ടെസ്‌ലക്കും മുമ്പേ ഷവോമി, 800 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാർ ഇന്ത്യയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം

ഓരോ ഇന്ത്യക്കാരനേയും സ്‍മാർട്ട്ഫോൺ (Smart Phone) ഉപയോഗിക്കാൻ പ്രേരിപ്പിച്ചവരാണ് ചൈനീസ് ഇലക്‌ട്രോണിക്‌സ് ഭീമൻമാരായ ഷവോമി (Xiaomi). ഫീച്ചര്‍ റിച്ചായ ഇത്തരം മൊബൈലുകൾ ആരും പ്രതീക്ഷിക്കാത്തത്ര കുറഞ്ഞ വിലയില്‍ വിപണനം ചെയ്താണ് ലോകത്തിലെ മുന്‍നിര കമ്പനിയായി ഷവോമി വളർന്നത്. എന്നാൽ ഇപ്പോൾ വെറുമൊരു സ്മാർട്ട്ഫോൺ നിർമാതാക്കൾ മാത്രമല്ല ഈ കമ്പനി. ഷവോമി എന്ന പേര് ഇപ്പോൾ വാഹന വിപണിയിലും ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. വൈദ്യുത വാഹന രംഗത്ത് (Electric Car) വലിയൊരു വിപ്ലവത്തിന് തന്നെ തിരി കൊളുത്തികൊണ്ടാണ് ഷവോമിയുടെ വരവ്.

അടുത്തിടെ മാതൃരാജ്യമായ ചൈനയിൽ SU7 ഓള്‍ ഇലക്ട്രിക് സെഡാന്‍ അവതരിപ്പിച്ച ഷവോമി വമ്പൻ വാഹന നിർമാതാക്കളെയെല്ലാം ഞെട്ടിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് വെറും 27 മിനിറ്റുകൊണ്ട് 50,000-ത്തോളം പേരാണ് വാഹനം സ്വന്തമാക്കാൻ എത്തിയത്. ഇതെല്ലാം കണ്ട് ഇന്ത്യക്കാരും മോഹിച്ചപ്പോൾ ഏവരും ടെസ്‌ല വരാനായാണ് ഇവിടെ കാത്തിരുന്നത്. എന്നാൽ അമേരിക്കൻ ബ്രാൻഡ് രാജ്യത്തേക്ക് വരാനുള്ള സാധ്യതകൾ മങ്ങുന്നതിനിടയിൽ ഷവോമിയുടെ പ്രഖ്യാപനവും എത്തി.

Xiaomi SU7 Electric Sedan To Be Showcased In India Tomorrow

വണ്ടിഭ്രാന്തൻമാർ കൊതിച്ചിരുന്ന ഷവോമിയുടെ ഇലക്ട്രിക് കാർ ഇന്ത്യയിലും പ്രദർശനത്തിന് എത്തുന്നവെന്നതായിരുന്നു പ്രഖ്യാപനം. ഇനി മണിക്കൂറുകൾ കഴിഞ്ഞാൽ SU7 ഓള്‍ ഇലക്ട്രിക് സെഡാന്‍ ഇന്ത്യയിലും കാലുകുത്തും. നാളെ അതായത് ജൂലൈ ഒമ്പതാം തീയതി നടക്കുന്ന ഒരു പരിപാടിയിൽ ടെക് ഭീമൻ തങ്ങളുടെ ഇലക്ട്രിക് കാറിനെ രാജ്യത്ത് പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോഞ്ച് അല്ലെങ്കിലും വളരെ പ്രതീക്ഷയോടെയാണ് സ്മാർട്ട്ഫോൺ ബ്രാൻഡ് ഇതിനെ ഉറ്റുനോക്കുന്നത്.

ഇന്ത്യയിൽ SU7 പ്രദർശിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടും കാർ അവതരിപ്പിക്കുന്നതിനുള്ള പ്ലാനുകളൊന്നും ഷവോമി വെളിപ്പെടുത്തിയിട്ടില്ല. ആഭ്യന്തര വിപണിയിലെ സാധ്യതകളും അഭിപ്രായങ്ങളും ആരായാനാവും ഷവോമി വാഹനത്തെ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യയിൽ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു പതിറ്റാണ്ട് ആഘോഷിക്കുന്ന വേളയിലാണ് ഇലക്ട്രിക് സെഡാൻ കൊണ്ടുവരുന്നത്.

