കേരളത്തിന് മാത്രമായി 2 കാറുകൾ പുറത്തിറക്കി ഫോക്‌സ്‌വാഗൺ, ഫാമിലി യാത്രകൾക്ക് സുരക്ഷ ഉറപ്പ്; വില 13.57 ലക്ഷം മുത

മലയാളികൾക്കിടയിൽ ഏറെ ഫാൻസുള്ള വാഹന നിർമാതാക്കളാണ് ഫോക്‌സ്‌വാഗൺ. പോളോ മുതൽ ഇങ്ങോട്ട് ആളുകൾ നെഞ്ചിലേറ്റിയ ജർമൻ ബ്രാൻഡ് ഇന്ന് ടൈഗൂൺ, വെർട്ടിസ് തുടങ്ങിയ മോഡലുകളുമായാണ് കേരളീയരുടെ മനസിൽ കുടിയിരിക്കുന്നത്. നിർമാണ നിലവാരം കൊണ്ടും പെർഫോമൻസ് കൊണ്ടും പകരംവെക്കാനില്ലത്ത കാറുകളാണ് ഫോക്‌സ്‌വാഗൺ എക്കാലവും നിർമിച്ചിട്ടുള്ളത്. നിർത്തലാക്കിയെങ്കിലും ഇന്നും പോളോയ്ക്കുള്ള ഫാൻബേസ് എടുത്ത് നോക്കിയാൽ സംഗതി മനസിലാവുകയും ചെയ്യും. എന്തായാലും ഫോക്സിയോട് അങ്ങോട്ടുള്ള സ്നേഹം കമ്പനിക്ക് മലയാളികളോട് ഇങ്ങോട്ടുമുണ്ട് കേട്ടോ. ചുമ്മാ പറഞ്ഞതല്ല, കേരളത്തിന് മാത്രമായി 2 കാറുകൾ പുറത്തിറക്കിയാണ് ഫോക്‌സ്‌വാഗൺ ഇത് തെളിയിക്കുന്നത്.

പുത്തൻ മോഡലുകൾ പുറത്തിറക്കി കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷങ്ങളുടെ ഭാഗമാവുകയാണ് വാഹന നിർമാതാക്കളും. നിലവിലുള്ള ടൈഗൂൺ, വെർട്ടിസ് എന്നിവയുടെ പുതിയ സ്പെഷ്യൽ ഓണം എഡിഷൻ വേരിയന്റുകൾ പുറത്തിറക്കിയാണ് ഫോക്‌സ്‌വാഗൺ മലയാളികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരുന്നത്. ഫോക്‌സ്‌വാഗൺ ടൈഗൂൺ ഓണം എഡിഷനും വെർട്ടിസ് ഓണം എഡിഷനും കേരളത്തിൽ മാത്രമാണ് വിൽപ്പനയ്‌ക്കെത്തുക.

Volkswagen Taigun Virtus Onam Edition Launched

രണ്ട് വാഹനങ്ങളുടെയും ഓണപ്പതിപ്പിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ടോൺ ഹോൺ, പാഡിൽ ലാമ്പുകൾ, ഫെൻഡറിൽ ടിഎസ്ഐ ബാഡ്ജ് എന്നിവയും അതിലേറെയും ഉണ്ടായിരിക്കും. ഇത് കൂടാതെ രണ്ട് മോഡലുകളും അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമായിരിക്കും. ടൈഗൂണിന്റെ ഓണം എഡിഷന് 14.08 ലക്ഷം രൂപ മുതൽ 15.63 ലക്ഷം രൂപ വരെയാണ് കേരളത്തിലെ എക്സ്ഷോറൂം വില വരുന്നത്.

അതേസമയം വെർട്ടിസ് ഓണം എഡിഷൻ മിഡ്-സൈസ് സെഡാന് വേരിയന്റുകൾക്ക് 13.57 ലക്ഷം മുതൽ 14.87 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില മുടക്കേണ്ടി വരും. ഇതുകൂടാതെ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ ആറ് പുതിയ കസ്റ്റമർ ടച്ച് പോയിൻ്റുകളും കൊച്ചിയിൽ ഒരു പുതിയ ബോഡി ഷോപ്പ് സൗകര്യവും ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചിട്ടുണ്ട്.

