ഈ ഡിസ്‌കൗണ്ടിന് സെക്കൻഡ് ഡീസൽ കാറും വാങ്ങാം, 418 കി.മീ. റേഞ്ചുള്ള ഇവിക്ക് 2.35 ലക്ഷം രൂപ വിലക്കുറവ്

ലോകത്തിൽ ഏറ്റവും സേഫ്റ്റിയുള്ള വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രസിദ്ധരായ കമ്പനിയാണ് വോൾവോ. സ്വീഡിഷ് ബ്രാൻഡാണെങ്കിലും ഇന്ത്യയിലും ഏറെ ഫാൻസുള്ള ബ്രാൻഡ് എക്കാലവും തങ്ങളുടെ ഉപഭോക്താക്കളെ സംതൃപ്ത്തിപ്പെടുത്തുന്നതിൽ കുറവുകളൊന്നും വരുത്തിയിട്ടില്ല. മൾട്ടി ആക്‌സിൽ ബസ് മുതൽ പാസഞ്ചർ കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ലക്ഷ്വറി സെഗ്മെന്റിൽ പണംവാരുകയാണിപ്പോൾ.

ഇലക്ട്രിക്, പെട്രോൾ വാഹനങ്ങൾ രാജ്യത്ത് പുറത്തിറക്കുന്ന വോൾവോ സമാനതകളില്ലാത്ത തരത്തിൽ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ഇപ്പോൾ തങ്ങളുടെ വൈദ്യുത മോഡലായ XC40 റീചാർജിന് കിടുക്കാച്ചി ഓഫർ അണിനിരത്തിയിരിക്കുകയാണ്. അടുത്തിടെ അവസാനിച്ച ഉത്സവ സീസണിലും ന്യൂയറിലുമെല്ലാം കണ്ടപോലെയുള്ള ലക്ഷങ്ങൾ വില മതിക്കുന്ന കിഴിവാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. അന്ന് വാഹനം വാങ്ങാൻ പ്ലാനിട്ടിട്ട് നടക്കാതിരുന്നവർക്കുള്ള സുവർണാവസരം കൂടിയാണിത്.

Volvo XC40 Recharge Electric SUV Gets Rs 2.35 Lakh Discount Offer

ഡിസ്‌കൗണ്ട് വിലയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് ഡീസൽ റിറ്റ്സോ, സ്വിഫ്റ്റോ കൂടി വാങ്ങി മുറ്റത്തിട്ടാൽ സംഭവം കളറാവും. എന്തായാലും ഇലക്ട്രിക് എസ്‌യുവിയിൽ വോൾവോ അവതരിപ്പിച്ചിരിക്കുന്ന ഓഫറുകളിലേക്ക് കടക്കാം. 55.90 ലക്ഷം രൂപയ്ക്ക് 2022-ലാണ് XC40 റീചാർജ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. തുടർന്ന് പല വില പരിഷ്ക്കാരങ്ങളോടെ ഇവിയുടെ വില അൽപം കൂടുകയും ചെയ്‌തു. നിലവിൽ 56.90 ലക്ഷം രൂപയാണ് വോൾവോയുടെ ഈ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

എന്നാൽ ഫെബ്രുവരി മാസം പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ ഉപയോഗപ്പെടുത്തിയാൽ വോൾവോ XC40 റീചാർജ് 2.35 ലക്ഷം രൂപയുടെ വിലക്കുറവിൽ വീട്ടിലെത്തിക്കാം. എന്നാൽ ഇത് ഇവിയുടെ 2023 മോഡൽ ഇയർ പതിപ്പുകൾക്ക് മാത്രമാണ് ലഭിക്കുകയെന്ന് പ്രത്യേകം ഓർമിക്കണേ. പുതിയ 2024 മോഡൽ തന്നെ മതിയെന്നാണെങ്കിൽ ഓഫർ വെറും 52,000 രൂപയായി കുറയും. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വോൾവോയുടെ ഡീലർഷിപ്പിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ കാർ ബുക്ക് ചെയ്യാം.

Volvo XC40 Recharge Electric SUV Gets Rs 2.35 Lakh Discount Offer

എന്നാൽ ടോക്കൺ തുകയായി 1 ലക്ഷം രൂപയാണ് പ്രീ-ബുക്കിംഗിന് കമ്പനി ഈടാക്കുന്നത്. 2023 മോഡൽ ഇപ്പോൾ വാങ്ങുകയാണെങ്കിൽ 54.55 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നീ ജർമൻ എതികരാളികളെ നേരിടാനാണ് വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്തായാലും ഇതുവരെയുള്ള പ്രതികരണങ്ങൾ മോഡലിന് അനുകൂലമാണെന്ന് വേണം പറയാൻ.

402 bhp പവറിൽ പരമാവധി 660 Nm torque വരെ വികസിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ അണ്ടർഫ്ലോർ 78kWh ബാറ്ററി പായ്ക്കാണ് XC40 റീചാർജിന്റെ ഹൃദയം. വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈവരിക്കാനും XC40 റീചാർജിനാവും. അതേസമയം ഇവിയുടെ ഉയർന്ന വേഗത 180 കിലോമീറ്ററായി സ്വീഡിഷ് ബ്രാൻഡ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണിത് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Volvo XC40 Recharge Electric SUV Gets Rs 2.35 Lakh Discount Offer

150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ വഴി 28 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. എന്നാൽ 11kW കപ്പാസിറ്റിയുള്ള ഒരു വാൾബോക്‌സ് ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി നൽകുന്നത്. സിംഗിൾ ചാർജിൽ ഇവിക്ക് 418 കിലോമീറ്റർ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നിരുന്നാലും ഇലക്ട്രിക് എസ്‌യുവിയുടെ സർട്ടിഫൈഡ് റേഞ്ച് ഏകദേശം 335 കിലോമീറ്ററാണെന്ന് വോൾവോ പറയുന്നു.

വാറണ്ടി, സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജും വോൾവോ വാഗ്ദാനം ചെയ്യും. അതേസമയം കാറിന്റെ ബാറ്ററി 8 വർഷത്തെ വാറണ്ടിയും ബ്രാൻഡ് ഒരുക്കിയിട്ടുണ്ടെന്നത് വിശ്വസിച്ച് വാങ്ങാനാവുന്ന കാര്യമാണ്. ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയാണ് വോൾവോ XC40 റീചാർജ്. കർണാടകയിലെ ബെംഗളൂരുവിലുള്ള കാർ നിർമാതാക്കളുടെ ഹോസകോട്ട് ഫെസിലിറ്റിയിലാണ് ഇലക്ട്രിക് എസ്‌യുവി നിലവിൽ അസംബിൾ ചെയ്യുന്നത്.

Volvo XC40 Recharge Electric SUV Gets Rs 2.35 Lakh Discount Offer

XC40 റീചാർജ് കൂടാതെ കമ്പനിക്ക് C40 റീചാർജ് എന്ന കൂപ്പെ സ്റ്റൈൽ ഇലക്ട്രിക് എസ്‌യുവി കൂടി ഇന്ത്യയിലുണ്ട്. 62.95 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. ഈ മാസം പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിനു കീഴിൽ വണ്ടിയെ ഉൾപ്പെടുത്തിയിട്ടുമില്ല. ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുന്ന 78kWh ബാറ്ററി പായ്ക്കാണ് വോള്‍വോ C40 റീചാര്‍ജില്‍ സജ്ജീകരിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 13, 2024, 10:10 [IST]
English summary
Volvo xc40 recharge electric suv gets rs 2 35 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X