വോൾവോ ഇലക്‌ട്രിക് എസ്‌യുവികളിലേക്ക് 'ആ വലിയ മാറ്റം വരുന്നു'; വിലപ്പോവുമോയെന്ന് കണ്ടറിയാം

ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്നതിൽ പേരെടുത്തവരാണ് സ്വീഡിഷ് ബ്രാൻഡായ വോൾവോ. മൾട്ടി ആക്‌സിൽ ബസ് മുതൽ പാസഞ്ചർ കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ലക്ഷ്വറി സെഗ്മെന്റിൽ പണംവാരുന്നത് ഇലക്‌ട്രിക് വണ്ടികളുമായാണ്. ഡീസലിനോട് എന്നന്നേക്കുമായി ബൈ പറഞ്ഞ ബ്രാൻഡ് തങ്ങളുടെ നിരയിൽ നിന്നും പെട്രോളിനെയും പതിയെ ഒഴിവാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുണ്ട്.

ഇന്ത്യയിലുൾപ്പടെ വോൾവോയുടേതായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവികളാണ് XC40 റീചാർജ്, C40 റീചാർജ് എന്നിവ. തങ്ങളുടെ വൈദ്യുത വാഹനങ്ങളുടെ പേരിന്റെ അറ്റത്ത് റീചാർജ് എന്നുചേർക്കുന്നത് സ്വീഡിഷ് ബ്രാൻഡിന്റെ കൗതുകങ്ങളിൽ ഒന്നാണ്. എന്നാൽ ഇനി മുതൽ ഇലക്ട്രിക് മോഡലുകളുടെ പേരിനറ്റത്ത് റീചാർജ് ഉണ്ടാവില്ലെന്ന് കമ്പനി അറിയിക്കുകയും ചെയ്‌തിരുന്നു.

Volvo XC40 And C40 Recharge To Get New Names

അതിന്റെ ഭാഗമായി വോൾവോ അടുത്തിടെ XC40 റീചാർജ്, C40 റീചാർജ് എന്നീ മോഡലുകളെ യഥാക്രമം 'EX40', 'EC40' എന്നിങ്ങനെ റീബ്രാൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ഈ വർഷാവസാനം പുതിയ ബ്രാൻഡ് പേരുകളോടെ ഇലക്ട്രിക് എസ്‌യുവികൾ ആഗോള വിപണിയിൽ ഇറങ്ങുകയും ചെയ്യും. എന്നാൽ 2025 വരെ ഇന്ത്യയിൽ പേരുമാറ്റൽ ഉണ്ടാവുകയില്ലെന്നാണ് ഇപ്പോൾ കമ്പനിയിൽ നിന്നും ലഭിക്കുന്ന സ്ഥിരീകരണം.

വോൾവോ കാർസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്രയാണ് അടുത്തിടെ മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. പേര് മാറ്റുന്നതിനുള്ള പ്രക്രിയ ദൈർഘ്യമേറിയതാണെന്നും ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏകദേശം 2025-ൻ്റെ തുടക്കത്തിൽ പുതിയ മോഡൽ ഇയർ മോഡലുകൾ എത്തുമ്പോൾ മാത്രമേ പേരുമാറ്റൽ സാധ്യമാകൂവെന്നും മൽഹോത്ര വ്യക്തമാക്കി.

Volvo XC40 And C40 Recharge To Get New Names

എന്തായാലും പേര് മാറ്റം വരാനിരിക്കുന്ന കലണ്ടർ വർഷത്തെ സ്വീഡിഷ് കാർ നിർമാതാക്കൾക്ക് സംഭവബഹുലമാക്കാൻ കഴിയും. EX40, EC40 എന്നിവ കൂടാതെ വരുന്ന കൊല്ലം ഇന്ത്യയ്ക്കും വേണ്ടി രണ്ട് പുതിയ ഇലക്ട്രിക് മോഡലുകൾ കൂടി വോൾവോ പുറത്തിറക്കുമെന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു വിശേഷം. EX30 മുതൽ വലിയ EX90 വരെയുള്ള വോൾവോയുടെ ഇലക്ട്രിക് ശ്രേണിയിലുടനീളം പുതിയ 'E' മോണിക്കർ ഇപ്പോൾ സ്റ്റാൻഡേർഡ് ആണ്.

