കാർ മുതലാളിയാവാൻ ആരും ഒന്ന് കൊതിക്കും, ഓഗസ്റ്റിൽ വരുന്നത് X-ട്രെയിൽ മുതൽ ഥാർ 5-ഡോർ വരെ

ഇന്ത്യൻ വാഹന വിപണിയുടെ ഏറ്റവും നല്ല സമയങ്ങളിൽ ഒന്നാണ് കടന്നുവരാൻ പോവുന്നത്. പുത്തൻ കാറുകൾ വാങ്ങാൻ ഏറ്റവും നല്ല സമയമായാണ് ഉത്സവ സീസണെ എല്ലാവരും കാണുന്നത്. അതിനാൽ തന്നെ പുതുമോഡലുകളുടെ വലിയൊരു നിര തന്നെയാണ് നിർമാതാക്കൾ ഇത്തവണയും ഒരുക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാർ വാങ്ങാൻ പ്ലാനില്ലാത്തവർ പോലും തീരുമാനം മാറ്റാൻ ആഗ്രഹിച്ചേക്കാവുന്ന തരത്തിലുള്ള വലിയ ലോഞ്ചുകളാണ് 2024 ഓഗസ്റ്റ് മാസം നടക്കാനിരിക്കുന്നത്. ഏകദേശം ഏഴോളം കാറുകളാണ് വിപണിയിലേക്ക് പുതുതായി കടന്നുവരാൻ പോവുന്നതെന്നാണ് വിവരം. അടുത്ത നാലാഴ്‌ചയ്‌ക്കുള്ളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കാറുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?

നിസാൻ X-ട്രെയിൽ: ടൊയോട്ട ഫോർച്യൂണറിനെ തറപറ്റിക്കാനായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന X-ട്രെയിലാവും ആദ്യം വിപണിയിൽ എത്തുക. ഓഗസ്റ്റ് ഒന്നിന് തന്നെ വില പ്രഖ്യാപനവും ലോഞ്ചും നടക്കുന്ന മോഡലിനേയും കാത്തിരിക്കുകയാണ് വാഹനലോകമിപ്പോൾ. ബുക്കിംഗ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞ എസ്‌യുവിയുടെ വില ഏരദേശം 40 ലക്ഷം രൂപയോളം വരുമെന്നാണ് വിവരം. വിദേശത്ത് നിർമിച്ച് പൂർണ ഇറക്കുമതിയായാണ് X-ട്രെയിൽ നമ്മുടെ രാജ്യത്തേക്ക് വരുന്നത്.

Upcoming Car Launches In 2024 August

സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 12V മൈൽഡ്-ഹൈബ്രിഡ് ടെക് ഫീച്ചർ ചെയ്യുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് നിസാൻ X-ട്രെയിലിന് തുടിപ്പേകുന്നത്. ഇത് 160 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലോഞ്ച് ചെയ്യുമ്പോൾ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്‌കോഡ കൊഡിയാക്ക് തുടങ്ങിയ എസ്‌യുവികളുമായാണ് നിസാൻ മത്സരിക്കുന്നത്.

സിട്രൺ ബസാൾട്ട്: ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ അവതരിപ്പിക്കുന്ന കൂപ്പെ എസ്‌യുവിയാണ് ബസാൾട്ട്. ടാറ്റ കർവുമായി നേരിട്ട് പടപൊരുതാൻ വരുന്ന മോഡൽ ഇതിനകം തന്നെ ട്രെൻഡ് സെറ്ററായി മാറിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിന് ഔദ്യോഗിക അവതരണം നടക്കുന്ന വാഹനത്തിന് കിടിലൻ വിലകൂടി നിർണയിച്ചാൽ സംഭവം ഹിറ്റാവുമെന്ന് ഉറപ്പാണ്. C3 എയർക്രോസ് എസ്‌യുവിയെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്നതിനാൽ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമായാവും ഇത് വരിക.

