ഹ്യുണ്ടായിയുടെ ഉറക്കം പോവും, കുറഞ്ഞ വിലയിൽ വോൾവോയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വരുന്നു

ഇന്ത്യൻ വിപണിയിലെ പാസഞ്ചർ വാഹന വിപണിയിൽ ഇവി വിപ്ലവം തുടങ്ങിയിട്ട് കാലംകുറച്ചായി. ബജറ്റ് സെഗ്മെന്റിൽ ടാറ്റ ടിയാഗോ, ടിഗോർ, സിട്രൺ eC3, എംജി കോമെറ്റ് പോലെയുള്ള വിരലിൽ എണ്ണാവുന്ന മോഡലുകൾ മാത്രമാണ് ഉള്ളതെങ്കിൽ ഇലക്ട്രിക് കാറുകളുടെ ഏറ്റവും നല്ല സെഗ്മെന്റായി ആഡംബര വിഭാഗം മാറിയിട്ടുണ്ട്. മെർസിഡീസ് ബെൻസ് മുതൽ ബിഎംഡബ്യുവും മിനിയും ഔഡിയുമെല്ലാം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ വോൾവോയുടെ പേരും എഴുതിച്ചേർക്കാതെ പോവാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന ബ്രാൻഡ് ഇവി രംഗത്തും മികച്ച വിറ്റുവരവാണ് നേടിയെടുക്കുന്നത്.

വോൾവോ ഇതുവരെ പുറത്തിറക്കിയ XC40 റീചാർജ്, C40 റീചാർജ് തുടങ്ങിയ രണ്ട് ഇവികളും രാജ്യത്ത് വലിയ വിജയമായിട്ടുണ്ട്. മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക ഇമേജുള്ള വണ്ടിക്കമ്പനിയാണ്. അതിനാൽ ഏത് മോഡൽ പുറത്തിറക്കിയാലും വാങ്ങാൻ ആളുണ്ടെന്ന് ബ്രാൻഡിനറിയാം. തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനായി ഇന്ത്യയിലേക്ക് തങ്ങളുടെ ഇലക്ട്രിക് മൂന്നാമനെ കൊണ്ടുവരികയാണ് വോൾവോ.

Volvo EX30 Electric SUV India Launch In 2025

വോൾവോയുടെ ഇതുവരെയുള്ള ഏറ്റവും ചെറിയ ഇവിയായ EX30 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യയിലേക്കുള്ള വരവ് സ്വീഡിഷ് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത വർഷം അതായത് 2025-ലായിരിക്കും മോഡൽ രാജ്യത്തേക്ക് എത്തുക. വില കുറവായതിനാൽ തന്നെ ആളുകൾ വാങ്ങാൻ ഇരച്ചെത്തുമെന്ന് തന്നെയാണ് കമ്പനിയുടെ അനുമാനം. ഡിസൈനിലും ഫീച്ചറുകളിലും ബ്രാൻഡിന്റെ EX90 പതിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്-ഹെവി കാറായ EX30 പണിതിരിക്കുന്നത്.

അന്താരാഷ്ട്രതലത്തിൽ എസ്‌യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ ബേസ് വേരിയന്റുകളിൽ 51 kWh ബാറ്ററിയാവും ലഭ്യമാവുക. സിംഗിൾ ചാർജിൽ 344 കിലോമീറ്റർ ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ച് ലഭിക്കുകയും LFP കെമിസ്ട്രി സെല്ലുകൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവിയുടെ ഹൈലൈറ്റ്. അതേസമയം കൂടുതൽ റേഞ്ച് ആഗ്രഹിക്കുന്നവർക്ക് NMC സെല്ലുകളുള്ള 69 kWh പായ്ക്കും എസ്‌യുവിയിൽ സ്വന്തമാക്കാം.

Volvo EX30 Electric SUV India Launch In 2025

ഇത് ഒന്ന് ചാർജ് ചെയ്‌താൽ 480 കിലോമീറ്റർ വരെ റേഞ്ച് കിട്ടുമെന്നാണ് വോൾവോ പറയുന്നത്. ഇനി ഡിസൈനിലേക്ക് നോക്കിയാൽ പുതിയ വോൾവോ EX30 ഇവിയിൽ സിഗ്നേച്ചർ തോർ ഹാമർ ഹെഡ്‌ലാമ്പ്, ബ്ലാങ്കഡ്-ഓഫ് ഗ്രിൽ, ഫ്രണ്ട്, റിയർ ബമ്പറുകൾ, 20 ഇഞ്ച് എയ്‌റോ ഫോക്കസ്ഡ് വീലുകൾ, ഫ്ലേർഡ് വീൽ ആർച്ചുകൾ, ലംബമായി അടുക്കിയ ടു-പീസ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്നത്.

വില കുറവാണെങ്കിലും ഇന്റീരിയറിന്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും കമ്പനി പിശുക്കൊന്നും കാണിച്ചിട്ടില്ലെന്ന് വേണം പറയാൻ. വെർട്ടിക്കലായുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, നാല് ഇൻ്റീരിയർ തീം ഓപ്ഷനുകൾ, റീസൈക്കിൾ ചെയ്‌തതും പുതുക്കാവുന്നതുമായ മെറ്റീരിയലുകളിൽ നിന്ന് നിർമിച്ച അപ്‌ഹോൾസ്റ്ററി പോലുള്ള സവിശേഷതകളോടെയാണ് വോൾവോ EX30 വരുന്നത്.

Volvo EX30 Electric SUV India Launch In 2025

ചാർജിംഗിലും ആള് കേമനാണെന്നാണ് വിവരം. 153 കിലോവാട്ട് വരെ ശേഷിയുള്ള ചാർജറുകൾ ഉപയോഗിച്ചാൽ വോൾവോ EX30 ഇവിയുടെ ബാറ്ററി പായ്ക്ക് 0-80 ശതമാനം വരെ ചാർജ് വെറും 26 മിനിറ്റിനുള്ളിൽ കൈവരിക്കാൻ സാധിക്കും. വോൾവോയുടെ ആഗോള ലൈനപ്പിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണ് EX30. ഇത് മാതൃ കമ്പനിയായ ഗീലിയുടെ SEA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതും.

കംപ്ലീറ്റ്ലി നോക്ക്ഡ് ഡൌൺ (CKD) ആയിട്ടാണ് വാഹനം ഇറക്കുമതി ചെയ്യുകയെങ്കിലും ഏകദേശം 40 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ വിപണത്തിന് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ വിലയിൽ BYD സീൽ സെഡാൻ മാത്രമാണ് ഇന്ത്യയിൽ വിൽക്കുന്നത്. ഇതോടൊപ്പം തന്നെ ഹ്യുണ്ടായി അയോണിക് 5, കിയ EV6 പോലുള്ള മോഡലുകളുമായി മാറ്റുരയ്ക്കാനും വോൾവോ EX30 ഇവിക്ക് സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 4, 2024, 16:59 [IST]
English summary
Volvo ex30 electric suv india launch in 2025 rivals hyundai ioniq 5 ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X