വാഗൺആർ കണ്ട് മടുത്തോ? എന്നാൽ അതേ ബജറ്റിൽ കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന കാറുകൾ കാണിച്ചു തരാം

ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നായി മാരുതി സുസുക്കി വാഗൺആർ മാറിയിട്ട് കാലംകുറച്ചായി. ഒന്ന് റോഡിലേക്ക് ഇറങ്ങിയാൽ വാഗൺആർ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണെന്നും വേണമെങ്കിൽ പറയാം. ടോൾബോയ് ഡിസൈൻ, കിടിലൻ സ്പേസ്, നല്ല മൈലേജ്, കുറഞ്ഞ വില എന്നിങ്ങനെ എല്ലാകാര്യങ്ങളും ഒന്നിച്ച് കിട്ടുന്ന അടിപൊളി ഫാമിലി കാറാണിത് എന്ന് നിസംശയം പറയാം. 1999 ഡിസംബറിൽ പുറത്തിറങ്ങിയ മോഡൽ ഇന്നും പതിനായിരക്കണക്കിന് യൂണിറ്റുകളാണ് ഓരോ മാസവും വിറ്റഴിക്കുന്നത്. ഒരു സാധാരണക്കാരന് പറ്റിയ വണ്ടിയെന്ന് നിസംശയം ഇതിനെ വിളിക്കാം.

പ്രായോഗികതയും കാര്യക്ഷമതയും കൊണ്ട് ഇന്ത്യൻ ഹാച്ച്ബാക്ക് സെഗ്‌മെൻ്റിൽ വളരെക്കാലമായി ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും മാരുതി വാഗൺആർ കണ്ടുമടുത്തവരുമുണ്ട് കേട്ടോ. മോഡേൺ ഫീച്ചറുകളും മികച്ച സേഫ്റ്റിയും ആധുനിക സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി വാഹനങ്ങൾ വിപണിയിലുള്ളതിനാൽ വാഗൺആറിനെ ഒഴിവാക്കിയാലും തെറ്റൊന്നുമില്ല. ഇതേ ബജറ്റിൽ ആളുകൾക്ക് വാങ്ങിക്കാവുന്ന കിടിലൻ വാഹനങ്ങളെ ഒന്ന് പരിചയപ്പെട്ടാലോ?

Renault Kwid

റെനോ ക്വിഡ്: ഒരു മിനി എസ്‌യുവി പോലെ തോന്നിക്കുന്ന ക്വിഡ് ഇന്നും ചെറുകാർ സെഗ്മെന്റിലെ കിടിലൻ മോഡലാണ്. ഒന്നാന്തരം പ്രായോഗികതയാണ് ഇവന്റെ പ്രത്യേകതയായി പറയാനാവുന്നത്. സിറ്റി യാത്രകൾക്ക് പറ്റിയ നല്ല പെർഫോമൻസുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് റെനോ ഒരുക്കിയിരിക്കുന്നത്. ഒപ്പം മാനുവൽ, എഎംടി ഓട്ടോമാറ്റിക് ടിയർബോക്‌സുകൾ കൂടിയാവുമ്പോൾ ആള് ഉഷാറാണ്. 4.69 ലക്ഷം മുതൽ 6.44 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ടാറ്റ ടിയാഗോ: ചെറുകാർ വിഭാഗത്തിൽ ഇത്രയും നല്ലൊരു കാർ വേറെയുണ്ടോയെന്ന് വരെ സംശയമാണ്. ഓടിക്കാനുള്ള എളുപ്പവും സേഫ്റ്റിയും കോംപാക്‌ട് രൂപവുമെല്ലാം ടിയാഗോയെ വേറിട്ടുനിർത്തുന്ന സംഗതികളാണ്. 4.99 ലക്ഷം രൂപ മുതൽ 8.74 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. ഒപ്പം 1.2 ലിറ്റർ പെട്രോൾ എഞ്ചിന്റെ സാന്നിധ്യം കൂടിയാവുമ്പോൾ സംഗതി കളറാവും.

