എതിരെ നിൽക്കുന്നത് ടെസ്‌ലയും മഹീന്ദ്രയും ടാറ്റയും, 521 കി.മീ. റേഞ്ചുള്ള എസ്‌യുവി കൂടുതൽ സെറ്റപ്പാക്കി BYD

ലോകത്തെ ഇലക്‌ട്രിക് പാസഞ്ചർ വിപണിയിൽ പരസ്‌പരം പോരടിക്കുന്നവരാണ് ടെസ്‌ലയും (Tesla) ബിവൈഡിയും (BYD). സാക്ഷാൽ ഇലോൺ മസ്‌ക്കിന്റെ അമേരിക്കൻ ഭീമനെ വരെ മലർത്തിയടിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി ബിവൈഡി മാറിയത് ചരിത്രമായിരുന്നു. ചൈനീസ് ബ്രാൻഡാണെങ്കിലും അതിന്റെയൊന്നും ഇമേജ് ഇന്ത്യയിൽ പോലും കമ്പനിയെ ബാധിച്ചിട്ടില്ലെന്ന് വേണം പറയാൻ. അതിന് കാരണം നല്ല ഒന്നാന്തരം കിടിലൻ ഇലക്‌ട്രിക് കാറുകളാണ് ബിൽഡ് യുവർ ഡ്രീംസ് (Build Your Dreams) എന്ന ബിവൈഡി അവതരിപ്പിച്ചത് എന്നത് തന്നെയാണ്.

അതിനാൽ തന്നെ ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നുവെന്ന് കേൾക്കുമ്പോഴും ബിവൈഡിക്ക് കുലുക്കമൊന്നുമില്ല. എങ്കിലും ഒരു മുൻകരുതൽ എന്ന പോലെ ബിവൈഡി ഇന്ത്യ തങ്ങളുടെ എസ്‌യുവികളായ അറ്റോ 3, സീൽ ഇലക്ട്രിക് സെഡാൻ എന്നിവയിലേക്ക് ചില മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി രണ്ട് ഇലക്ട്രിക് കാറുകൾക്കും ചില അധിക ഫീച്ചറുകൾ ഇനി മുതൽ ലഭിക്കും.

2025 BYD Atto 3 And Seal EV Launched Price Starts From Rs 24 99 Lakh

കൂടാതെ മെച്ചപ്പെട്ട പ്രകടനത്തിനായി വൈദ്യുത എസ്‌യുവിയിൽ ബാറ്ററി അപ്‌ഗ്രേഡും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ബിൽഡ് യുവർ ഡ്രീംസ് അവകാശപ്പെടുന്നത്. സാങ്കേതിക പുരോഗതിക്കൊപ്പം ഉപയോക്താക്കളുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ അപ്‌ഡേറ്റുകൾ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന മേധാവി രാജീവ് ചൗഹാൻ പറഞ്ഞു.

വിലയുടെ കാര്യത്തിലേക്ക് വന്നാൽ 2025 ബിവൈഡി അറ്റോ 3 എസ്‌യുവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 30,000 രൂപ ബുക്കിംഗ് തുകയായി നൽകി വാഹനം പ്രീ-ബുക്ക് ചെയ്‌തിടാം. ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഇവി വാങ്ങാനുള്ള സുവർണാവസരവും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നീ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ വില താഴെ കൊടുക്കാം.

2025 BYD Atto 3 And Seal EV Launched Price Starts From Rs 24 99 Lakh

ബിവൈഡി അറ്റോ 3 ഡൈനാമിക് വേരിയന്റിന് 24.99 ലക്ഷം രൂപ, പ്രീമിയത്തിന് 29.85 ലക്ഷം രൂപ, സുപ്പീരിയറിന് 33.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് 2025 മോഡൽ സീൽ ഇവിക്കായുള്ള റിസർവേഷനുകൾ 2025 മാർച്ച് 11-ന് ആരംഭിക്കും. 1.25 ലക്ഷം രൂപയാണ് കാറിന്റെ ബുക്കിംഗ് തുകയായി മുടക്കേണ്ടി വരിക. സ്പോർട്‌സ് ഇലക്ട്രിക് സെഡാന്റെ പൂർണ വില 2025 ഏപ്രിലിൽ പ്രഖ്യാപിക്കും.

