ഫാമിലിയും ഫ്രണ്ട്‌സുമായി ട്രിപ്പടിക്കാൻ പറ്റിയ വണ്ടി, 402 കി.മീ. റേഞ്ചുള്ള മിനി ബസുമായി ഫോക്‌സ്‌വാഗൺ

പോളോ പ്രീമിയം ഹാച്ച്ബാക്ക് എന്നൊരു ഒറ്റ കാർ മാത്രം മതി ഇന്ത്യക്കാർക്ക് എന്നും ഫോക്‌സ്‌വാഗൺ എന്ന ജർമൻ വാഹന നിർമാതാക്കളെ ഓർമിക്കാൻ. കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസും നിർമാണ നിലവാരവും കോർത്തിണക്കി നിരത്തുകൾ കീഴടക്കിയ മോഡൽ നിർത്തലാക്കിയെങ്കിലും സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും ഏറെ ആവശ്യക്കാരുള്ള വാഹനമാണ് പോളോ.

പക്ഷേ ആഗോള വിപണിയിലെ അത്ര വലിയ വാഹന ശേഖരമൊന്നും കമ്പനിക്ക് ഇന്ത്യയിലില്ല. ആരേയും മോഹിപ്പിക്കുന്ന വണ്ടികളാണ് യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഫോക്‌സ്‌വാഗൺ പുറത്തിറക്കുന്നത്. അത്തരത്തിലൊരു വണ്ടിയാണ് ID ബസ് എന്ന മിനിവാൻ. 1950 മുതൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ നിർമിക്കുന്ന ഐതിഹാസിക വാഹനമായ കോമ്പി മൈക്രോ ബസിന്റെ മോഡേൺ പിൻഗാമിയാണിതെന്ന് ലളിതമായി പറയാം.

Volkswagen ID Buzz GTX Variant Launched With More Power And Range

ഫാമിലിയും ഫ്രണ്ട്‌സുമായി ട്രിപ്പടിക്കാൻ പറ്റിയ വണ്ടിയാണിത്. ID ബസ് ഇലക്‌ട്രിക്കിന്റെ കൂടുതൽ പെർഫോമൻസ് അധിഷ്ഠിതമായ GTX വേരിയന്റിനെ പുറത്തിറക്കി കൂടുതൽ ശക്തമാവുകയാണ് കമ്പനിയിപ്പോൾ. മിനി ബസിന്റെ ടോപ്പ് എൻഡ് ആവർത്തനമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുത്തൻ മോഡൽ സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് ഡ്യുവൽ മോട്ടോർ പവർട്രെയിനോടും സ്‌പോർട്ടി എക്സ്റ്റീരിയർ ഡിസൈനോടും കൂടിയാണ് എത്തുന്നത്.

ID ബസ്, ID 3 GTX, ID7 GTX ടൂറർ എന്നിവയ്‌ക്കൊപ്പം GTX എന്ന വേരിയന്റും കൂടി വിപണനത്തിന് എത്തുന്നതോടെ സംഗതി കളറാവും. കൂടാതെ ഇതിന്റെ ഒരു ലോംഗ് വീൽബേസ് ഓപ്ഷനും ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യാൻ പോകുന്നുവെന്നതാണ് ഇരട്ടി മധുരമേകുന്ന കാര്യം. എന്തായാലും പുതുതായി എത്തിയ GTX പതിപ്പിന്റെ ഡിസൈൻ വശങ്ങളിലേക്ക് ആദ്യം കടക്കാം. പെർഫോമൻസ് അധിഷ്ഠിതമായതിനാൽ തന്നെ എക്സ്റ്റീരിയറിൽ ചില സ്പോർട്ടി മാറ്റങ്ങൾ കാണാനാവും.

