ഓഫറിട്ട് ഷോറൂം കാലിയാക്കാൻ ഫോക്‌സ്‌വാഗൺ, 3.40 ലക്ഷം രൂപ വിലക്കുറവിൽ വണ്ടി വാങ്ങാൻ സുവർണാവസരം

പോളോയും വെന്റോയും ഹിറ്റടിപ്പിച്ച് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ഫോക്‌സ്‌വാഗൺ എന്ന ജർമൻ വാഹന നിർമാതാക്കൾ. നിർമാണ നിലവാരവും പെർഫോമൻസും കൊണ്ട് നമ്മളെയെല്ലാം ഫാൻസാക്കി മാറ്റിയ ഈ കാറുകൾ വിപണിയോട് വിടപറഞ്ഞുവെങ്കിലും ഇവർക്ക് പകരക്കാരായി കൊണ്ടുവന്നവരാണ് ഇപ്പോൾ തകർത്താടുന്നത്. ടൈഗൂൺ എന്ന മിഡ്-സൈസ് എസ്‌യുവിയും വെർട്ടിസ് എന്ന പ്രീമിയം സെഡാനും ഫോക്‌സ്‌വാഗണായി ആളെക്കൂട്ടുന്നുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിൽ പുതിയ മാനങ്ങൾ സൃഷ്‌ടിച്ച് മുന്നേറുന്ന ഇരുവരെയും കൂടാതെ ടിഗുവാൻ എന്ന വലിയൊരു പ്രീമിയം എസ്‌യുവിയും ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ഈ മൂന്ന് കാറുകളാണ് കമ്പനി നമ്മുടെ രാജ്യത്ത് വിപണനം ചെയ്യുന്നത്. ദേ ഇപ്പോൾ വിൽപ്പന കണക്കുകൾ ഉയർത്താനായി മോഡൽ നിരയിൽ ഫോക്‌സി ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Volkswagen Discount Offer 2024 March

ഫോക്‌സ്‌വാഗൺ ഇന്ത്യ ടൈഗൺ മിഡ്‌-സൈസ് എസ്‌യുവി, വെർട്ടിസ് സെഡാൻ, ടിഗുവാൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി എന്നിവയിൽ 3.40 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് 2024 മാർച്ച് മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്നത്. മേൽപറഞ്ഞ തുക എല്ലാ കാറുകളിലും കിട്ടില്ലെന്നതും പ്രത്യേകം ഓർമിക്കണേ. എന്തായാലും അതിന്റെ വിശദാംശങ്ങളിലേക്ക് നമുക്കൊന്ന് കടക്കാം. ഇത്തവണ 75,000 രൂപ വരെ ആനുകൂല്യങ്ങളാണ് വെർട്ടിസിൽ ഒരുക്കിയിരിക്കുന്നത്.

കൃത്യമായി പറഞ്ഞാൽ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, 15,000 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടെയാണ് 2024 മാർച്ചിൽ ഫോക്‌സ്‌വാഗൺ വെർട്ടിസിൽ 75,000 രൂപ വരെ പൈസ ലാഭിക്കാനാവുന്നത്. സി-സെഗ്മെന്റ് പ്രീമിയം സെഡാൻ വിഭാഗത്തിൽ സ്കോഡ സ്ലാവിയയുടെയും ഹോണ്ട സിറ്റിയുടെയും എതിരാളിയായി വിലസുന്ന വെർട്ടിസിന് നിലവിൽ 11.56 ലക്ഷം രൂപ മുതൽ 19.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Volkswagen Discount Offer 2024 March

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് നിലവിൽ ഫോക്‌സ്‌വാഗൺ വെർട്ടിസ് ഇന്ത്യയിൽ എത്തുന്നത്. ഇതിൽ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ ടിഎസ്ഐ യൂണിറ്റിന് 111 bhp പവറിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 1.5 ലിറ്റർ ടിഎസ്ഐ പതിപ്പുകൾക്ക് 150 bhp കരുത്തിൽ 250 Nm torque വരെ നൽകാൻ കഴിയും.

ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജിയുള്ള (ACT) ഈ മോഡലുകൾ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയാണ് 1.5 ലിറ്റര്‍ ടിഎസ്ഐ എഞ്ചിവരുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജും സെഡാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 ജൂൺ മാസത്തിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. സെഡാനുകൾക്ക് ഇനി വിൽപ്പനയുണ്ടാകില്ലെന്ന വാദങ്ങളെയെല്ലാം തകർത്ത് മോഡൽ ഹിറ്റായി മാറുകയായിരുന്നു.

Volkswagen Discount Offer 2024 March

ഓഫുകളിലേക്ക് തിരികെയെത്തിയാൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളിയായ ഫോക്‌സ്‌വാഗൺ ടൈഗൂണിൽ ഈ മാസം 1.30 ലക്ഷം രൂപയുള്ള ഓഫറാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഈ ആനുകൂല്യങ്ങളിൽ 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 40,000 രൂപ വരെ മൂല്യമുള്ള എക്സ്ചേഞ്ച് ഓഫർ, 30,000 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

11.70 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ടൈഗൂണിന്റെ എക്സ്ഷോറൂം വില വരുന്നത്. 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനൊപ്പം വാഹനം സ്വന്തമാക്കാനും സാധിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്. പവർ കണക്കുകൾ വെർട്ടിസ് സെഡാന് സമാനമാണെന്നതും പ്രത്യേകം ഓർമിപ്പിക്കാം കേട്ടോ.

Volkswagen Discount Offer 2024 March

ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ മുൻനിര മോഡലായ ടിഗുവാനിലാണ് ഏറ്റവും കൂടുതൽ ഓഫർ ഇത്തവണ വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ 35.17 ലക്ഷം രൂപയ്ക്ക് ഒരൊറ്റ വേരിയന്റിൽ മാത്രം വിപണിയിൽ എത്തിക്കുന്ന എസ്‌യുവിക്ക് 3.40 ലക്ഷം രൂപയാണ് ഓഫറിട്ടിരിക്കുന്നത്. ഇതിൽ 1 ലക്ഷം രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 90,000 രൂപ വിലയുള്ള 4 വർഷത്തെ സർവീസ് പാക്കേജും കൂടാതെ 75,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

190 bhp പവറിൽ പരമാവധി 320 Nm torque വരെ നൽകുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ വാഗ്ദാനം ചെയ്യുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ടിഗുവാന്‍ മുമ്പ് ഓള്‍സ്‌പേസ് 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 5 സീറ്റ് സജ്ജീകരണത്തില്‍ മാത്രമേ ലഭ്യമാകൂ. ADAS പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ജർമൻ കമ്പനി.

More from DriveSpark

Article Published On: Tuesday, March 12, 2024, 10:00 [IST]
English summary
Volkswagen discount offer 2024 march virtus taigun tiguan models get up to rs 3 40 lakh benefits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X