ഇവികൾക്ക് 'റീചാര്‍ജ്' വേണ്ടെന്ന് വോള്‍വോ; ആ വലിയ മാറ്റവുമായി ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിലെത്തി; വില കണ്ടോ

വാഹനങ്ങളുടെ സേഫ്റ്റിയിലേക്ക് വരുമ്പോൾ ഈ വാക്ക് മഹീന്ദ്രയിലൂടെയും ടാറ്റയിലൂടെയും ആവും ഇന്ത്യക്കാർക്കും മലയാളികൾക്കുമെല്ലാം ഏറെ പരിചിതം. എന്നാൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്ന കമ്പനി ഏതെന്ന് ചില വണ്ടിഭ്രാന്തൻമാർക്ക് പോലും അറിയില്ല. അങ്ങനെ ഈ കാര്യം അറിയാത്തവർക്കായി പറഞ്ഞുതരാം കേട്ടോ. അതിന്റെ പൂർണ ക്രെഡിറ്റും സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയ്ക്ക് (Volvo) തന്നെയാണ് കൊടുക്കേണ്ടത്. മൾട്ടി ആക്‌സിൽ ബസ് മുതൽ പാസഞ്ചർ കാറുകൾ വരെ നിർമിക്കുന്നതിൽ വൈധഗ്ധ്യം തെളിയിച്ച കമ്പനി ഇന്ത്യയിലും കാലങ്ങൾക്ക് മുമ്പേ സജീവമാണ്.

എന്നാൽ ഇപ്പോൾ പണംവാരുന്നത് ലക്ഷ്വറി ഇലക്‌ട്രിക് വാഹന രംഗത്തുനിന്നാണ്. 2030-ഓടെ ഓള്‍-ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാന്‍ സ്വീഡിഷ് ബ്രാൻഡ് ലക്ഷ്യമിടുന്നതിനാല്‍ ഇപ്പോൾ ഊന്നൽ കൊടുക്കുന്നതും ഇവികൾക്കാണ്. തങ്ങളുടെ ഇവികളുടെ പേരുകൾക്കൊപ്പം വോൾവോ ഉപയോഗിച്ചിരുന്ന വാലായിരുന്നു റീചാര്‍ജ് എന്ന വാക്ക്. വോൾവോ ഇലക്ട്രിക് വാഹനങ്ങളുടെ അഡ്രസായിരുന്ന ഈ പദം ഇനി വേണ്ടെന്ന തീരുമാനം കമ്പനി അടുത്തിടെ എടുത്തിരുന്നു.

Volvo XC40 Recharge Electric SUV Renamed As EX40 In India

ഇതിന്റെ ഭാഗമായി വിദേശ വിപണികളിൽ വോള്‍വോ XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നിവ ഇപ്പോള്‍ യഥാക്രമം EX40, EC40 എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്‌തു. ഇപ്പോൾ ഇന്ത്യയിലേക്കും ഈ പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. പുതിയ പോരോടെ ആദ്യം എത്തുന്നത് XC40 റീചാർജാണ്. പുതിയ തീരുമാന പ്രകാരം ഇലക്ട്രിക് എസ്‌യുവി EX40 എന്നാവും അറിയപ്പെടുക.

ഔദ്യോഗികമായി പുനർനാമകരണം EX40 എന്ന് പുനർനാമകരണം ചെയ്‌ത ഇലക്ട്രിക് എസ്‌യുവിക്ക് വേറെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പുതിയ വോൾവോ EX40 ഇവിക്ക് ഇന്ത്യയിൽ 56.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഇത് തുല്യമായ XC40 റീചാർജിൻ്റെ 54.95 ലക്ഷം രൂപയേക്കാൾ അൽപം കൂടുതലാണെന്ന് വേണം പറയാൻ. പുതിയ EX40 ഇപ്പോൾ റിയർ-വീൽ ഡ്രൈവ് രൂപത്തിൽ മാത്രമേ ലഭ്യമാകൂവെന്നതും ശ്രദ്ധിക്കണേ.

Volvo XC40 Recharge Electric SUV Renamed As EX40 In India

കൂടാതെ 69kWh ബാറ്ററി പായ്ക്കാണ് വോൾവോയുടെ ഇലക്‌ട്രിക് എസ്‌യുവിയുടെ ഹൃദയം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 238 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ EX40 ഇവിക്ക് കഴിയും. WLTP സൈക്കിൾ അനുസരിച്ച് സിംഗിൾ ചാർജിൽ വോൾവോ കാറിന് ഏകദേശം 475 കിലോമീറ്റർ റേഞ്ച് നൽകാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. അതിനാൽ മെക്കാനിക്കലായി XC40 റീചാർജിൽ നിന്ന് പേര് മാറ്റിയ മോഡലിന് യാതൊരു വ്യത്യാസവും കാണാനാകില്ല.

കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) റൂട്ട് വഴിയാണ് X40 ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ ഇലക്ട്രിക് എസ്‌യുവിക്ക് പിക്സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 12 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, പാർക്ക് അസിസ്റ്റ്, 19 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ് എന്നിവയെല്ലാം ലഭിക്കും.

Volvo XC40 Recharge Electric SUV Renamed As EX40 In India

ഇതുകൂടാതെ 360-ഡിഗ്രി ക്യാമറ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയും വോൾവോയുടെ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും പുതിയ പേരിലെ മാറ്റവും വിൽപ്പനക്കും ഉണർവേകുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ ലക്ഷ്വറി ഇലക്ട്രിക് കാർ സെഗ്മെന്റിൽ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നീ എതിരാളികൾക്ക് പുറമെ കിയ, ഹ്യുണ്ടായി പോലുള്ള വമ്പൻമാരേയും വേൾവോയ്ക്ക് നേരിടേണ്ടതായുണ്ട്.

വോൾവോ XC40 റീചാർജിൻ്റെ വിറ്റഴിക്കാത്ത സ്റ്റോക്കുകൾ ഇന്ത്യയിൽ ഇപ്പോഴും ഉണ്ട്. ഇവയ്ക്ക് 5.05 ലക്ഷം രൂപ വരെ ഓഫറുകളിട്ടാണ് കമ്പനിയിപ്പോൾ വിപണനം ചെയ്യുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഇവി സിംഗിൾ-മോട്ടോർ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. എസ്‌യുവിയുടെ ഡ്യുവൽ മോട്ടോർ യൂണിറ്റുകളെല്ലാം ഇതിനകം വിറ്റുതീർന്നുവെന്നാണ് വിവരം. അതേസമയം C40 റീചാർജ് നിലവിൽ 1.05 ലക്ഷം രൂപ വരെ ഓഫറുകളോടെയാണ് ബ്രാൻഡ് വിൽക്കുന്നത്.

More from DriveSpark

Article Published On: Tuesday, November 19, 2024, 19:00 [IST]
English summary
Volvo xc40 recharge electric suv renamed as ex40 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X