ഹ്യുണ്ടായിയെ ഒതുക്കി ആളാവണം, 442 കി.മീ. റേഞ്ചുള്ള ആദ്യ ഇലക്‌ട്രിക് കാറുമായി ഫോക്‌സ്‌വാഗൺ
ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. മെർസിഡീസ് ബെൻസ് മുതൽ BYD പോലുള്ള വമ്പൻ ബ്രാൻഡുകൾ പ്രീമിയം വിപണിയിൽ അരങ്ങുവാഴുകയാണിപ്പോൾ. വില നോക്കാതെ നല്ല കാർ വാങ്ങാൻ ഇന്ത്യക്കാർ പഠിച്ചുവെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. ജര്‍മന്‍ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ കൂടി രാജ്യത്തെ നിശബ്‌ദ വിപ്ലവത്തിന് തയാറെടുക്കുകയാണെന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പോളോ എന്ന ഹാച്ച്ബാക്കിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ ഫോക്‌സ്‌വാഗൺ ഇപ്പോഴിതാ ID.4 ഓൾ-ഇലക്‌ട്രിക് ക്രോസ്ഓവർ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ആഗോള വിപണിയിൽ ബ്രാൻഡിൻ്റെ ഏറ്റവും ജനപ്രിയമായ ഇവികളിൽ ഒന്നിന്റെ വരവ് രാജ്യം കൊണ്ടാടുമെന്ന് ഉറപ്പാണ്. ലോകമെമ്പാടും ഒന്നിലധികം ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യുന്ന ക്രോസ്ഓവർ ഇവിയുടെ ഏത് മോഡലാവും ഇങ്ങെത്തുക എന്നാണ് ഇനി ഏവർക്കും അറിയാനുള്ളത്.

ബ്രാൻഡിൻ്റെ ആഗോള നിരയിൽ ID.3 ഹാച്ച്ബാക്കിന് താഴെയാണ് ഈ ID.4. ഇടംപിടിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തിക്കാൻ പോവുന്ന ആദ്യത്തെ ഇലക്ട്രിക് കാറായിരിക്കും ഇത്. 2023-ലെ വാർഷിക ബ്രാൻഡ് കോൺഫറൻസിൽ ഫോക്‌സ്‌വാഗൺ മുമ്പ് ഈ കാറിന്റെ GTX മോഡലിനെ കമ്പനി ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. ജർമൻ ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവി നമ്മുടെ നിരത്തുകളിൽ എത്തുമ്പോൾ അതൊരു കൊടുങ്കാറ്റാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ സിംഗിൾ മോട്ടോർ, ഡ്യുവൽ മോട്ടോർ ഭാവങ്ങളിലാണ് ID.4 ഇലക്ട്രിക് ക്രോസ്ഓവർ വാഗ്ദാനം ചെയ്യുന്നത്. ചെറിയ 58 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിട്ടുള്ള സിംഗിൾ മോട്ടോർ പതിപ്പ് 201 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം77 kWh ബാറ്ററി പായ്ക്കുള്ള ടോപ്പ് ഓഫ് ലൈൻ ഡ്യുവൽ മോട്ടോർ ഓൾ-വീൽ-ഡ്രൈവ് പതിപ്പ് 330 bhp പവറാണ് ഉണ്ടാക്കുന്നത്.

ഫോക്‌സ്‌വാഗൺ ID.4 ഇവിയുടെ വലിയ 77 kWh ബാറ്ററി പായ്ക്ക് ഓൾ-വീൽ ഡ്രൈവ് മോഡൽ 410 കിലോമീറ്റർ റേഞ്ചും റിയർ-വീൽ ഡ്രൈവ് പതിപ്പിൽ 442 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ചെറിയ 58 kWh ബാറ്ററി പായ്ക്ക് ഉള്ള പതിപ്പുകൾക്ക് 336 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നാണ് ബ്രാൻഡ് പറയുന്നത്.
പെർഫോമന്‍സ് നോക്കുമ്പോള്‍ വെറും 6 സെക്കന്‍ഡിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ ID.4 ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. അതേസമയം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയി ഉയര്‍ന്ന വേഗത ഇലക്‌ട്രോണിക്കലി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവിയുടെ മൂന്ന് വേരിയന്റും ഇന്ത്യയിലെത്തുമോ അതോ ഏതെങ്കിലും ഒരു വേരിയന്റാവുമോ അവതരിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കുറച്ചുകാലമായി ഫോക്‌സ്‌വാഗണ്‍ ID.4 ഇലക്ട്രിക് ക്രോസ്ഓവര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നുണ്ടായിരുന്നു.

എന്നാൽ ഇന്ത്യയിൽ നിർമിക്കാതെ അതിനു പകരമായി പ്രാദേശിക ഹോമോലോഗേഷന്‍ ഇല്ലാതെ 2,500 കാറുകള്‍ വരെ അനുവദിക്കുന്ന നിയമത്തിന് കീഴില്‍ പരിമിതമായ അളവില്‍ ഫോക്‌സ്‌വാഗൺ ID.4 ഇവി ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതി. പിന്നീട് ഡിമാന്റ് കാര്യമായി ഉണ്ടെന്ന് മനസിലാക്കിയാൽ പ്രദേശികമായി നിർമിക്കാനുള്ള പ്ലാനുണ്ടെന്നും നേരത്തെ തന്നെ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങൾ പ്രാദേശികമായി അസംബിൾ ചെയ്യുന്നതോടെ ഇന്ത്യൻ ഇവി വിപണിയുടെ മുഖഛായ തന്നെ മാറും. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ദൃശ്യപരമായി ID.4 ഒരു ലൈറ്റ്ബാർ വഴി ലിങ്ക് ചെയ്‌തിരിക്കുന്ന എഡ്ജ്-ലുക്ക് ഹെഡ്‌ലാമ്പുകളും ഫ്രണ്ട് എയർ ഇൻടേക്കുകളും ടെയിൽലാമ്പുകളും ഉള്ള ഷാർപ്പ് രൂപകൽപ്പനയാണ് അവതരിപ്പിക്കുന്നത്.

ഇനി ഇന്റീരിയറിലേക്ക് കയറാൽ ആഡംബരത്തം തുളുമ്പുന്ന രീതിയിൽ തന്നെയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 5.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉള്ള ലളിതമായ ഡാഷ്ബോർഡ് ലേഔട്ടാണ് വാഹനത്തിന് ലഭിക്കുന്നത്. എന്നാൽ പ്രീമിയം ഫീലിന് കുറവൊന്നും സംഭവിച്ചിട്ടില്ല. അവതരണത്തിനോട് അനുബന്ധിച്ച് ക്രോസ്ഓവർ ഇവിയുടെ മറ്റ് ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തും.


Click it and Unblock the Notifications