Xiaomi SU7 Electric Sedan To Be Showcased In India Tomorrow

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കാനുള്ള ആശയം എന്തായാലും ചൈനീസ് കമ്പനിയുടെ ആലോചനയിലുണ്ടാവും. BYD പോലുള്ള ചൈനീസ് വാഹന നിർമ്മാതാക്കൾ ഇന്ത്യൻ പാസഞ്ചർ വാഹന മേഖലയിൽ കരുത്ത് വർധിപ്പിക്കുകയും ചെയ്യുന്ന സമയത്താണ് ഷവോമി SU7 ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

സ്പീഡ് അൾട്രാ എന്നും അറിയപ്പെടുന്ന SU7 ചൈനീസ് ടെക്നോളജി ഭീമൻ്റെ ആദ്യത്തെ കാറാണെങ്കിലും അതിന്റെ പരിചയക്കുറവൊന്നും വാഹനത്തിൽ കാണാൻ കിട്ടില്ല. ഏകദേശം 10 ബില്യൺ ഡോളറാണ് പദ്ധതിക്കായി കമ്പനി നിക്ഷേപിച്ചത്. ആഡംബര ഇലക്ട്രിക് സെഡാൻ്റെ ചൈനയിലെ ഡെലിവറി ഈ വർഷം മാർച്ചിൽ ആരംഭിക്കുകയും ചെയ്‌തിരുന്നു. അവതരിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഷോവോമി കാറിനായി 70,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കാനും ബ്രാൻഡിനായിട്ടുണ്ട്.

Xiaomi SU7 Electric Sedan To Be Showcased In India Tomorrow

ഈ വർഷാവസാനത്തോടെ 1 ലക്ഷം യൂണിറ്റുകളുടെ ഡെലിവറികൾ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇവി സെഡാന് 2,15,900 യുവാൻ ആണ് ചൈനയിലെ വില. അതായത് ഇന്ത്യൻ റുപ്പിയിൽ ഏകദേശം 25.34 ലക്ഷം രൂപ വരും. ഇത് ടെസ്‌ലയുടെ എൻട്രി ലെവൽ കാറായ മോഡൽ 3 പതിപ്പിനേക്കാളും വില കുറവാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിലെ കാര്യമെടുത്താൽ അടുത്തിടെ എത്തിയ വിൽപ്പനയ്‌ക്കെത്തിയ BYD സീൽ ഇവിക്ക് SU7 ഒരു വെല്ലുവിളിയായിരിക്കും.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ SU7 ഇലക്ട്രിക് കാറിന് 4,997 മില്ലീമീറ്റർ നീളവും 1,963 മില്ലീമീറ്റർ വീതിയും 1,455 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസും ഉണ്ട്. ഇവിക്ക് 105 ലിറ്റർ ശേഷിയുള്ള ഫ്രങ്ക് ഉണ്ട്. ബൂട്ടിലെ സംഭരണശേഷി 517 ലിറ്ററാണെന്നും കമ്പനി പറയുന്നു. ഡിസൈൻ നോക്കിയാലും യുവത്വം നിറഞ്ഞ സ്‌പോർട്ടി രൂപമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ലോ സ്ലങ് ഡിസൈനും കൂപ്പെ ശൈലിയുള്ള റൂഫുമാണ് മാറ്റുകൂട്ടുന്നുമുണ്ട്.

ചൈനീസ് വിപണിയിൽ ഇലക്ട്രിക് സെഡാൻ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ഷവോമി SU7 ഇവിയുടെ ബേസ് മോഡൽ സിംഗിൾ ചാർജിൽ 668 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ രണ്ടാമത്തേത് പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിൽ 800 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് കാറിന് 265 കി.മീ വരെ വേഗതയിൽ കുതിക്കാനാവുമെന്നചിനാൽ ഒരു സ്‌പോർട്‌സ് കാർ പോലെ കൊണ്ടുനടക്കാനും സാധിക്കും.

More from DriveSpark

Article Published On: Monday, July 8, 2024, 15:59 [IST]
English summary
Xiaomi su7 electric sedan to be showcased in india tomorrow details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X