സംഭവം അടിപൊളിയായിട്ടും ഈ ടൊയോട്ട കാർ വാങ്ങാത്തതിന്റെ കാരണം ഇതായിരുന്നോ?

ഇന്ത്യയിൽ ഏത് കാർ പുറത്തിറക്കിയാലും വാങ്ങാൻ ആളുകളെ ക്യൂ നിർത്താൻ അറിയാവുന്നവരാണ് ടൊയോട്ട. ക്വാളിസ് മുതൽ ഇങ്ങ് ഹൈക്രോസ് വരെയുള്ള മോഡലുകളുടെ വിജയം ഇതിനെല്ലാം ഉദാഹരണമാണ്. ഒരു പ്രീമീയം കാർ ബ്രാൻഡ് ഫീൽ നൽകുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നുകൂടിയാണിവർ. പക്ഷേ നിരയിൽ തോറ്റുപോയവരും ഉണ്ടെന്നത് യാഥാർഥ്യമാണ്.

യാരിസ് പോലുള്ള വാഹനങ്ങൾക്ക് സംഭവിച്ച പതനം ആവർത്തിക്കാതിരിക്കാൻ മാരുതി സുസുക്കിയുമായി ചങ്ങാത്തം കൂടാനും ടൊയോട്ട കാണിച്ച ധൈര്യം ചെറുതല്ല. പക്ഷേ ഇന്നും ഇന്നോവ മുതലാളിയെന്നറിയപ്പെടുന്ന കമ്പനിയുടെ നിരയിലെ ഒരു പടുകൂറ്റൻ വണ്ടി വാങ്ങാൻ ഇപ്പോഴും ആളുകൾ എത്തുന്നില്ലെന്ന കാര്യം നിങ്ങൾക്കറിയാമോ? സംഭവം അടിപൊളിയായിട്ടും ആ മോഡൽ ഇന്ത്യയിൽ വിറ്റഴിയാത്തതിന്റെ കാരണം എന്തായിരിക്കുമെന്ന് ഒന്നുചികഞ്ഞു നോക്കിയാലോ?

Why Toyota Hilux Pickup Truck Is Not Popular In India

ഇന്ത്യൻ വിപണിയിൽ പൊതുവെ ചൂടപ്പം പോലെയാണ് ടൊയോട്ട കാറുകൾ വിൽക്കുന്നത്. ഫോർച്യൂണറിനായി 50 ലക്ഷം രൂപ ചെലവഴിക്കാൻ പോലും ആളുകൾ തയാറാണ്. വളരെയധികം സാധ്യതകളുള്ളതും എന്നാൽ ബുദ്ധിമുട്ടേറിയതുമായ വിഭാഗത്തിലെത്തിയ മുതലായിരുന്നു ഹൈലക്‌സ്. ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളെ അത്രയധികം സ്നേഹിക്കാത്ത ഇന്ത്യക്കാർക്കിടയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ കൊമ്പനായില്ലെന്നതാണ് സത്യം.

ഫോർച്യൂണറിനെ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് ആയതിനാൽ തന്നെ ഈ സെഗ്‌മെൻ്റിൽ ഹൈലക്‌സ് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് സംഭവിച്ചില്ലെന്നത് ടൊയോട്ടയെ വരെ ഞെട്ടിച്ചു. ജനുവരിയിൽ ഹൈലക്‌സിൻ്റെ 289 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ 6 മാസങ്ങളിൽ ഈ ശരാശരി 200 മുതൽ 300 വരെ യൂണിറ്റ് വരെയാണ്. പിക്കപ്പുകൾക്ക് രാജ്യത്ത് ഇത്രയധികം പ്രേക്ഷകരുണ്ടെന്ന് കണക്കിലെടുക്കുമ്പോൾ സംഖ്യകൾ അത്ര മോശമല്ലെന്ന് വേണം പറയാൻ.

