27 കി.മീ. മൈലേജ് മാത്രമല്ല, സേഫ്റ്റിയിലും മുറ്റാണ് ടൊയോട്ടയുടെ ഈ ഹൈബ്രിഡ് എസ്‌യുവി

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് ജാപ്പനീസ് വാഹന നിർമാതാക്കൾ സംയുക്തമായി പ്രവർത്തിച്ച് പണികഴിപ്പിച്ച് പുറത്തിറക്കിയ മോഡലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ (Toyota Urban Cruiser Hyryder) . ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും പോലുള്ള കൊറിയൻ വണ്ടികൾ അരങ്ങുവാഴുന്നിടത്തേക്ക് എത്തുമ്പോൾ ഞെട്ടിക്കാൻ എന്തെങ്കിലും വേണമല്ലോയെന്ന് കൃത്യമായി അറിയാവുന്നവരാണ് ടൊയോട്ട. അതിനാൽ തന്നെ അതുവരെ സെഗ്മെന്റിൽ കേട്ടുകേൾവി പോലുമില്ലാത്ത ഹൈബ്രിഡ് സംവിധാനം അവതരിപ്പിക്കാനാണ് ബ്രാൻഡ് തീരുമാനിച്ചത്. എന്തായാലും വണ്ടിയെത്തിയപ്പോഴേക്കും ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്.

ഇലക്‌ട്രിക് വാഹനം വാങ്ങുന്നതിനേക്കാൾ കൂടുതൽ ലാഭകരം എന്നതിലുപരി 27 കിലോമീറ്റർ മൈലേജ് തന്നെയാണ് പലരേയും ടൊയോട്ട ഹൈറൈഡറിലേക്ക് ആകർഷിച്ചത്. എന്നാൽ ഇന്ത്യയിൽ പുതിയൊരു കാർ വാങ്ങുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന സംഗതിയാണ് സേഫ്റ്റി. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഡ്രൈവർമാരെയും യാത്രക്കാരെയും സംരക്ഷിക്കുന്നതിനായി സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പണികഴിപ്പിച്ചിരിക്കുന്നതും.

Toyota Urban Cruiser Hyryder Mid-Size SUV Safety Features

സുരക്ഷിതവും സുഖപ്രദവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കാൻ വാഹനത്തിന്റെ ഡിസൈൻ ആധുനിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതുവരെ ക്രാഷ് ടെസ്റ്റിനൊന്നും വിധേയമാക്കിയിട്ടില്ലെങ്കിലും സേഫ്റ്റിയുടെ കാര്യത്തിൽ കമ്പനി വിട്ടുവീഴ്ച്ചയൊന്നും ചെയ്‌തിട്ടില്ലെന്ന് ഉറപ്പിക്കാനാവും. ഹൈറൈഡറിൽ ടൊയോട്ട വാഗ്‌ദാനം ചെയ്യുന്ന പ്രധാന സേഫ്റ്റി ഫീച്ചറുകൾ ഏതെല്ലാമെന്ന് വിശദമായി ഒന്ന് നോക്കിയാലോ?

അർബൻ ക്രൂയിസർ ഹൈറൈഡറിൽ ഒന്നിലധികം എയർബാഗുകൾ ഉൾപ്പെടുന്നു. അപകടസമയത്ത് യാത്രക്കാരെ സംരക്ഷിക്കുന്നതിന്റെ ഏറ്റവും അടിസ്ഥാന കാര്യമാണ് ഇവ. തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് പരമാവധി 6 എയർബാഗുകൾ വരെ എസ്‌യുവിയിൽ ലഭിക്കും. ഇതോടൊപ്പം പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്ത് വീൽ ലോക്കിംഗ് തടയുന്നതിനായി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (ABS) ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

Toyota Urban Cruiser Hyryder Mid-Size SUV Safety Features

ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനും (EBD) എബിഎസിനൊപ്പം നൽകിയിട്ടുണ്ട്. EBD ഓരോ വീലുകൾക്കും തുല്യമായ ബ്രേക്ക് ഫോഴ്‌സ് ഉറപ്പാക്കുന്നതിനായാണ് ഈ ഫീച്ചർ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വിപുലമായ സ്ഥിരതയും നിയന്ത്രണവും നൽകുന്നതിനായി വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോളും (VSC) അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സേഫ്റ്റി ഫീച്ചറുകളുടെ ഭാഗമാണ്.