Volkswagen Taigun Virtus Onam Edition Launched

ഈ ഔട്ട്‌ലെറ്റുകളുടെ കൂട്ടിച്ചേർക്കൽ കേരളത്തിൽ ഫോക്‌സ്‌വാഗൻ്റെ ശക്തമായ വിപുലീകരണത്തെയാണ് അടയാളപ്പെടുത്തുന്നത്. കൊച്ചിയിലെ പുതിയ ബോഡി ഷോപ്പ് സൗകര്യം 11 സർവീസ് ബേകളും പൂർണമായ ബോഡി റിപ്പയർ സൗകര്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി പറയുന്നു. ചലനാത്മകമായ സമ്പദ്‌വ്യവസ്ഥയും വിവേചനാധികാരമുള്ള ഉപഭോക്തൃ അടിത്തറയും കൊണ്ട് കേരളം എല്ലായ്പ്പോഴും തങ്ങളുടെ പ്രധാന വിപണിയാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

ഈ പുതിയ ടച്ച്‌പോയിൻ്റുകളുടെ ഉദ്ഘാടനവും ടൈഗൂണിൻ്റെയും വെർട്ടിസിൻ്റെയും സ്പെഷ്യൽ ഓണം എഡിഷന്റെ അവതരണവും കേരള വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെയും വിലയേറിയ ഉപഭോക്താക്കൾക്ക് പ്രീമിയം, ജർമൻ എഞ്ചിനീയറിംഗ് വാഹനങ്ങൾ നൽകാനുള്ള ഞങ്ങളുടെ ശ്രമത്തിൻ്റെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഉത്സവ സീസണിൽ വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റാൻ ഫോക്‌സ്‌വാഗൺ സജ്ജരാണെന്നും ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു.

Volkswagen Taigun Virtus Onam Edition Launched

പുതിയ സിറ്റി സ്റ്റോറുകളിൽ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ പ്രീമിയം ഉൽപ്പന്ന ശ്രേണി അവതരിപ്പിക്കും. അതിൽ 5-സ്റ്റാർ GNCAP സുരക്ഷാ റേറ്റിംഗ് നേടിയ ടൈഗൂൺ, വെർട്ടിസ്, ആഗോളതലത്തിൽ പ്രശംസ നേടിയ ടിഗുവാൻ എസ്‌യുവി എന്നിവ ഉൾപ്പെടുന്നു. കോഴിക്കോട് സ്റ്റോറിൽ രണ്ട് കാറുകൾ പ്രദർശിപ്പിക്കും. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഔട്ട്‌ലെറ്റുകളിൽ ബ്രാൻഡിൻ്റെ നിരയിൽ നിന്നുള്ള മൂന്ന് കാറുകൾ വീതം പ്രദർശിപ്പിക്കും.

ഇന്ത്യയിലുടനീളമുള്ള പ്രളയബാധിത സംസ്ഥാനങ്ങളിൽ ഉടനീളമുള്ള ഉപഭോക്താക്കൾക്ക് സർവീസും മെയിന്റനെൻസ് പിന്തുണയും നൽകുമെന്ന് ഫോക്‌സ്‌വാഗൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കേരളം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് കോംപ്ലിമെൻ്ററി റോഡ്സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ, 1.5 ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ടൈഗൂണും വെർട്ടിസും ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്.

ഇതിനിടിയിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി ഗംഭീര ഡിസ്കൌണ്ട് ഓഫറുകളും ഓഗസ്റ്റ് മാസത്തേക്കായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ടൈഗൂൺ മിഡ്‌സൈസ് എസ്‌യുവി, വെർട്ടിസ് മിഡ്‌സൈസ് സെഡാൻ, ടിഗുവാൻ എസ്‌യുവി തുടങ്ങിയ മൂന്ന് കാറുകളിലും ഓഫറുകൾ കിട്ടും. എക്സ്ചേഞ്ച്, ലോയൽറ്റി ബോണസുകൾക്കൊപ്പം ക്യാഷ് ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, August 6, 2024, 17:58 [IST]
English summary
Volkswagen taigun virtus onam edition launched in kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X