഓഫ്-റോഡിംഗിനും കൊണ്ടുപോവാനാവുമെന്ന് സാരം. പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഇവി അടുത്ത വർഷം പകുതിയോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, December 13, 2024, 9:50 [IST]
English summary
Toyota urban cruiser ev revealed india launch next year details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X