ഇവ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) റൂട്ട് വഴി അടുത്ത വർഷം ഇന്ത്യയിൽ എത്തും. വോൾവോ EX40, EC40 എന്നിവ പുതിയ നാമകരണം പിന്തുടരുന്നത് ശരിക്കും ആളുകൾക്ക് ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയല്‍ എളുപ്പമാകുന്ന കാര്യമാണ്. ബ്രാൻഡിൻ്റെ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളിലുടനീളം റീചാർജ് എന്ന വാല് പൂർണമായും ഒഴിവാക്കപ്പെടുകയും ചെയ്യും.

Volvo XC40 And C40 Recharge To Get New Names

പുതിയ പേരുകള്‍ രണ്ട് മോഡലുകളിലും കാഴ്ചയില്‍ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. അതേസമയം ആഗോളതലത്തിൽ ഇപ്പോഴും വിൽപ്പനയിലുള്ള വോൾവോ XC40 അതിൻ്റെ ICE പവർട്രെയിനിനെ സൂചിപ്പിക്കുന്ന അതേ പേര് ഉപയോഗിക്കുന്നത് തുടരുമെന്നും വോൾവോ അറിയിച്ചിട്ടുണ്ട്. പരിഷ്‌ക്കരിച്ച പേര് ലൈനപ്പ് ലളിതമാക്കാനും ഉപഭോക്താക്കൾക്ക് ഇലക്‌ട്രിക് മോഡലുകളാണെന്നും സങ്കരയിനങ്ങളാണെന്നും മനസിലാക്കാൻ എളുപ്പമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വോൾവോ മുമ്പ് വിശദീകരിച്ചു.

പുതിയ പേരുകൾ കൂടാതെ വോൾവോ EX40, EC40 എന്നിവയ്ക്ക് വരാനിരിക്കുന്ന മോഡൽ വർഷത്തേക്കുള്ള ഫീച്ചർ ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. രണ്ട് മോഡലുകൾക്കും കമ്പനി ഒരു പെർഫോമൻസ് സോഫ്‌റ്റ്‌വെയർ പായ്ക്ക് പുറത്തിറക്കിയിട്ടുണ്ട്. ഇത് വേഗത്തിലുള്ള ആക്സിലറേഷനാണ് ഉദ്ദേശിക്കുന്നത്. അതായത് 25 kW (33.5 bhp) പവർ ഉത്പാദനം വർധിപ്പിക്കുമെന്ന് സാരം.

Volvo XC40 And C40 Recharge To Get New Names

അതോടൊപ്പം തന്നെ പൂർണമായ 325 kW (436 bhp) പവർ അൺലോക്ക് ചെയ്യുന്നതിന് ക്വിക് ആക്‌സിലറേറ്റർ റെസ്പോൺസിനായി ഒരു യുണീക് പെഡൽ മാപ്പിംഗും നടത്തുകയും ചെയ്യുന്നുവെന്നും കമ്പനി പറയുന്നു. ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളിൽ വോൾവോ പെർഫോമൻസ് സോഫ്‌റ്റ്‌വെയർ പായ്ക്ക് കൊണ്ടുവരുമോയെന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. നിലവിൽ ബ്രാൻഡിന്റെ വാഹനങ്ങൾക്ക് ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

2023-ൽ കമ്പനി ഇന്ത്യയിൽ 2,423 കാറുകളാണ് വിപണനം ചെയ്‌തത്. അതിൽ 510 യൂണിറ്റുകൾ XC40 റീചാർജിൻ്റെ സംഭാവനയാണ്. അതേസമയം C40 റീചാർജ് 180 യൂണിറ്റുകളുടെ വിൽപ്പനയും സ്വന്തമാക്കുകയുണ്ടായി. വർഷാവർഷം 28 ശതമാനം വളർച്ചയാണ് ഇവി വിൽപ്പനയിൽ ഉണ്ടായത്. അതേസമയം മൊത്തത്തിലുള്ള വളർച്ച പ്രതിവർഷം 31 ശതമാനമാണ്. ആദ്യമായി ആഡംബര കാർ വാങ്ങുന്ന ആളുകളിൽ 30-35 ശതമാനം പേർ വോൾവോ ഇലക്ട്രിക് കാർ വാങ്ങിയവരാണെന്നും കമ്പനി അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, March 5, 2024, 17:17 [IST]
English summary
Volvo xc40 and c40 recharge to get new names india launch scheduled for next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X