കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ച്, ഇലക്‌ട്രിക് എസ്‌യുവിയിൽ മായാജാലം തീർത്ത് വോൾവോ

ആഡംബര കാറുകൾക്ക് ഏറ്റവും ഡിമാന്റുള്ള വിപണികളിൽ ഒന്നായി നമ്മുടെ ഇന്ത്യ മാറിയിട്ട് കുറച്ചു നാളായി. ഇതുമനസിലാക്കി ശക്തമായി പ്രവർത്തിക്കാനും ബ്രാൻഡുകൾ ശ്രമിക്കുകയാണ്. പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഒഴിവായി ഈ രംഗത്തും ഇലക്ട്രിക് കാറുകൾ തന്നെയാണ് ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നത്. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയും വോൾവോയുമെല്ലാം ഇവി സമ്മാനിച്ചവരുടെ ലിസ്റ്റിലുണ്ട്.

ഇക്കൂട്ടത്തിൽ ഏറ്റവും വിലക്കുറവിൽ ഇലക്‌ട്രിക് വാഹനം ഇന്ത്യക്ക് സമ്മാനിച്ചത് സ്വിഡീഷ് ബ്രാൻഡായ വോൾവോയാണ്മൾട്ടി ആക്‌സിൽ ബസ് മുതൽ പാസഞ്ചർ കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ലക്ഷ്വറി സെഗ്മെന്റിൽ പണംവാരുന്നതും വൈദ്യുത മോഡലുകൾ വെച്ചാണ്. XC40 റീചാർജ് എന്ന ഇലക്‌ട്രിക് എസ്‌യുവി രാജ്യത്ത് വലിയ പ്രചാരം നേടി മുന്നേറുകയാണിപ്പോൾ.

Volvo XC40 Recharge Single Variant Launched

2022-ൽ 55.90 ലക്ഷം രൂപയ്ക്ക് വിണിയിലെത്തിച്ച XC40 റീചാർജിന് കാലാകാലങ്ങളായി നടപ്പിലാക്കി പല വില പരിഷ്ക്കാരങ്ങളോടെ നിലവിൽ 56.90 ലക്ഷം രൂപയ്ക്കാണ് വിപണനം ചെയ്യുന്നത്. അൽപം വിലയൊന്ന് കുറച്ചിരുന്നെങ്കിൽ ഇനിയും കൂടുതൽ ആളുകൾ വാങ്ങാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനത്തിന്റെ മറ്റൊരു പുത്തൻ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ച് എന്ന വിശേഷണവുമായാണ് ഇവി വരുന്നത്.

വോൾവോ കാർ ഇന്ത്യ അതിൻ്റെ ഇലക്ട്രിക് എസ്‌യുവി XC40 റീചാർജിൻ്റെ പുതിയ എൻട്രി ലെവൽ വേരിയൻ്റ് അവതരിപ്പിച്ചതാണ് സംഭവം. സിംഗിൾ എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലിന് രാജ്യത്ത് 54.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 57.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് വേരിയൻ്റിനൊപ്പം ഇത് വിൽക്കും. XC40 റീചാർജിൻ്റെ പുതിയ വേരിയൻ്റ് സിംഗിൾ മോട്ടോറുമായാണ് വരുന്നത് എന്നതാണ് പ്രത്യേകത.

Volvo XC40 Recharge Single Variant Launched

അതിനാലാണ് ഈ പുത്തൻ മോഡലിന് സിംഗിൾ എന്ന പേര് വീണിരിക്കുന്നത്. XC40 റീചാർജ് സിംഗിൾ വേരിയൻ്റിനായുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് വോൾവോ പറയുന്നു. സ്വീഡിഷ് വാഹന നിർമാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ഇവി ബുക്ക് ചെയ്യാം. തങ്ങളുടെ എല്ലാ കാറുകളും അസംബിൾ ചെയ്യുന്ന കർണാടകയിലെ ബംഗളൂരുവിനടുത്തുള്ള ഹൊസകോട്ടിലെ അതേ സൗകര്യത്തിൽ XC40 റീചാർജ് സിംഗിൾ മോഡലും പണികഴിപ്പിക്കും.

വോൾവോ പറയുന്നതനുസരിച്ച് WLTP സൈക്കിൾ അനുസരിച്ച് XC40 റീചാർജ് സിംഗിൾപൂർണ ചാർജിൽ 475 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ്. ഇത് ICAT ടെസ്റ്റിംഗ് അനുസരിച്ച് 592 കിലോമീറ്ററായി ഉയരുകയും ചെയ്യുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇലക്ട്രിക് എസ്‌യുവിക്ക് 238 bhp പവറിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇവിക്ക് വെറും 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും.

Volvo XC40 Recharge Single Variant Launched

അതേസമയം XC40 റീചാർജ് സിംഗിൾ വേരിയന്റിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി വോൾവോ പരിമിതപ്പെടുത്തിയിട്ടുണ്ട്. 69 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഏകദേശം 500 കിലോ ഭാരമുള്ള ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് നിലവിൽ വോൾവോ വാഗ്ദാനം ചെയ്യുന്നത്. XC40 റീചാർജ് സിംഗിൾ പതിപ്പിനൊപ്പം 11 കിലോവാട്ട് വാൾ ബോക്‌സ് ചാർജറും വോൾവോ ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യും.

വോൾവോയുടെ XC40 റീചാർജ്, C40 റീചാർജ് ഇലക്ട്രിക് എസ്‌യുവികൾ കഴിഞ്ഞ വർഷം കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 28 ശതമാനം സംഭാവന ചെയ്തുവെന്നാണ് വിവരം. 2023-ൽ XC40 റീചാർജ് 510 യൂണിറ്റ് വിൽപ്പനയാണ് കൈവരിച്ചത്. 2023 സെപ്റ്റംബറിൽ എത്തിയ C40 റീചാർജിന് ഏതാനും മാസങ്ങൾക്കുള്ളിൽ 180 യൂണിറ്റുകൾ വിറ്റഴിക്കാനും കഴിഞ്ഞു. ആഡംബര ഇവി സെഗ്‌മെൻ്റിൽ സ്വീഡിഷ് ബ്രാൻഡ് വലിയ വിജയം കൈവരിച്ചതിന്റെ ആഘോഷമായാണ് ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ സിംഗിൾ പതിപ്പ് കൊണ്ടുവരുന്നത്.

Volvo XC40 Recharge Single Variant Launched

xc40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ വേരിയൻ്റിലൂടെ വിൽപ്പന ഇനിയും വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ വൈദ്യുത വാഹനങ്ങളുടെ പേരിന്റെ അറ്റത്ത് റീചാർജ് എന്നുചേർക്കുന്ന പരിപാടി അവസാനിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പകരം ഈ എസ്‌യുവികൾ 'EX40', 'EC40' എന്നിങ്ങനെ റീബ്രാൻഡ് ചെയ്യുകയും ചെയ്യും. പുതിയ ബ്രാൻഡ് പേരുകളോടെ ഇലക്ട്രിക് എസ്‌യുവികൾ ആഗോള വിപണിയിൽ ഇറങ്ങുകയും ചെയ്യും. അടുത്ത വർഷം ഇന്ത്യയിലും സമാനമായ നീക്കം

More from DriveSpark

Article Published On: Thursday, March 7, 2024, 15:21 [IST]
English summary
Volvo xc40 recharge single variant launched price battery range specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X