Upcoming Car Launches In 2024 August

ടാറ്റ കർവ്: സിട്രൺ ബസാൾട്ട് പുറത്തിറക്കി അഞ്ച് ദിവസത്തിന് ശേഷം ഓഗസ്റ്റ് ഏഴിന് കർവ് ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. നെക്സോണിനും ഹാരിയറിനും ഇടയിൽ ഇടംപിടിക്കാൻ പോവുന്ന ഈ കൂപ്പെ എസ്‌യുവി ക്രെറ്റ പോലുള്ള മിഡ്-സൈസ് എസ്‌യുവികളുമായാണ് മത്സരിക്കുന്നത്. ഇലക്ട്രിക്, പെട്രോൾ, ഡീസൽ പതിപ്പുകളിൽ വാങ്ങാനാവുന്ന മോഡലിന് ഏകദേശം 10 ലക്ഷം രൂപ മുതലായിരിക്കും വരുന്ന എക്സ്ഷോറൂം വിലയെന്നാണ് വിവരം.

എന്നിരുന്നാലും ഇലക്‌ട്രിക് പതിപ്പിലേക്കായിരിക്കും ഏവരുടേയും കണ്ണെത്തുക. ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി, പഞ്ച് ഇവി എന്നിവയ്ക്ക് ശേഷം ടാറ്റ പുറത്തിറക്കാൻ പോവുന്ന അഞ്ചാമത്തെ ഇലക്ട്രിക് കാറായിരിക്കും കർവ് ഇവി. 50 kWh ശേഷിയുള്ള ബാറ്ററി പായ്ക്കിൽ 500 കിലോമീറ്റർ വരെ റേഞ്ചുള്ള സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് പതിപ്പുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വില എന്തായാലും 20 ലക്ഷത്തിന് മുകളിൽ വരാനാണ് സാധ്യത.

Upcoming Car Launches In 2024 August

മെർസിഡീസ് AMG GLC 43 കൂപ്പെ: ഓഗസ്റ്റ് എട്ടിന് GLC AMG കൂപ്പെ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിക്കും. പുതുതലമുറ GLS എസ്‌യുവിയെ അടിസ്ഥാനമാക്കി നിർമിക്കുന്ന പെർഫോമൻസ് പതിപ്പിന് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനായിരിക്കും തുടിപ്പേകാനായി എത്തുക. ഇത് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുമെന്നതിനാൽ ശരിക്കും കാര്യക്ഷമമായിരിക്കും. എഞ്ചിന് 415 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ബെൻസ് പറയുന്നത്.

മെർസിഡീസ് CLE കാബ്രിയോലെറ്റ്: ഓഗസ്റ്റ് എട്ടിന് ജർമൻ ആഡംബര വാഹന നിർമാതാക്കൾ C-ക്ലാസ് കാബ്രിയോലെറ്റിന് പകരം പുതിയ CLE കൺവെർട്ടിബിളും ഇന്ത്യയിൽ ലോഞ്ച് ചെയ്യും. സി-ക്ലാസ്സിനും ഇ-ക്ലാസ് മോഡലുകൾക്കും ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാഹനത്തിന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനും 3.0 ലിറ്റർ ആറ് സിലിണ്ടർ എഞ്ചിൻ ഓപ്ഷനും ഉണ്ടാവും.

ലംബോർഗിനി ഉറുസ് SE: ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനി ഓഗസ്റ്റ് ഒമ്പതിന് ഉറൂസിന്റെ ഏറ്റവും കരുത്തുറ്റ SE വേരിയന്റിനെയും രാജ്യത്ത് അവതരിപ്പിക്കും. എസ്‌യുവിയുടെ മറ്റ് വേരിയൻ്റുകളിൽ ഉപയോഗിക്കുന്ന അതേ 4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഇതിന്റെയും ഹൃദയം. 25.9kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റം എഞ്ചിന് ലഭിക്കുന്നുവെന്നതാണ് പ്രത്യേകത. ഇലക്‌ട്രിക് മോഡിൽ SE പതിപ്പിന് 60 കി.മീറ്ററിലധികം റേഞ്ച് നൽകാനുമാവും.

മഹീന്ദ്ര ഥാർ റോക്സ്: രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓഫ്-റോഡർ എസ്‌യുവിയായ ഥാറിന്റെ 5-ഡോർ പതിപ്പ് ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. പനോരമിക് സൺറൂഫ്, ലെവൽ-2 ADAS ഉൾപ്പെടെയുള്ള മോഡേൺ ഫീച്ചറുകളാൽ സമ്പന്നമായാണ് ഇതിഹാസത്തിന്റെ വരവ്. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവും ഥാർ റോക്സിലുണ്ടാവും.

More from DriveSpark

Article Published On: Wednesday, July 31, 2024, 18:42 [IST]
English summary
Upcoming car launches in august 2024 x trail basalt curvv thar roxx 5 door and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X