ഇന്ത്യയിലെ ഏറ്റവും സേഫ്റ്റിയുള്ള എസ്‌യുവിക്ക് വില കുറച്ചു, ഒറ്റടയിക്ക് വെട്ടിക്കുറച്ചത് 1.10 ലക്ഷം രൂപ

പോളോ പോയപ്പോൾ ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ തീർന്നുവെന്ന് വിധി എഴുതിയവരാണ് പലകും. ഇവരുടെ മുന്നിലേക്ക് ജർമൻ ബ്രാൻഡ് കൊണ്ടിട്ടത് ഒരു കിടിലൻ മിഡ്-സൈസ് എസ്‌യുവിയാണ്. ഹ്യുണ്ടായി ക്രെറ്റയും, കിയ സെൽറ്റോസുമെല്ലാം അരങ്ങുവാണിടത്ത് വന്ന് തന്റേതായ സ്ഥാനം കണ്ടെത്തിയ പവറ് വണ്ടി ടൈഗൂണിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. കിടിലൻ പ്രൈസിംഗും ഫീച്ചേഴ്‌സും ഒന്നുമല്ല ഇതിന്റെ ഹൈലൈറ്റ്.

നല്ല ഒന്നാന്തരം സേഫ്റ്റിയാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ പ്രധാന സവിശേഷത. ക്രാഷ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സേഫ്റ്റി സ്കോർ നേടിയ മെയ്‌ഡ് ഇൻ ഇന്ത്യ എസ്‌യുവിയെന്ന കിരീടവും ഈ മിടുക്കന് സ്വന്തം. ജർമൻ വാഹന നിർമാതാക്കൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലായ ടൈഗൂണിന് വില അൽപം കൂടുതലല്ലേ എന്ന് പരാതി പറയുന്നവരായിരിക്കും അധികവും. അതിനാൽ വില കുറവുള്ള മറ്റ് വണ്ടികളിലേക്കാണ് പലരും പോവുന്നത്.

Volkswagen Taigun SUV Gets Price Cut Up To Rs 1 10 Lakh

ഇത് മനസിലാക്കിയ കമ്പനി പുതിയൊരു തന്ത്രം അവതരിപ്പിച്ചിരിക്കുകയാണ്. ജർമൻ വാഹന ഭീമനായ ഫോക്‌സ്‌വാഗൺ തങ്ങളുടെ മുൻനിര എസ്‌യുവിയായ ടൈഗൂണിന്റെ വില വെട്ടിക്കുറച്ചതാണ് സംഭവം. പരിമിത കാലത്തേക്കാണെങ്കിലും 1.10 ലക്ഷം രൂപയോളമാണ് ബ്രാൻഡ് കുറച്ചിരിക്കുന്നത്. ബ്രാൻഡിൽ നിന്നുള്ള പരിമിതകാല ഓഫറിൻ്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മാത്രമല്ല മിഡ്-സൈസ് എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയായ ഫോക്‌സ്‌വാഗൺ ടൈഗൂണിന് വില കുറയ്ക്കുന്നതിന് മുമ്പ് 11.70 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. 1.10 ലക്ഷം കുറയുന്നതോടെ മോഡലിനെ തേടി കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് എൻട്രി ലെവൽ വേരിയന്റുകളിൽ 70,000 രൂപ ഡിസ്കൌണ്ടിൽ ടൈഗൂൺ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

Volkswagen Taigun SUV Gets Price Cut Up To Rs 1 10 Lakh

അങ്ങനെ എസ്‌യുവിയുടെ പുതിയ പ്രാരംഭ വില 11 ലക്ഷം രൂപയായി മാറി. 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന കംഫർട്ട്‌ലൈൻ എന്നറിയപ്പെടുന്ന ഈ വേരിയൻ്റിൽ മാനുവൽ ഗിയർബോക്‌സോടെയാണ് വരുന്നത്. ഡിസ്‌ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 1.5 ലിറ്റർ എഞ്ചിനുള്ള GT ലൈൻ ക്രോം എന്ന പേരിൽ വിൽക്കുന്ന എസ്‌യുവിയുടെ മിഡ് വേരിയൻ്റുകളിലും വില ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

19.44 ലക്ഷം രൂപ മുതൽ 19.74 ലക്ഷം രൂപ വരെയുള്ള എക്‌സ്ഷോറൂം വിലയിലാണ് ഈ വേരിയന്റുകൾ മുമ്പ് വാഗ്ദാനം ചെയ്തിരുന്നത്. ഫോക്‌സ്‌വാഗൺ ഈ വേരിയൻ്റിൻ്റെ വില 1.05 ലക്ഷം രൂപ വരെ കുറച്ചതോടെ പുതിയ വില 18.70 ലക്ഷം രൂപയായി താഴുകയും ചെയ്‌തിട്ടുണ്ട്. ഇങ്ങനെ രസകരമായ രീതിയിൽ വിലക്കുറവ് ലഭിക്കുന്നത് വിൽപ്പന കൂട്ടാൻ എന്തായാലും സഹായിക്കും.

Volkswagen Taigun SUV Gets Price Cut Up To Rs 1 10 Lakh

മറുവശത്ത് നേരത്തെ 19.70 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില ഉണ്ടായിരുന്ന ടൈഗൂൺ ടോപ്പ് എൻഡ് ജിടി പ്ലസ് എഡ്ജിൻ്റെ വില 18.90 ലക്ഷം രൂപയായി കുറഞ്ഞു. ഇതിനും ഏകദേശം 1.10 ലക്ഷം രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. എസ്‌യുവിയുടെ പുതിയ വില എത്ര ദിവസത്തോളം ബാധകമാകുമെന്ന് ഫോക്‌സ്‌വാഗൺ വ്യക്തമാക്കിയിട്ടില്ല. ഈ മാസം അവസാനം വരെയെങ്കിലും ഓഫർ തുടരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

കിട മത്സരം നടക്കുന്ന മിഡ്‌-സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാന്യമായ വില്‍പ്പന നേടിക്കൊടുക്കുന്ന ടൈഗൂണ്‍ രണ്ട് ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ ആദ്യത്തേത് 113 bhp കരുത്തിൽ പരമാവധി 178 Nm torque വരെ സൃഷ്ടിക്കാനാവുന്ന 1.0 ലിറ്റർ ടർബോ എഞ്ചിനാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയ്‌സുകളാണ് ഇതിലുള്ളത്.

Volkswagen Taigun SUV Gets Price Cut Up To Rs 1 10 Lakh

1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടൈഗൂണിന്റെ ടോപ്പ് മോഡലുകൾ. 148 bhp പവറിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇതിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസ്‌ജി ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ടൈഗൂണിന് പുറമെ ഏപ്രിൽ മാസത്തേക്കായി ജനപ്രിയ സെഡാൻ മോഡലായ വെർട്ടിസിനും പ്രത്യേക ഓഫറുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

വെർട്ടിസിന് ഈ ഏപ്രിൽ മാസം 1.40 ലക്ഷം രൂപ വരെയുള്ള ഓഫറാണ് ഫോക്‌സ്‌വാഗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 90,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾ അല്ലെങ്കിൽ ലോയൽറ്റി ഓഫറുകളുമാണ് ഉൾപ്പെടുന്നത്. സെഡാന്റെ 2023, 2024 മോഡലുകൾക്കും 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, April 13, 2024, 13:22 [IST]
English summary
Volkswagen taigun suv gets price cut up to rs 1 10 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X