Why Toyota Hilux Pickup Truck Is Not Popular In India

പ്രത്യേകിച്ച് ലൈഫ് സ്റ്റൈൽ ഓഫ് റോഡറായ മാരുതി ജിംനിയുടെ 163 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം വിറ്റഴിഞ്ഞത് എന്നതു കൂടി കേട്ടാൽ ഹൈലക്‌സിന് ലോട്ടറിയാണ്. എന്നിരുന്നാലും 2022-ൽ കാർ പുറത്തിറക്കുമ്പോൾ ടൊയോട്ട ഇതിലും മികച്ച വിൽപ്പന സംഖ്യകൾ പ്രതീക്ഷിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. ഇപ്പോൾ ഹൈലക്സിന്റെ 200 മുതൽ 300 യൂണിറ്റുകളാണ് പ്രതിമാസം വിറ്റവിക്കുന്നതെങ്കിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് വിൽപ്പന വെറും 100 യൂണിറ്റുകൾക്കും താഴെയായിരുന്നു.

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് സെഗ്‌മെൻ്റ് രാജ്യത്ത് സാവധാനം വളന്നുവരുന്നുണ്ടെന്ന് വേണം പറയാൻ. ആയതിനാൽ ഹൈലക്‌സിന് ഇതിൽ നിന്ന് വളരെയധികം പ്രയോജനം നേടാനാവും. ടൊയോട്ട ആഗോളതലത്തിൽ അനാവരണം ചെയ്ത മൈൽഡ്-ഹൈബ്രിഡ് ഹൈലക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഈ മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണം ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Why Toyota Hilux Pickup Truck Is Not Popular In India

അങ്ങനെയെങ്കിൽ വിൽപ്പന പതിയെ വർധിപ്പിക്കാനും ടൊയോട്ടയ്ക്ക് സാധിക്കും. ഇന്ത്യയിൽ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൌൺ റൂട്ടിലൂടെയാണ് ടൊയോട്ട ഹൈലക്‌സിനെ കൊണ്ടുവരുന്നത്. കൂടാതെ ഫോർച്യൂണറുമായി ധാരാളം ഘടകങ്ങൾ വാഹനം പങ്കിടുന്നുമുണ്ട്. അങ്ങനെ നോക്കുമ്പോൾ പലരും കൂടുതൽ സ്റ്റാറ്റസിനായി ഫുൾ-സൈസ് എസ്‌യുവിയെയാണ് തെരഞ്ഞെടുക്കുന്നത്. കൂടാതെ മികച്ച റീസെയിൽ വാല്യൂകൂടി ആവുന്നതോടെ ഫോർച്യൂണറാണ് പലർക്കും താത്പര്യം.

ഇതും ഹൈലക്‌സിന്റെ വിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്. ഇനി ഹൈലക്‌സിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ വലിപ്പത്തിന്റെ കാര്യത്തിൽ ആള് പുലിയാണ്. മൊത്തത്തിൽ 5325 mm നീളവും 1855 mm വീതിയും 1865 mm ഉയരവും 3085 mm വീൽബേസുമുള്ള പിക്കപ്പിന് 279 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ഫോർച്യൂണറിൽ നമ്മൾ കാണുന്ന അതേ എഞ്ചിൻ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹൈലക്‌സിനും തുടിപ്പേകുന്നത്.

Why Toyota Hilux Pickup Truck Is Not Popular In India

ഈ എഞ്ചിൻ 201 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക് കോൺഫിഗറേഷനോടുകൂടിയ പിക്കപ്പ് ട്രക്കിൽ ടോർക്ക് 500 Nm ആയി ഉയരുകയും ചെയ്യും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഹൈലക്‌സ് വാങ്ങാം. നിലവിൽ 37.07 ലക്ഷം രൂപയിൽ തുടങ്ങി 46.04 ലക്ഷം രൂപ വരെയാണ് ഹൈലക്സിന് വരുന്ന ഏകദേശ ഓൺ-റോഡ് വില.

More from DriveSpark

Article Published On: Sunday, February 18, 2024, 9:00 [IST]
English summary
Why toyota hilux pickup truck is not popular in india reason explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X