പോളോയുടെ പകുതി മെയിന്റനെൻസ് ഇല്ല, ഒരു ലക്ഷം വിൽപ്പന തൊട്ട് ഫോക്‌സ്‌വാഗണിന്റെ ഈ എസ്‌യുവി

ഇതിഹാസം രചിച്ച പോളോ ഹാച്ച്ബാക്ക് ഇന്ത്യയിൽ നിന്നും പടിയിറങ്ങിയപ്പോൾ പകരക്കാരനെ കണ്ടെത്താൻ ഫോക്‌സ്‌വാഗൺ (Volkswagen) അൽപം വിയർപ്പ് ഒഴുക്കേണ്ടി വരുമെന്ന് കരുതിയവരായിരുന്നു പലരും. എന്നാൽ കൃത്യമായ പ്ലാനിംഗ് നടത്തിയിട്ടാണ് ജർമൻ വാഹന നിർമാതാക്കൾ പോളോയുമായി മടക്കയാത്ര ആരംഭിച്ചത്. പിൻഗാമിയായി വന്നത് ഹാച്ച്ബാക്ക് അല്ലെങ്കിലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന എസ്‌യുവിയെയാണ് കമ്പനി പകരക്കാരനായി കളത്തിലിറക്കിയത്. ടൈഗൂൺ എന്ന ഗംഭീര പേരുമിട്ട വാഹനം ഷോറൂമിലേക്ക് ആളെക്കൂട്ടി. കുറഞ്ഞ വിലയും ഉഗ്രൻ സേഫ്റ്റിയും ഗംഭീര പെർഫോമൻസുമെല്ലാം എല്ലാത്തരം ആളുകളേയും കൈയിലെടുക്കാൻ പ്രാപ്‌തമായ കാര്യങ്ങളായിരുന്നു.

അങ്ങനെ ആരും പോളോയെ കുറിച്ച് സംസാരിക്കാതെ വരെയായി. ഫോക്‌സ്‌വാഗണന്റെ കുറഞ്ഞ വിലയുള്ള സ്പോർട് യൂട്ടിലിറ്റി വാഹനം എന്ന നിലയില്‍ തുടക്കം മുതല്‍ വലിയ ശ്രദ്ധപിടിച്ചുപറ്റിയ ടൈഗൂൺ വലിയ ലാഭം തന്നെ നേടിക്കൊടുത്തു. ഇപ്പോഴിതാ വിപണിയിൽ എത്തിയിട്ട് മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ 1 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടവും ഈ മിഡ്-സൈസ് എസ്‌യുവി കൈവരിച്ചിരിക്കുകയാണ്.

Volkswagen Taigun SUV Sales Crossed 1 Lakh Units

സിയാമിൻ്റെ മൊത്തവ്യാപാര കണക്കുകൾ പ്രകാരം ഓഗസ്റ്റ് അവസാനം വരെ ആഭ്യന്തര വിപണിയിൽ ടൈഗൂണിന്റെ 67,140 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചപ്പോൾ 32,742 യൂണിറ്റുകൾ കയറ്റുമതി വിപണിക്കായി ചെയ്യുകയും ചെയ്തു. ഈ കണക്ക് വന്നതിന് ശേഷവും ഏതാനും വാഹനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നതിനാൽ 1 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ടെന്നാണ് വിവരം. 2023 മാർച്ചിൽ (FY23) അവസാനിച്ച സാമ്പത്തിക വർഷത്തിലാണ് ടൈഗൂണിന് ഏറ്റവും ഉയർന്ന ആഭ്യന്തര വിൽപ്പന നേടാനായത്.

അതിനുശേഷം വിൽപ്പന ചെറുതായൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും ഒരേ നിലയിൽ പിടിച്ചുനിർത്താൻ ഫോക്‌സ്‌വാഗണായിട്ടുണ്ട്. അവതരണം കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടുവെങ്കിലും എസ്‌യുവിക്ക് കാര്യമായ പരിഷ്ക്കാരങ്ങളോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലോ ജർമൻ ബ്രാൻഡ് സമ്മാനിച്ചിട്ടില്ല. പകരം പുതുപുത്തൻ വേരിയന്റുകളെ അവതരിപ്പിക്കുന്ന ട്രെൻഡാണ് കമ്പനി നടപ്പിലാക്കുന്നത്. സ്കോഡ കുഷാഖിന്റെ റീബാഡ്‌ജ്‌ഡ് വാഹനമാണെങ്കിലും ആളുകൾക്ക് പുതുമ സമ്മാനിക്കാൻ ഫോക്‌സിക്കായിട്ടുണ്ട്.