ഇനി ഏറ്റവും പുതിയ ബിവൈഡി അറ്റോ 3 എസ്‌യുവിയിലെ പരിഷ്ക്കാരങ്ങൾ എന്തെല്ലാമെന്ന് പരിശോധിച്ചാലോ? കംഫർട്ടും ഫങ്ഷണാലിറ്റിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി അപ്‌ഡേറ്റുകളുമായാണ് ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനം വരുന്നത്. 2025 മോഡലിൽ ഡ്രൈവർക്കും മുൻവശത്തെ യാത്രക്കാർക്കുമായി വെന്റിലേറ്റഡ് സീറ്റുകൾ ലഭിക്കും. ഒപ്പം അകത്തളം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നതും.

2025 BYD Atto 3 And Seal EV Launched Price Starts From Rs 24 99 Lakh

2025 ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിലെ ലോ-വോൾട്ടേജ് ബാറ്ററി ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) യൂണിറ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തുവെന്നും ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ഇത് ഭാരം കുറഞ്ഞതും കുറഞ്ഞ സെൽഫ്-ഡിസ്ചാർജ് നിരക്കുകളും 15 വർഷം വരെ ആയുസും ഉള്ളതാണെന്നും ബിവൈഡി പറയുന്നു. അങ്ങനെ മൊത്തത്തിൽ മുൻഗാമിയേക്കാൾ മിടുക്കനാവാൻ അറ്റോയ്ക്ക് സാധിച്ചു. ഇതുവരെ അറ്റോയുടെ 3,100 യൂണിറ്റുകളാണ് ഇന്ത്യയിൽ ബ്രാൻഡ് വിറ്റഴിച്ചിരിക്കുന്നത്.

ഇനി ബിവൈഡിയുടെ ഇലക്ട്രിക് സ്പോർട്‌സ് സെഡാന്റെ 2025 മോഡലിലേക്ക് നോക്കിയാൽ പവർ സൺഷെയ്ഡും സിൽവർ പൂശിയ ഡിമ്മിംഗ് കാനോപ്പിയും സീൽ ഇവിയിലേക്ക് ചേർത്തതാണ് എക്സ്റ്റീരിയറിലെ മാറ്റം. ഒപ്പം വലിയ കംപ്രസറും നൂതനമായ എയർ പ്യൂരിഫിക്കേഷൻ മൊഡ്യൂളും ഉള്ള നവീകരിച്ച എയർ കണ്ടീഷനിംഗ് സിസ്റ്റവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ടെസ്‌ലയുടെ എതിരാളി പറയുന്നു.

റൈഡ് ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനായി സീൽ സെഡാൻ്റെ പ്രീമിയം വേരിയന്റിൽ ഇപ്പോൾ ഫ്രീക്വൻസി സെലക്ടീവ് ഡാംപറുകൾ (FSD) ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം മികച്ച ഹാൻഡ്‌ലിംഗിനും സുഖസൗകര്യങ്ങൾക്കുമായി പെർഫോമൻസ് വേരിയന്റിൽ DiSus-C ഇന്റലിജന്റ് ഡാംപിംഗ് സിസ്റ്റം ലഭിക്കുന്നു. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഇപ്പോൾ സ്റ്റാൻഡേർഡായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

ക്യാബിനുള്ളിലെ അക്കൗസ്റ്റിക് അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ സൌണ്ട് വേഗ് ഫംഗ്‌ഷനും 2025 ബിവൈഡി സീൽ സെഡാനിൽ ചേർത്തിട്ടുണ്ട്. അറ്റോ 3 ഇവിക്ക് 49.92kWh അല്ലെങ്കിൽ 60.48kWh ബാറ്ററി പായ്ക്കുകളാണ് കരുത്ത് പകരുന്നത്. ഇവ സിംഗിൾ ചാർജിൽ യഥാക്രമം 468 കിലോമീറ്റർ, 521 കിലോമീറ്റർ റേഞ്ചാണ് സമ്മാനിക്കുക.

More from DriveSpark

Article Published On: Tuesday, March 11, 2025, 18:03 [IST]
English summary
2025 byd atto 3 and seal ev launched price starts from rs 24 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X