Volkswagen ID Buzz GTX Variant Launched With More Power And Range

എങ്കിലും ID ബസിന്റെ റെട്രോ-പ്രചോദിതമായ ഡിസൈൻ നിലനിർത്തിയാണ് ഫോക്‌സ്‌വാഗൺ വാഹനത്തെ പണികഴിപ്പിച്ചിരിക്കുന്നത് എന്ന കാര്യവും എടുത്തു പറയേണ്ടതാണ്. 'ആരോഹെഡ്' എൽഇഡി ഡേടൈം റണ്ണിംഗ് ഹെഡ്‌ലൈറ്റുകൾ, ഹണികോമ്പ് ഗ്രിൽ, ഗ്ലോസ് ബ്ലാക്ക് ട്രിം എന്നിവയ്‌ക്കൊപ്പം GTX ശൈലിയിലുള്ള ഫ്രണ്ട് ബമ്പർ എന്നിവയാണ് ഇതിന്റെ ഡിസൈനിലെ ചില പ്രധാന ഹൈലൈറ്റുകൾ.

19 ഇഞ്ച് വീലുകൾ, 21 ഇഞ്ച് അലോയ് വീലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷൻ എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നു വേണം പറയാൻ. ഇന്റീരിയറും വളരെ പ്രീമിയമായ രീതിയിൽ തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള വെർട്ടിസ്, ടൈഗൂൺ പോലുള്ള മോഡലുകൾക്ക് സമാനമായ ശൈലി തന്നെയാണ് അകത്തളത്തിലും കാണാനാവുന്നത്. GTX അക്ഷരങ്ങൾക്കൊപ്പം റെഡ് സ്റ്റിച്ചിംഗുള്ള കംഫർട്ട് സീറ്റുകളാണ് പ്രധാന ആകർഷണം.

Volkswagen ID Buzz GTX Variant Launched With More Power And Range

അതോടൊപ്പം തന്നെ യാത്രകൾ ആനന്ദകരമാക്കാൻ 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഫോക്‌സ്‌വാഗൺ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ID3 GTX മോഡലുമായി പങ്കിടുന്ന ഈ യൂണിറ്റ് ബ്രാൻഡിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുന്നത്. ലോംഗ്-വീൽബേസ് വേരിയന്റുകളിൽ ഇലക്‌ട്രോണിക്കായി ക്രമീകരിക്കാനാവുന്ന പനോരമിക് സൺറൂഫ് ഫീച്ചറും വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാം. ഇത് ഇന്നേവരെയൊരു ഫോക്‌സ്‌വാഗൺ വാഹനത്തിൽ കണ്ടിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ സൺറൂഫാണ്.

മിനി ബസിന്റെ ID7 GTX ടൂറർ വേരിയന്റിൽ ഉപയോഗിക്കുന്ന ഡ്യുവൽ-മോട്ടോർ, ഓൾ-വീൽ-ഡ്രൈവ് പവർട്രെയിൻ ഓപ്ഷൻ തന്നെയാണ് ഏറ്റവും പുതിയ GTX പതിപ്പും കടമെടുത്തിരിക്കുന്നത്. എന്നാൽ പെർഫോമൻസ് കണക്കുകളിൽ മാറ്റമുണ്ടെന്നതാണ് വലിയ കാര്യം. അതായത് 195 bhp കരുത്തിൽ നിന്നും പവർ 330 bhp ആയി ഉയർത്തിയിട്ടുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നത്.

Volkswagen ID Buzz GTX Variant Launched With More Power And Range

അതേസമയം ടോർക്ക് 560 Nm ആയി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6.6 സെക്കൻഡിനുള്ളിൽ 0-100 കി.മീ വേഗത കൈവരിക്കാൻ ഫോക്‌സ്‌വാഗൺ ID ബസ് GTX മോഡലിനാവും. ഷോട്ട് വീൽബേസ്, ലോംഗ് വീൽബേസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന GTX യഥാക്രമം 79KWh, 86KWh ബാറ്ററി പായ്ക്കുകളാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ റേഞ്ച് കണക്കുകൾ ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ ഒറ്റ ചാർജിൽ 386 കിലോമീറ്റർ മുതൽ 402 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചെറിയ ബാറ്ററി 185kW ചാർജർ ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 25 മിനിറ്റ് സമയം മാത്രമാണ് എടുക്കുക. അതേസമയം വലിയ, 86kWh പായ്ക്കിന് 200kW പീക്ക് ചാർജ് നിരക്ക് ഉണ്ട്. ഇത് 30 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ സഹായിക്കുന്നു.

More from DriveSpark

Article Published On: Sunday, March 24, 2024, 9:00 [IST]
English summary
Volkswagen id buzz gtx variant launched with more power and range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X