എഞ്ചിൻ പവർ കുറയ്ക്കുന്നതിലൂടെയും ആവശ്യമുള്ളപ്പോൾ വ്യക്തിഗത വീലുകളിൽ ബ്രേക്കുകൾ പ്രയോഗിച്ചും സ്ഥിരത നിലനിർത്താനും ഇത് സഹായിക്കുന്നു. ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോളാണ് (HAC) ടൊയോട്ടയുടെ മിഡ്-സൈസ് എസ്‌യുവിടെ അടുത്ത സവിശേഷത. ഇത് കയറ്റങ്ങളിലും മറ്റും വാഹനം നിർത്തുമ്പോൾ പിന്നിലേക്ക് പോവാതിരിക്കാനായി ഏകദേശം 2 സെക്കൻഡ് നേരത്തേക്ക് വാഹനം ഓട്ടോമാറ്റിക്കായി ബ്രേക്കുകൾ പ്രയോഗിക്കുന്ന സംഗതിയാണിത്.

Toyota Urban Cruiser Hyryder Mid-Size SUV Safety Features

ആധുനിക കാറുകൾ ഒഴിച്ചുകൂടാനാവാത്ത ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ടൊയോട്ട ഹൈറൈഡറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. (TPMS) ടയർ മർദ്ദം തുടർച്ചയായി പരിശോധിക്കുകയും ഏതെങ്കിലും ടയറിൽ എയർ കുറയുകയാണെങ്കിൽ ഇത് ക്ലസ്റ്ററിലൂടെ ഡ്രൈവറെ അറിയിക്കുകയും ചെയ്യുന്നു. സുരക്ഷിതമായ ഹാൻഡിലിംഗിനും ഇന്ധനക്ഷമതയ്ക്കും ശരിയായ ടയർ പ്രഷർ സൂക്ഷിക്കേണ്ടത് അത്യാവിശ്യമാണ്.

പാർക്കിംഗ് സമയത്ത് ഏറെ ഉപയോഗപ്രദമാവുന്ന റിയർ പാർക്കിംഗ് സെൻസറുകളും റിവേഴ്സ് ക്യാമറയും പോലും എസ്‌യുവിയുടെ അടിസ്ഥാന കാര്യമായി നൽകിയിട്ടുണ്ട്. അർബൻ ക്രൂയിസർ ഹൈറൈഡറിൽ സുരക്ഷിതവും ലളിതവുമായ ചൈൽഡ് സീറ്റ് ഇൻസ്റ്റാളേഷനായി ISOFIX ആങ്കറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് അധിക പരിരക്ഷ നൽകുന്നു. കുട്ടികളെ സുരക്ഷിതമായി കൊണ്ടുപോകാൻ കഴിയുന്ന ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണിത്.

Toyota Urban Cruiser Hyryder Mid-Size SUV Safety Features

ഈ നൂതന സുരക്ഷാ ഫീച്ചറുകളെല്ലാം ഉപയോഗിച്ച് അർബൻ ക്രൂയിസർ ഹൈറൈഡർ എല്ലാ യാത്രക്കാർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. സുരക്ഷിത കാറുകൾ നിർമിക്കുന്നതിൽ ടാറ്റ പലപ്പോഴും ശ്രദ്ധിക്കപ്പെടുമ്പോൾ ടൊയോട്ടയുടെ ഈ മിഡ്-സൈസ് എസ്‌യുവിയും പ്രത്യേകം പരിഗണന അർഹിക്കുന്നുണ്ട്. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം സുരക്ഷയിലും വിട്ടുവീഴ്ച്ച ചെയ്യാത്തത് ആളുകളെ എളുപ്പത്തിൽ ആകർഷിക്കാൻ കാരണമായിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, May 29, 2024, 14:04 [IST]
English summary
Toyota's Urban Cruiser Highrider boasts advanced safety features such as multiple airbags, ABS, EBD, vehicle stability control, and parking assistance to ensure maximum protection for passengers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X