മൈലേജല്ല, ഇവിടെ സേഫ്റ്റിയാണ് മെയിൻ! വരാനിരിക്കുന്ന ടാറ്റ കാറുകൾ കണ്ടാൽ വണ്ടിയൊന്ന് മാറ്റാൻ തോന്നും

സുരക്ഷിതമായി യാത്ര ചെയ്യാൻ ഇന്ത്യക്കാരെ പ്രേരിപ്പിച്ചവരാണ് ടാറ്റ മോട്ടോർസ്. പുറത്തിറക്കുന്ന ഓരോ മോഡലും സേഫ്റ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കാതെയാണ് രത്തൻ ടാറ്റയുടെ കമ്പനി ഡിസൈൻ ചെയ്‌തെടുക്കുന്നത്. അങ്ങനെ സേഫ്റ്റിയിലൂടെ ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് എത്താനും ടാറ്റയ്ക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല. അതുപോലെ തന്നെയാണ് എസ്‌യുവി സെഗ്മെന്റിൽ കമ്പനി കാണിക്കുന്ന മിടുക്കും.

നെക്സോണും പഞ്ചും ഹാരിയറും സഫാരിയുമെല്ലാം ചൂടപ്പംപോലെയാണ് വിറ്റഴിയുന്നത്. നിലവിൽ ഇവി വിപണിയിൽ സജീവമായി പ്രവർത്തിക്കുന്ന ടാറ്റ വരാനിരിക്കുന്ന ദിവസങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നതും ഇടിവെട്ട് കാറുകളാണ്. ഈ വർഷം ആദ്യം പഞ്ച് ഇവി അവതരിപ്പിച്ചതിന് ശേഷം പുതിയൊരു കാർ എത്തിയില്ലല്ലോയെന്ന് പരിഭവിച്ചിരിക്കുന്നവർക്കെല്ലാം സന്തോഷിക്കാൻ വകയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Upcoming Tata Car Launches

അടുത്ത മാസം പുതിയ ആൾട്രോസ് റേസർ പെർഫോമൻസ് ഹാച്ച്ബാക്ക് പുറത്തിറക്കുന്നതോടെ പൂരത്തിന് കൊടികയറും. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് എസ്‌യുവികളെങ്കിലും അടുത്ത ആറ് മാസത്തിനുള്ളിൽ ടാറ്റ മോട്ടോർസ് പുറത്തിറക്കാൻ സാധ്യതയുണ്ട്. ഈ സാമ്പത്തിക വർഷം പുതിയ മോഡലുകൾ വികസിപ്പിക്കുന്നതിനായി ഏകദേശം 43,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുമുണ്ട്. ടാറ്റയിൽ നിന്ന് വരാനിരിക്കുന്ന പൊടിപാറും മോഡലുകളിതാ...

ആൾട്രോസ് റേസർ: ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്‌ബാക്കിൻ്റെ സ്‌പോർട്ടിയർ പതിപ്പായ ആൾട്രോസ് റേസർ ഇന്ത്യയിൽ ജൂൺ മാസത്തിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം നടന്ന ഓട്ടോ എക്‌സ്‌പോയിലും ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഷോയിലും പ്രദർശിപ്പിച്ച് കാറിന് വമ്പൻ ഹൈപ്പാണ് കിട്ടിയിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിൽ നിന്നും വ്യത്യസ്‌തമാക്കുന്നതിനായി ബോണറ്റിൽ ബോഡി ഗ്രാഫിക്സുള്ള റെഡ്-ബ്ലാക്ക് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനായിരിക്കും ഇതിനെ വേറിട്ടു നിർത്തുക.

Upcoming Tata Car Launches

120 bhp പവറിൽ പരമാവധി 170 Nm torque ഉത്പാദിപ്പിക്കുന്ന നെക്സോണിലെ പെട്രോൾ എഞ്ചിനായിരിക്കും ഇതിന് തുടിപ്പേകാൻ എത്തുക. ഫീച്ചറുകളുടെ കാര്യത്തിൽ ആൾട്രോസ് റേസറിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെൻ്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, വോയ്‌സ് ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, 6 എയർബാഗുകൾ എന്നിവ പോലുള്ള കാര്യങ്ങളെല്ലാം ലഭിക്കും.

ടാറ്റ കർവ്: പെർഫോമൻസ് ഹാച്ച്ബാക്കിന് ശേഷം ടാറ്റ മോട്ടോർസിൻ്റെ നിരയിൽ നിന്നും വരാനിരിക്കുന്ന അസ്ത്രമായിരിക്കും കർവ്. ഈ വർഷം പകുതിയോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും എസ്‌യുവിയുടെ അവതരണം ഉത്സവ സീസണിലേക്ക് തള്ളിപ്പോവുകയായിരുന്നു. പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകളിൽ വരുന്ന കർവ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് കടന്നുവരുന്നത്.

Upcoming Tata Car Launches

അതായത് ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാരുമായി മത്സരിക്കാനാണ് എത്തുന്നതെന്ന് സാരം. 2023 ഓട്ടോ എക്‌സ്‌പോയിലും ഭാരത് മൊബിലിറ്റി ഷോയിലും പ്രദർശിപ്പിച്ച എസ്‌യുവി നെക്‌സോണിനെക്കാൾ വലിപ്പമുള്ളതായിരിക്കും.125 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിവയായിരിക്കും ചാറ്റ കർവിലെ എഞ്ചിൻ ഓപ്ഷനുകൾ. ഇവി പതിപ്പിന് 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിച്ചേക്കും.

ഹാരിയർ ഇവി: ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഹാരിയർ ഇലക്ട്രിക് എസ്‌യുവി ഈ വർഷാവസാനം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിരുന്നു. കമ്പനിയിൽ നിന്നുള്ള മുൻനിര മോഡലുകളിലൊന്നിൻ്റെ ഇവി പതിപ്പ് ഏറ്റവും പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ്. ഇലക്ട്രിക് പവർട്രെയിൻ ലഭിക്കുന്ന ഈ സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവികളിലൊന്നായിരിക്കും ഇത്.

Harrier EV

ടാറ്റ മോട്ടോർസിന്റെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിൽ നിർമിക്കുന്ന ഹാരിയർ ഇവി V2L, V2V ചാർജിംഗ് സൗകര്യങ്ങളോടെയാണ് വരുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഹാരിയർ ഇവി റോഡുകളിൽ പരീക്ഷണം നടത്തിവരികാണ്. എന്നിരുന്നാലും, റേഞ്ച്, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയിൽ ഈ ഇലക്ട്രിക് എസ്‌യുവി എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി സൂചനയൊന്നും തന്നിട്ടില്ല.

നെക്‌സോൺ സിഎൻജി: ഇതിനോടകം പെട്രോൾ, ഡീസൽ, ഇലക്ട്രിക് വേഷങ്ങളിൽ കിട്ടുന്ന നെക്സോൺ ഇനി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് പതിപ്പിലും അവതരിപ്പിക്കും. പഞ്ച് സിഎൻജി, ആൾട്രോസ് സിഎൻജി മോഡലുകളിൽ ഉപയോഗിക്കുന്ന ടാറ്റ മോട്ടോർസിൻ്റെ സ്വന്തം ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുമായാവും കോംപാക്‌ട് എസ്‌യുവിയും വരിക. 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നെക്‌സോൺ സിഎൻജിക്ക് കരുത്തേകുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിലുണ്ടാവും.

More from DriveSpark

Article Published On: Monday, May 20, 2024, 13:02 [IST]
English summary
Upcoming tata car launches in 2024 25 altroz racer curvv nexon cng and harrier ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X