ആര് കേട്ടാലും വാങ്ങിപ്പോവുന്ന ഓഫർ, ടൈഗൂൺ എസ്‌യുവിക്ക് 2.80 ലക്ഷം രൂപ വിലക്കുറച്ച് ഫോക്‌സ്‌വാഗൺ

കാർ വാങ്ങുമ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും നല്ല മോഡൽ വാങ്ങുക എന്നതായിരിക്കും ഏവരുടേയും സ്വപ്‌നം. നേരത്തെ മൈലേജും ഡിസൈനും മാത്രം നോക്കി വാഹനം വാങ്ങിയിരുന്ന ഇന്ത്യക്കാർ ഇപ്പോൾ പ്രധാന പരിഗണന കൊടുക്കുന്നത് സേഫ്റ്റിക്കും നല്ല നിർമാണ നിലവാരത്തിനുമൊക്കെയാണ്. സുരക്ഷയെന്ന് കേൾക്കുമ്പോൾ തന്നെ ടാറ്റ അല്ലെങ്കിൽ മഹീന്ദ്രയാണ് ആദ്യം മനസിലേക്ക് ഓടിയെത്തുക. പക്ഷേ ഇവരുടെ സർവീസുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്‌നങ്ങളും നിർമാണ നിലവാരത്തിലെ പ്രശ്‌നങ്ങളും കണക്കിലെടുക്കുമ്പോൾ പലയാളുകളും വാങ്ങാൻ മടികാണിക്കാറുണ്ട്. അത്തരക്കാർക്ക് ഈ രണ്ട് കാര്യങ്ങളും ഒന്നിച്ച് നൽകുന്ന ബ്രാൻഡാണ് ഫോക്‌സ്‌വാഗൺ.

പോളോയിലൂടെ നമ്മുടെ മനസ് കീഴടക്കിയ ജർമൻ വാഹന നിർമാതാക്കൾ ഇന്ത്യക്കായി പ്രത്യേകം പണികഴിപ്പിച്ച രണ്ട് മോഡലുകളാണ് ഇപ്പോൾ ഫോക്‌സിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. മിഡ്-സൈസ് എസ്‌യുവിയായ ടൈഗൂണും മിഡ്-സൈസ് സെഡാനായ വെർട്ടിസുമാണ് ആ കാറുകൾ. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ഇരുവരും പെർഫോമൻസിന്റെ കാര്യത്തിൽ എല്ലാവരേയും കൈയിലെടുക്കും.

Volkswagen Taigun Virtus Tiguan Models Gets Up To Rs 2 80 Lakh Discount Offer

വില അൽപം കൂടുതലായി തോന്നുമെങ്കിലും ഒന്ന് കയറി ഓടിച്ച് നോക്കിയാൽ പലരും വാങ്ങാതെ പോരില്ലെന്നതാണ് സത്യം. പക്ഷേ വില പിന്നെയും ആശങ്കയായി നിൽക്കുന്നവർക്ക് സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. മറ്റൊന്നുമല്ല, മോഡൽ നിരയിൽ ഉഗ്രൻ ഓഫറുകൾ പ്രഖ്യാപിച്ചതാണ് സംഭവം. ടൈഗൂൺ മിഡ്-സൈസ് എസ്‌യുവി, വെർട്ടിസ് മിഡ്-സൈസ് സെഡാൻ, വലിയ ടിഗുവാൻ എസ്‌യുവി എന്നീ മൂന്ന് മോഡലുകളും ഇപ്പോൾ നല്ല വിലക്കുറവിൽ സ്വന്തമാക്കാം.

തെരഞ്ഞെടുത്ത വകഭേദങ്ങൾക്കുള്ള പ്രത്യേക ഓഫർ വിലകൾ കൂടാതെ, ഫോക്‌സ്‌വാഗൺ കാറുകൾക്ക് ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് എന്നിവ പോലുള്ള ആനുകൂല്യങ്ങളാണ് ജർമൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഡിസ്കൗണ്ടുകൾ ഓരോ സ്ഥലത്തേയും സ്റ്റോക്കിനെയും അനുസരിച്ച് വ്യത്യാസപ്പെടാനും സാധ്യതയുണ്ട് കേട്ടോ. നവംബർ മാസത്തേക്കുള്ള ഫോക്‌സിയുടെ ഓഫറുകൾ എങ്ങനെയാണെന്ന് നോക്കിയാലോ?

Volkswagen Taigun Virtus Tiguan Models Gets Up To Rs 2 80 Lakh Discount Offer

ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ടിഗുവാൻ വാങ്ങാൻ എത്തുന്നവരെ നവംബർ മാസം കാത്തിരിക്കുന്നത് 1 ലക്ഷം രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ടുകളാണ്. 2023 മോഡലുകൾക്ക് 75,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവ് ലഭിക്കുന്നതിന് പുറമെ 90,000 രൂപയിലധികം വിലമതിക്കുന്ന 4 വർഷത്തെ സർവീസ് പാക്കേജും കമ്പനി നൽകും. വാഹനത്തിന് ലോയൽറ്റി ബോണസായി ഒരു രൂപ പോലും ആനുകൂല്യം കിട്ടില്ല.