Volkswagen Taigun SUV Sales Crossed 1 Lakh Units

സ്കോഡയും ഫോക്‌സ്‌വാഗണും ചേർന്ന് സംയുക്തമായി ഇന്ത്യക്കായി പ്രത്യേകം നിർമിച്ച MQB AO IN പ്ലാറ്റ്ഫോമിലാണ് ടൈഗൂൺ പണികഴിപ്പിച്ചിരിക്കുന്നത്. സേഫ്റ്റിയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കായ ഇന്ത്യൻ എസ്‌യുവിയാണിത് എന്നതും പ്രത്യേകം എടുത്തുപറയേണ്ട സംഗതിയാണ്. കിടിലൻ നിർമാണ നിലവാരത്തിനൊപ്പം ഉഗ്രൻ സേഫ്റ്റി ഫീച്ചറുകളും കൂടി ചേരുന്നതോടെ ടൈഗൂൺ ഒരുമുതൽ തന്നെയായി മാറുന്നുണ്ട്.

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്കുകള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ബ്രേക്ക് അസിസ്റ്റ്, ആന്റ് സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം, ടയര്‍ പ്രഷര്‍ ഡീഫ്‌ലേഷന്‍ വാണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിൽ ഒരുക്കിയിരിക്കുന്നത്.

Volkswagen Taigun SUV Sales Crossed 1 Lakh Units

1.0 ലിറ്റർ ടിഎസ്ഐ ത്രീ സിലിണ്ടർ ടർബോ പെട്രോൾ അല്ലെങ്കിൽ പവർഫുള്ളായ 1.5 ലിറ്റര്‍ EVO ടിഎസ്ഐ പെട്രോള്‍ എഞ്ചിൻ ഓപ്ഷനുകളിലാണ് ടൈഗൂൺ മിഡ്-സൈസ് എസ്‌യുവി വിപണിയിൽ എത്തുന്നത്. ആദ്യത്തെ ചെറിയ യൂണിറ്റിന് 115 bhp കരുത്തിൽ 175 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 1.5 മോഡലുകൾ 148 bhp പവറിൽ 250 Nm torque വരെയാണ് നൽകുന്നത്.

എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് DSG ഓട്ടോമാറ്റിക് എന്നിവയാണ് ഫോക്‌സ്‌വാഗൺ വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ 10.90 ലക്ഷം മുതൽ 18.70 ലക്ഷം രൂപ വരെയാണ് ഗൈടൂണിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഉത്സവ സീസൺ പ്രമാണിച്ച് 3.07 ലക്ഷം രൂപ വരെ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒതുക്കമുള്ള രൂപം, വിശാലമായ ഇന്റീരിയർ, ഇന്ധനക്ഷമതയുള്ള ടിഎസ്ഐ എഞ്ചിൻ, സിറ്റിയിലും അതുപോലെ തന്നെ ദീർഘദൂര യാത്രകൾക്കും ഒരേപോലെ അടിപൊളിയായ വാഹനം എന്നനിലയിൽ സെഗ്മെന്റിൽ വേറിട്ടുനിൽക്കാനും ടൈഗൂണിനായിട്ടുണ്ട്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, സ്കോഡ കുഷാഖ്, സിട്രൺ C3 എയർക്രോസ്, സിട്രൺ ബസാൾട്ട്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ തുടങ്ങിയവരുമായാണ് ഫോക്‌സ്‌വാഗണിന്റെ മത്സരം.

More from DriveSpark

Article Published On: Wednesday, September 25, 2024, 9:20 [IST]
English summary
Volkswagen taigun suv sales crossed 1 lakh units details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X