മുഴുവൻ പണിയും ഇങ്ങ് ഇന്ത്യയിൽ; രാജ്യം കാത്തിരിക്കുന്ന കുഞ്ഞൻ എസ്‌യുവിക്ക് പേരിട്ട് സ്കോഡ

ഗംഭീര നിർമാണ നിലവാരവും കിടിലൻ പെർഫോമൻസും ഒരുപോലെ തരുന്ന സ്കോഡയുടെ (Skoda) കാറുകൾ ഏതൊരു വണ്ടിപ്രേമിയും കൊതിക്കുന്ന കാര്യമാണ്. എന്നാൽ ബജറ്റിൽ ഒതുങ്ങാതെ പോവുന്നതു കൊണ്ട് പലരും മാരുതിലേക്കും ടാറ്റയിലേക്കും ഹ്യുണ്ടായിയിലേക്കുമെല്ലാം മാറുന്നതാണ് പതിവ്. എന്നാൽ പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച് പണികഴിപ്പിച്ച കുഷാഖും (Kushaq) സ്ലാവിയയും (Slavia) എത്തിയതോടെ പലരുടേയും സ്വപ്‌നം പൂവണിയുകയുണ്ടായി. ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ ടിഎസ്ഐ (TSI) എഞ്ചിനോടെ എത്തുന്ന ഇരുവർക്കും പ്രത്യേക ഇമേജാണുള്ളത്. എന്നാൽ കൂടുതൽ സാധാരണക്കാരിലേക്ക് അടുക്കാനുള്ള തയാറെടുപ്പിലായിരുന്നു സ്കോഡ.

അതിനായി കണ്ടുവെച്ചത് ഒരു കിടിലൻ കോംപാക്‌ട് എസ്‌യുവിയാണ്. മാരുതി ബ്രെസയും ടാറ്റ നെക്സോണും പോലുള്ള വമ്പൻമാർ കളംനിറഞ്ഞു നിൽക്കുന്ന സെഗ്മെന്റിലേക്ക് സ്കോഡ പുതിയ മോഡലിനെ കൊണ്ടുവരികയാണ്. ഇന്ത്യയ്ക്കായി വരാനിരിക്കുന്ന എസ്‌യുവിയുടെ ഔദ്യോഗിക പേര് വെളിപ്പെടുത്തിയാണ് എതിരാളികളുടെ നെഞ്ചിൽ സ്കോഡ (Skoda) തീകോരിയിട്ടിരിക്കുന്നത്.

Upcoming Skoda Compact SUV Named As Kylaq

ഇന്ത്യ 2.0 പ്രോഗ്രാമിൻ്റെ ഭാഗമായി സ്കോഡ പുറത്തിറക്കാന്ന മൂന്നാമത്തെ മോഡലിന് 'കൈലാക്' എന്നാണ് പേരിട്ടിരിക്കുന്നത്. കൈലാഷ് പർവതത്തിൽ നിന്നുള്ള വാഹനത്തിൻ്റെ പ്രാകൃത ഗുണങ്ങളും പ്രചോദനവും പ്രതിഫലിപ്പിക്കുന്ന ക്രിസ്റ്റലിൻ്റെ സംസ്‌കൃത പദത്തിൽ നിന്നാണ് കൈലാക് എന്ന പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. പുതിയ കോംപാക്‌ട് എസ്‌യുവിയുടെ പേര് കണ്ടെത്താൻ ഒരു സോഷ്യൽ മീഡിയ ക്യാമ്പയിനും കമ്പനി നേരത്തെ ആരംഭിച്ചിരുന്നു.

ഇതിൽ നിന്നും അടുത്തിടെ 5 പേരുകൾ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്‌തു. ക്വിക്ക്, കോസ്മിക്, ക്ലിക്, കയാക്ക് എന്നീ പേരുകളെ പിന്തള്ളിയാണ് കൈലാക് എന്ന പേര് പുതിയ മോഡൽ സ്വീകരിച്ചിരിക്കുന്നത്. എസ്‌യുവിയുടെ പേര് കെയിൽ ആരംഭിച്ച് ക്യുവിൽ അവസാനിക്കണം എന്നിങ്ങനെയുള്ള ചില നിബന്ധനകൾ മത്സരത്തിനുണ്ടായിരുന്നു. കുഷാഖ്, കൊഡിയാക് തുടങ്ങിയ എസ്‌യുവികൾക്ക് സമാനമായ നാമകരണമാണ് കൈലാക്കിലേക്ക് എത്തിച്ചത്.

