1 കി.മീ. ഓടാൻ വേണ്ടത് 50 പൈസ മാത്രം, രാജ്യത്തെ ആദ്യത്തെ സോളാർ കാർ റെഡി; 3,000 കി.മീ ഫ്രീയായി ഓടിക്കാം

ഫോസിൽ ഇന്ധനങ്ങളുടെ അന്തകനാവാൻ ഇലക്‌ട്രിക് വാഹനങ്ങൾ സജീവമായി കഴിഞ്ഞു. എങ്കിലും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മ ഇവികളിലേക്ക് ചേക്കേറുന്നതിൽ നിന്നും ചിലരെയെങ്കിലും പിന്നോട്ട് വലിക്കാറുണ്ട്. ഒപ്പം തീപിടുത്തത്തിന്റെ ആശങ്ക പോലുള്ള മറ്റനേകം കാര്യങ്ങളും കൂട്ടിനായി എത്തുമ്പോൾ ICE എഞ്ചിൻ വാഹനങ്ങൾക്ക് ഇനിയും ഭാവിയുണ്ടെന്നാണ് പലരും കരുതുന്നത്. പക്ഷേ പരമ്പരാഗത ഫോസിൽ ഇന്ധന വാഹനങ്ങളേക്കാൾ ലാഭകരമാണ് ഇവികൾ എന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാവില്ലല്ലോ. പക്ഷേ ഇതിലും ലാഭത്തിൽ പെട്രോളും ഡീസലും കറണ്ടും ഒന്നും വേണ്ടാത്തൊരു കാർ വാങ്ങാൻ കിട്ടിയാൽ സംഗതി എങ്ങനുണ്ടാവും?

തമാശ പറയുന്നതല്ല കേട്ടോ, ഉടനെ തന്നെ ഇത്തരത്തിലൊരു കാർ ഇന്ത്യയിൽ യാഥാർഥ്യമാവാൻ പോവുകയാണ്. രാജ്യത്തെ ആദ്യ സോളാര്‍ കാര്‍ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വേവ് മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ് ബ്രാൻഡ്. ഈവ എന്ന് പേരിട്ടിരിക്കുന്ന കുട്ടികാർ സൗരോർജത്തിൽ ഓടാൻ ശേഷിയുള്ളതായിരിക്കും. മുതിർന്ന രണ്ട് പേർക്കും 1 കുട്ടിക്കും ഇരിക്കാവുന്ന രീതിയിലാണ് കാറിന്റെ നിർമാണമെന്നാണ് വിവരം.

Vayve Eva Solar Car To Unveil At Bharat Mobility Global Expo 2025

രാജ്യത്തെ ആദ്യത്തെ സോളാർ കാർ എന്ന നിലയിൽ വേവ് ഈവ ശ്രദ്ധിക്കപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട.സോളാര്‍ പാനലുകളും ചാര്‍ജിങിനായി ഇലക്ട്രിക് പ്ലഗ്-ഇന്നും സംയോജിപ്പിച്ചിട്ടുള്ള ഇലക്ട്രിക് സ്മാര്‍ട്ട് കാറാണിതെന്നും പറയാം കേട്ടോ. ഈവയുടെ പുതിയ ആവർത്തനം ഒതുക്കമുള്ളതും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ യാത്രാമാർഗത്തിൽ ഒരു വിപ്ലവം തന്നെയാവുമെന്നാണ് അനുമാനം.

നഗര യാത്രകളിൽ ഏവരും നേരിടുന്ന ഗതാഗതക്കുരുക്ക്, പരിമിതമായ പാർക്കിംഗ് ഇടങ്ങൾ, വർധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിങ്ങനെയുള്ള വെല്ലുവിളികളെ നേരിടാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈവ നഗര യാത്രാനുഭവത്തെ പുനർനിർവചിക്കുന്നതിനായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. സിംഗിൾ ചാർജിൽ 250 കിലോമീറ്റർ എന്ന ആകർഷണീയമായ റേഞ്ചാണ് കാറിന് നൽകാനാവുക.

