530 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് 2 ലക്ഷം രൂപ വിലക്കിഴിവ്, ഈ ഷോറൂമിലേക്ക് വെച്ചുപിടിച്ചാലോ?

നമ്മുടെ നിരത്തുകളിൽ ഇലക്ട്രിക് കാറുകള്‍ പോപ്പുലറായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇവി വിപ്ലവത്തിന് പൊലിമയേകിയത് ടാറ്റ മോട്ടോർസ് ആണെങ്കിലും ഏറ്റവും കൂടുതൽ മോഡലുകൾ ഇപ്പോൾ അണിനിരക്കുന്നത് ലക്ഷ്വറി ഇലക്ട്രിക് വാഹന രംഗത്താണെന്ന് വേണം പറയാൻ. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവുമെല്ലാം ഇവിടുന്ന പണംവാരുമ്പോൾ സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയും കരുത്തോടെ മുൻപന്തിയിൽ തന്നെയുണ്ട്.

മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക ഇമേജുള്ള വണ്ടിക്കമ്പനിയാണ് കേട്ടോ. ഇപ്പോൾ ഇലക്ട്രിക് കാറുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രാൻഡ് XC40 റീചാർജ്, XC40 സിംഗിൾ, C40 റീചാർജ് എന്നിവയിലൂടെയാണ് വൈദ്യുത വാഹന രംഗത്ത് കുതിച്ചുപായുന്നത്. അടിക്കടി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും പ്രഖ്യാപിച്ച് കമ്പനി ഞെട്ടിക്കാറുണ്ട്.

Volvo C40 Recharge Electric SUV Gets Rs 2 Lakh Discount

ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു പ്രഖ്യാപനവുമായി വോൾവോ കാർസ് ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്. ജനപ്രിയനായ C40 റീചാർജ് ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്ക് 2 ലക്ഷം രൂപ വരെ വിലക്കിഴിവുമായാണ് സ്വീഡിഷ് ബ്രാൻഡിന്റെ വരവ്. പക്ഷേ 2023 മോഡൽ ഇയർ ഇവിക്ക് മാത്രമാവും ഈ സ്പെഷ്യൽ ഡിസ്‌കൗണ്ട് ഓഫർ എന്നും വോൾവോ പറയുന്നു. എന്തായാലും പുതിയ ഓഫർ അവതരിപ്പച്ചതോടെ 60.95 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കാം.

എന്നിരുന്നാലും C40 റീചാർജിൻ്റെ പഴയ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ മാത്രമേ ഈ ഓഫർ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബ്രാൻഡ് മുമ്പ് 2024 ഫെബ്രുവരിയിൽ ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്ക് ഒരു ലക്ഷം രൂപ ഡിസ്‌കൗണ്ട് നൽകിയിരുന്നു. 61.25 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ C40 റീചാർജിൻ്റെ പ്രൈസ് ടാഗ് പിന്നീട് 2023 ഒക്ടോബറിൽ 62.95 ലക്ഷം രൂപയായി ഉയർത്തിയിരുന്നു.

Volvo C40 Recharge Electric SUV Gets Rs 2 Lakh Discount

ഇവിയുടെ പുതുതായി നിർമിച്ച 2024 മോഡലുകൾ ഈ വില കൊടുത്താൽ മാത്രമേ സ്വന്തമാക്കാനാവൂ. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ വർഷം നിർമിച്ച മോഡലുകളും ഈ വർഷത്തേതും തമ്മിൽ കാര്യമായ ഒരു വ്യത്യാസവും ഇല്ലെന്നതാണ് ഹൈലൈറ്റ്. അങ്ങനെ നോക്കുമ്പോൾ പുതുതായി പ്രഖ്യാപിച്ച ഓഫർ എന്തുകൊണ്ടും പ്രയോജനപ്പെടുത്തുന്നതാവും ഉചിതം. വേണമെങ്കിൽ ലാഭിക്കുന്ന 2 ലക്ഷം രൂപയ്ക്ക് ഒരു ചെറിയ സെക്കൻഡ് ഹാൻഡ് കാറും പോർച്ചിൽ വാങ്ങിയിടാം.