പക്ഷേ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഈ മാസം വാങ്ങുന്നവർക്ക് 75,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 20,000 രൂപ വരെ സ്ക്രാപ്പേജ് ബോണസ് ലഭിക്കും. അങ്ങനെ ജർമൻ വാഹന നിർമാതാക്കളുടെ ഫ്ലാഗ്ഷിപ്പ് പ്രീമിയം എസ്‌യുവി നവംബറിൽ ബുക്ക് ചെയ്യുന്നവർക്ക് കമ്പനി മൊത്തത്തിൽ 2.40 ലക്ഷം രൂപ വരെ ഓഫറായി ഉപയോഗപ്പെടുത്താം. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള 5 സീറ്റർ എസ്‌യുവിയാണ് ടിഗുവാൻ.

Volkswagen Taigun Virtus Tiguan Models Gets Up To Rs 2 80 Lakh Discount Offer

ഇനി വെർട്ടിസ് സെഡാന്റെ കാര്യത്തിലേക്ക് വന്നാൽ 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനോടെ വരുന്ന രണ്ട് എയർബാഗുകളുള്ള 2023 മോഡൽ ടോപ്‌ലൈൻ വേരിയന്റ് വാങ്ങുന്നവരെ 1.90 ലക്ഷം രൂപ വരെ ഓഫറാണ് കാത്തിരിക്കുന്നത്. എൻട്രി ലെവൽ കംഫർട്ട്‌ലൈൻ, ഹൈലൈൻ വേരിയൻ്റുകളാണ് നോക്കുന്നതെങ്കിൽ 76,000 രൂപ വരെ പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. 2023 മോഡൽ ഇയറിലുള്ള സെഡാന്റെ ഹൈലൈൻ ട്രിമ്മിന് 2 ലക്ഷം രൂപ വരെയാണ് ഓഫർ ഇട്ടിരിക്കുന്നത്.

1.5 ലിറ്റർ എഞ്ചിനുമായി വരുന്ന വെർട്ടിസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളിൽ 50,000 രൂപയുടെ എക്സ്ചേഞ്ച്, ലോയൽറ്റി ആനുകൂല്യങ്ങളും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. പ്രീമിയം സി-സെഗ്മെന്റ് സെഡാന്റെ 2023 മോഡലുകൾക്ക് 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. രണ്ട് എയർബാഗുകളുള്ളവയ്ക്ക് 40,000 രൂപ അധിക ഓഫറും നൽകാമെന്ന് ഫോക്‌സ്‌വാഗൺ അറിയിച്ചിട്ടുണ്ട്.

ഇനി ടൈഗൂണിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 1.0 ടിഎസ്ഐ എഞ്ചിനുള്ള മോഡലുകൾക്ക് 1.50 ലക്ഷം രൂപയുടെ ഡിസ്കൗണ്ടാണ് ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നത്. എൻട്രി-ലെവൽ മോഡലുകൾക്ക് 69,000 രൂപ വരെ പ്രത്യേക വിലക്കുറവും ഒരുക്കിയിട്ടുണ്ട്. അതേസമയം 1.5 ടിഎസ്ഐ എഞ്ചിനുള്ള തെരഞ്ഞെടുത്ത വേരിയൻ്റുകൾക്ക് എക്സ്ചേഞ്ചും മറ്റ് ആനുകൂല്യങ്ങളും സഹിതം 1.37 ലക്ഷം രൂപ വരെ പ്രത്യേക വിലക്കുറവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ ടൈഗൂൺ എസ്‌യുവിയുടെ 2023 മോഡലുകളിൽ ഫോക്‌സ്‌വാഗൺ 50,000 രൂപ വരെ ഡിസ്കൗണ്ടും രണ്ട് എയർബാഗുകളോട് കൂടിയ പഴയ വേരിയൻ്റുകൾക്ക് 40,000 രൂപയും ഓഫറിട്ടുണ്ടെന്നാണ് വിവരം. 2024 ജൂണിൽ ബ്രാൻഡ് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആക്കിയിരുന്നു. 2023 ടൈഗൂൺ GT 1.5 ടിഎസ്ഐ ക്രോം, GT 1.5 ടിഎസ്ഐ DSG എന്നീ പതിപ്പുകൾക്ക് പരമാവധി 2.80 ലക്ഷം രൂപ വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, November 9, 2024, 10:45 [IST]
English summary
Volkswagen taigun virtus tiguan models gets up to rs 2 80 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X