Upcoming Skoda Compact SUV Named As Kylaq

തങ്ങളുടെ പുതിയ കോംപാക്‌ട് എസ്‌യുവി കൈലാക് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പണികഴിപ്പിക്കുന്നതാണെന്നും ഇത് ഇന്ത്യയിലെ നമ്മുടെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും സ്കോഡ ബ്രാൻഡിനോട് ആളുകൾക്കുള്ള വലിയ അടുപ്പം കാണിക്കുകയും ചെയ്യുന്നുവെന്നും സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പെറ്റർ ജനീബ പറഞ്ഞു. കമ്പനിയുടെ ഇന്ത്യയിലെയും യൂറോപ്പിലെയും ടീമുകൾ സംയുക്തമായി വികസിപ്പിച്ചെടുത്ത കൈലാക് പ്രാദേശികമായാണ് നിർമിക്കുന്നത്.

ആയതിനാൽ വിലയിലും കമ്പനിക്ക് ഞെട്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പോർട്ടി സ്‌റ്റൈലിംഗിന് പേരുകേട്ട സ്‌കോഡ എസ്‌യുവികൾക്ക് അവയുടെ മൊത്തത്തിലുള്ള രൂപത്തിലും ഭാവത്തിലും സെഗ്മെന്റിലെ എതിരാളികളേക്കാൾ മുൻതൂക്കം ലഭിക്കും. ഡിസൈനിന്റെ കാര്യത്തിൽ ബേബി കുഷാഖ് പോലെയായിരിക്കും കൈലാക് ഇരിക്കുക. സ്‌കോഡയുടെ പുതിയ എസ്‌യുവിക്ക് അത്‌ലറ്റിക് ബിൽഡ് ഉണ്ടെന്നതാണ് എതിരാളികളിൽ നിന്നും വ്യത്യസ്‌തമാക്കി നിർത്തുന്ന കാര്യങ്ങൾ.

Upcoming Skoda Compact SUV Named As Kylaq

ഷാർപ്പ് ലൈറ്റിംഗ് ഘടകങ്ങൾ, കർവ്‌ഡ് ബോഡി പാനലിംഗ് എന്നിവ പോലുള്ള സവിശേഷതകളാൽ കൈലാക് വേറിട്ടുനിൽക്കും. ഹെഡ്‌ലാമ്പുകൾക്കും ഫോഗ് ലാമ്പുകൾക്കുമുള്ള പോളിഗോണൽ ഹൗസുകളും സ്കോഡയുടെ സിഗ്നേച്ചർ ഗ്രില്ലും കൈലാക്കിന് ലഭിക്കും. എസ്‌യുവിക്ക് ഉയരമുള്ള പ്രൊഫൈലും സ്‌പോർട്ടി അലോയ് വീലുകളുമുണ്ടാകും. കട്ടിയുള്ള ബോഡി ക്ലാഡിംഗ്, പരമ്പരാഗത ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ എന്നിവയാണ് വാഹനത്തിലെ മറ്റ് ഹൈലൈറ്റുകൾ.

കുഷാഖ്, സ്ലാവിയ എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും സ്‌കോഡയുടെ പുതിയ സബ്-4-മീറ്റർ എസ്‌യുവിക്കും കരുത്തേകാൻ എത്തുക. കൂടാതെ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ എഞ്ചിന് 115 bhp പവറിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അങ്ങനെ നോക്കുമ്പോൾ പേപ്പറിലെ കണക്കുകളിൽ ബ്രെസയേക്കാൾ കേമനായിരിക്കും കൈലാക്.

പേര് വെളിപ്പെടുത്തിയ സ്കോഡയുടെ പുതിയ സബ്-4 മീറ്റർ എസ്‌യുവി അടുത്ത വർഷം ആദ്യം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോ എസ്‌യുവിയുടെ ലോഞ്ച് ഇവൻ്റിന് ആതിഥേയത്വം വഹിക്കാൻ സാധ്യതയുണ്ട്. സ്കോഡയുടെ പുതിയ എസ്‌യുവിക്ക് മാരുതി ബ്രെസ, ടാറ്റ നെക്സോൺ എന്നിവയ്ക്ക് പുറമെ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരെ മറികടക്കാനാവുമോയെന്നത് കണ്ടറിയാം.

More from DriveSpark

Article Published On: Wednesday, August 21, 2024, 14:01 [IST]
English summary
Upcoming skoda compact suv named as kylaq launch next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X