Tata Tiago

സിഎൻജി ഓപ്ഷനിലും ടാറ്റയുടെ കുഞ്ഞൻ ലഭ്യമാണ്. ഇതുകൂടാതെ 8 സ്പീക്കറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, R14 ഹൈപ്പർസ്റ്റൈൽ വീലുകൾ, സി-ടൈപ്പ് ഫാസ്റ്റ് ചാർജർ, LED DRL, ഡ്യുവൽ ടോൺ റൂഫ് എന്നിവയുള്ള ഹർമൻ്റെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉൾപ്പെടെയുള്ള ഒരു ആധുനിക ഫീച്ചർ ലിസ്റ്റാണ് ടാറ്റ ടിയാഗോയെ ഈ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നത്.

സിട്രൺ C3: വാഗൺആറിന്റെ വിലയ്ക്ക് കിട്ടുന്ന മറ്റൊരു കിടലൻ എസ്‌യുവി സ്റ്റൈൽ വാഹനമാണ് സിട്രൺ C3. ആധുനിക സാങ്കേതിക വിദ്യകളോട് കൂടിയ ബോൾഡും മസ്ക്കുലറുമായ ഡിസൈൻ ആരേയും മോഹിപ്പിക്കുന്നതാണ്. ഓട്ടോമാറ്റിക് എസി, 6 എയർബാഗുകൾ, ഇലക്ട്രിക്-ഫോൾഡിംഗ് ഒആർവിഎം, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 15 ഇഞ്ച് അലോയ് വീലുകൾ, ടിപിഎംഎസ് സിസ്റ്റം എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാൽ കക്ഷി സമ്പന്നനാണ്.

Citroen C3

1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് കിടിലൻ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിലുള്ളത്. പിന്നെ എടുത്തുപറയേണ്ടത് ഗംഭീര റൈഡിംഗ് അനുഭവം തരുന്ന ഇതിലെ സസ്പെൻഷൻ സെറ്റപ്പാണ്. 6.16 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നതെങ്കിലും അൽപം കൂടി കാശിറക്കിയാൽ 10.26 ലക്ഷം രൂപയ്ക്ക് എല്ലാ ഫീച്ചറുകളും മറ്റുമുള്ള ടോപ്പ് എൻഡ് വേരിയന്റും വീട്ടിലെത്തിക്കാം.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ അണ്ടർറേറ്റഡ് കാറുകളിൽ ഒന്നാണ് i10. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിയർ എസി വെൻ്റുകൾ, സി-ടൈപ്പ് യുഎസ്ബി ഫാസ്റ്റ് ചാർജറുകൾ, വയർലെസ് ചാർജറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ് സിസ്റ്റം, വോയ്‌സ് റെക്കഗ്നിഷൻ സിസ്റ്റം എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളാൽ കാർ യോഗ്യനാണ്.

5.92 ലക്ഷം രൂപ മുതൽ 8.23 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ സിഎൻജി ഫ്യുവൽ ഓപ്ഷനൊപ്പം വാങ്ങാനാവുന്ന കാറിന് നല്ല പെർഫോമൻസുമുണ്ട്. പെട്രോളിൽ 82 bhp കരുത്തിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് ഹാച്ച്ബാക്ക് ട്യൂൺ ചെയ്‌തിരിക്കുന്നത്. അങ്ങനെ വാഗൺആറിനേക്കാൾ മികച്ച എന്തെങ്കിലും വേണമെന്നുള്ളവർക്ക് ഈ മോഡലുകൾ കണ്ണുംപൂട്ടി വാങ്ങിക്കാം കേട്ടോ.

More from DriveSpark

Article Published On: Saturday, November 30, 2024, 13:13 [IST]
English summary
What else you can buy in maruti suzuki wagonr budget citroen c3 tata tiago renault kwid
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X