XC40 റീചാര്‍ജിന് ശേഷം വോള്‍വോയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഇവി മോഡലാണ് C40 റീചാര്‍ജ്. കേരളത്തിൽ ഉൾപ്പടെയുള്ള വിപണികളിൽ നിന്നാണ് വാഹനത്തിന് ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടിയിരിക്കുന്നതെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കിടിലൻ സ്റ്റൈലിംഗും ഫീച്ചറുകളുടെ അതിപ്രസരവും സേഫ്റ്റിയുടെ അങ്ങേയറ്റുവുമെല്ലാമാണ് വൈദ്യുത എസ്‌യുവിയെ ഫേവറീറ്റ് ആക്കുന്നത്.

Volvo C40 Recharge Electric SUV Gets Rs 2 Lakh Discount

XC40 റീചാര്‍ജ് എസ്‌യുവിയുടെ കൂപ്പെ-എസ്‌യുവി പതിപ്പാണ് C40 റീചാര്‍ജ്. ബ്ലാക്ക് സ്റ്റോൺ, ഫ്യൂഷൻ റെഡ്, തണ്ടർ ഗ്രേ, ഫ്‌ജോർഡ് ബ്ലൂ, സിൽവർ ഡൗൺ ആൻഡ് ക്രിസ്റ്റൽ വൈറ്റ്, സേജ് ഗ്രീൻ, ഓനിക്സ് ബ്ലാക്ക് എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളിലാണ് വോൾവോ ഇലക്ട്രിക് രണ്ടാമൻ ഇന്ത്യയിലെത്തുന്നത്. ഡിസൈനിലേക്ക് വന്നാൽ ആദ്യ കാഴ്ച്ചയിൽ തന്നെ സ്വീഡിഷ് കാറാണെന്ന് പറയത്തക്ക വിധത്തിലാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്.

ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ തോറിന്റെ ഹാമർ എൽഇഡി ഹെഡ്‌ലാമ്പുകളാണ് മുൻവശത്തെ പ്രധാന ഹൈലൈറ്റ്. എൽഇഡി ഫോഗ് ലാമ്പുകൾ, ലോവർ ബമ്പറിലെ ബ്ലാക്ക് എയർ ഇൻടേക്ക്, 19 ഇഞ്ച് അലോയ് വീലുകൾ, ലംബമായി അടുക്കിയ സ്ലീക്കർ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ അഴകുറ്റതാക്കുന്നത്.

Volvo C40 Recharge Electric SUV Gets Rs 2 Lakh Discount

ഫീച്ചറുകളുടെ കാര്യത്തിൽ, 9.0 ഇഞ്ച് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, വയർഡ് ആപ്പിൾ കാർപ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വീഗൻ ലെതർ അപ്ഹോൾസ്റ്ററി എന്നിവയുള്ള 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ഇതിന് ലഭിക്കുന്നത്. സുരക്ഷയ്‌ക്കായി ട്രാഫിക് അവസ്ഥകൾ അളക്കാൻ കഴിയുന്ന ഒരു ഓട്ടോ വൺ-പെഡൽ ഡ്രൈവ് സിസ്റ്റം ഉപയോഗിച്ച് ലെവൽ 3 ADAS സവിശേഷതകൾ വരെ C40 റീചാർജിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

C40 റീചാർജിൽ 78 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. 530 കിലോമീറ്റർ വരെ WLTP റേഞ്ചും വോൾവോ ഇലക്ട്രിക് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ, 403 bhp കരുത്തും 660 Nm torque ഉം വികസിപ്പിക്കുന്ന AWD സംവിധാനത്തോടുകൂടിയ ട്വിൻ ഇലക്ട്രിക് മോട്ടോറുകളോടെയാണ് വാഹനം വരുന്നത്. പെർഫോമൻസിലും ആളൊരു പുലിയാണെന്ന് പറയാം.

Volvo C40 Recharge Electric SUV Gets Rs 2 Lakh Discount

0-100 കിലോമീറ്റർ വേഗത വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഇവിക്കാവും. അതേസമയം പരമാവധിവേഗം 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. C40 റീചാർജ് 150 kW വരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. ഇത് 37 മിനിറ്റിനുള്ളിൽ വാഹനത്തെ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന കാര്യമാണ്. അതേസമയം 11 kW ലെവൽ 2 ചാർജർ ഉപയോഗിച്ചാൽ വാഹനം പൂർണമായും ചാർജാവാൻ 8 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക.

More from DriveSpark

Article Published On: Thursday, May 2, 2024, 9:00 [IST]
English summary
Volvo c40 recharge electric suv gets rs 2 lakh discount details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X