Vayve Eva Solar Car To Unveil At Bharat Mobility Global Expo 2025

ഇതുകൂടാതെ കാറിന്റെ റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനൽ വഴി സൗരോർജ്ജത്തിൽ മാത്രം പ്രതിവർഷം 3,000 കിലോമീറ്ററോളം വേവ് ഈവ സൗജന്യമായി ഓടിക്കാനുമാവും. അതായത് മുകളിലെ സോളാര്‍ റൂഫ് പാനൽ വഴി കാര്‍ തുറസായ സ്ഥലത്ത് അല്ലെങ്കിൽ വെയിലത്ത് നിര്‍ത്തിയിടുമ്പോൾ സോളാര്‍ റൂഫ് ചാര്‍ജ് ചെയ്യാം. ബാറ്ററി പായ്ക്ക് കൂടാതെ ദിവസം 10 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സോളാർ എനർജി സഹായിക്കും.

അങ്ങനെ പുതുമയും പ്രായോഗികതയും സമന്വയിപ്പിക്കുന്ന കാര്യമാണ്. ഇത് ഹൈ വോൾട്ടേജ് പവർട്രെയിൻ സാങ്കേതികവിദ്യ സൂപ്പർ ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാക്കുന്നുമുണ്ട്. വെറും 5 മിനിറ്റിനുള്ളിൽ അധിക 50 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. വെറും 5 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ കാറിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഈവ സോളാർ കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്.

Vayve Eva Solar Car To Unveil At Bharat Mobility Global Expo 2025

ദൈനംദിന നഗര യാത്രകൾക്ക് അനുയോജ്യമായ ഒരു ഡൈനാമിക് ഡ്രൈവിംഗ് അനുഭവം വാഹനം നൽകും. തടസമില്ലാത്ത സ്‌മാർട്ട്‌ഫോൺ ഇൻ്റഗ്രേഷൻ, വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, റിമോട്ട് മോണിറ്ററിംഗ്, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ എന്നിവയുൾപ്പെടെ സ്‌മാർട്ട് കണക്റ്റിവിറ്റി ഫീച്ചറുകളോടെയാണ് ഈവ വരുന്നത്. ഈവയുടെ പ്രവർത്തനച്ചെലവ് മറ്റൊരു ഹൈലൈറ്റ്.

പെട്രോൾ കാറിൻ്റെ ശരാശരി ഇന്ധനച്ചെലവ് കിലോമീറ്ററിന് 5 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ സോളാർ കാറിന് കിലോമീറ്ററിന് വെറും 50 പൈസ മാത്രമാണ് ചെലവ് വേണ്ടി വരികയെന്നാണ് വേവ് മൊബിലിറ്റി അവകാശപ്പെടുന്നത്. ഭാരം കുറഞ്ഞതും ഉയർന്ന കാര്യക്ഷമതയുള്ളതുമായ എഞ്ചിനീയറിംഗാണ് ഈ നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചത്. മോണോകോക്ക് ഷാസിയിലാണ് ഈവയുടെ നിർമാണം.

ഇവയുടെ പവര്‍ട്രെയിന്‍ IP68-സര്‍ട്ടിഫൈഡ് ആണ്. കോയില്‍ സ്പ്രിംഗുള്ള മാക്ഫെര്‍സണ്‍ സ്ട്രട്ട് ആണ് ഫ്രണ്ട് സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. കാറിന്റെ വിപണി വില 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രഖ്യാപിക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. സംഭവം 5 ലക്ഷം ബജറ്റിൽ എത്തിയാൽ പിന്നെ കത്തിക്കേറുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച എംജി കോമെറ്റ് പോലുള്ള ചെറുകാറുകൾ ചൂടപ്പം പോലെ വിറ്റഴിക്കുന്ന സാഹചര്യത്തിൽ വേവ് ഈവ വാങ്ങാൻ ആളുകളെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, December 26, 2024, 16:02 [IST]
English summary
Vayve eva solar car to unveil at bharat mobility global expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X