650 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറിൽ ഇനി കൂടുതൽ ഫീച്ചറുകൾ, ബേസ് മോഡലിന്റെ വിലയിലും മാറ്റമില്ലെന്ന് കമ്പനി

ഇലക്‌ട്രിക് കാറുകൾക്ക് വിലയൊരു വിലങ്ങുതടിയല്ലെന്ന് തെളിയിച്ചവരാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. നല്ല കാറുകൾ കൊടുത്താൽ വാങ്ങാൻ ഇന്ത്യയിൽ ആളുണ്ടാവുമെന്നും ലോകത്തിന് ഇന്ത്യക്കാർ കാണിച്ചുകൊടുക്കുകയും ചെയ്‌തു. e6 എംപിവിയിലൂടെയാണ് ബ്രാൻഡ് രാജ്യത്തെ പാസഞ്ചർ കാർ രംഗത്തേക്ക് ഇറങ്ങുന്നത്. ഇതിന് ലഭിച്ച സ്വീകാര്യത കണ്ട് അന്തംവിട്ട ബിൽഡ് യുവർ ഡ്രീംസ് പിന്നീട് അടിപൊളി മോഡലുകളുമായി കളംനിറയുന്നതാണ് കാണാനായത്. 6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവയ്ക്ക് ശേഷം കമ്പനിയുടെ മൂന്നാമനായി എത്തിയ സീൽ സെഡാനും രാജ്യത്ത് വലിയ തരംഗമാണ് സൃഷ്‌ടിച്ചത്.

പോർഷയും ലംബോർഗിനിയും ഫെറാറായും പോലുള്ള സ്പോർട്‌സ് കാറുകളൊന്നും വാങ്ങാൻ കാശില്ലാതിരുന്നവരെല്ലാം നേരെയെത്തിയത് ഈ വമ്പൻമാർ പോലും അഴകിന്റെ കാര്യത്തിൽ നാണിച്ചുപോവുന്ന ബിവൈഡി സീൽ ഇവിയുടെ പക്കലേക്കാണ്. കണ്ടാൽ ഇത്രയും ചെറിയ വിലയേയുള്ളൂവെന്ന് ഒരിക്കലും പറയാത്ത സ്റ്റൈലാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ ചില മാറ്റങ്ങളോടെ പുതിയ 2025 മോഡൽ സീൽ ഇവി വിപണിയിലെത്തിയിരിക്കുകയാണ്.

2025 BYD Seal Electric Sedan Launched Price Updates Specs

2025 ബിവൈഡി സീൽ സെഡാൻ ഇവി ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നീ വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. ഇതിൽ ഡൈനാമിക് (RWD) വേരിയന്റിന് 41 ലക്ഷം രൂപ, പ്രീമിയം (RWD) വേരിയന്റിന് 45.70 ലക്ഷം രൂപ, പെർഫോമൻസ് (AWD) വേരിയന്റിന് 53.15 ലക്ഷം രൂപ വില എന്നിങ്ങനെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് ബേസ് മോഡലിന്റെ വിലയിൽ കൈകടത്താതെയാണ് 2025 മോഡൽ ഇയർ പരിഷ്ക്കാരങ്ങൾ നൽകിയിരിക്കുന്നതെന്ന് സാരം.

എന്നിരുന്നാലും ബാക്കി രണ്ട് വേരിയന്റുകൾക്കും 15,000 രൂപയുടെ വില വർധനവും ബിവൈഡി നടപ്പിലാക്കിയിട്ടുണ്ട് കേട്ടോ. പുറത്തിറങ്ങി ആദ്യ വർഷത്തിൽ സീൽ ഇലക്ട്രിക് സെഡാന്റെ 1,300 യൂണിറ്റുകളോളം കമ്പനി രാജ്യത്ത് വിറ്റഴിച്ചിട്ടുണ്ട്. 2025 മോഡൽ ഇയർ നവീകരണത്തിലേക്ക് വരുമ്പോൾ പവർ സൺഷെയ്ഡും സിൽവർ ഡിമ്മിംഗ് കാനോപ്പിയും ചേർത്തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

2025 BYD Seal Electric Sedan Launched Price Updates Specs

അതോടൊപ്പം തന്നെ വലിയ കംപ്രസറും നൂതനമായ എയർ പ്യൂരിഫിക്കേഷൻ മൊഡ്യൂളും ഉള്ള നവീകരിച്ച എയർ കണ്ടീഷനിംഗ് സിസ്റ്റവും പുതിയ 2025 ബിവൈഡി സീലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം വേരിയന്റിൽ ഇപ്പോൾ റൈഡ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഫ്രീക്വൻസി സെലക്ടീവ് ഡാംപറുകളും (FSD) ഉപയോഗിച്ചിട്ടുണ്ടെന്നാണ് ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

അതേസമയം ബിവൈഡി സീൽ പെർഫോമൻസ് വേരിയന്റിൽ മികച്ച ഹാൻഡ്‌ലിംഗിനും സുഖസൗകര്യത്തിനുമായി DiSus-C ഇന്റലിജന്റ് ഡാംപിംഗ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും കാറിൽ ഇപ്പോൾ സ്റ്റാൻഡേർഡാണ്. കൂടാതെ ക്യാബിനുള്ളിലെ അക്കൗസ്റ്റിക് അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ സൗണ്ട് വേവ് ഫംഗ്‌ഷനും ഇവിയിലുണ്ട്.

2025 BYD Seal Electric Sedan Launched Price Updates Specs

ഡൈനാമിക് റേഞ്ച് വേരിയന്റിനൊപ്പം 61.44 kWh ബാറ്ററിയും സീൽ ഇവിയുടെ പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളിൽ 82.56 kWh ബാറ്ററി പായ്ക്കുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിൽ ഡൈനാമിക് പതിപ്പിന് 510 കിലോമീറ്റർ റേഞ്ചും ടോപ്പ് എൻഡിന് 650 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലും സീൽ സ്വന്തമാക്കാൻ അവസരമുണ്ട്.

സിംഗിൾ, ഡ്യുവൽ മോട്ടോർ ഓപ്‌ഷനുകളും രണ്ട് ബാറ്ററി പായ്ക്കുകളും ഇലക്ട്രിക് സെഡാനിലുണ്ട്. എൻട്രി-ലെവൽ ഡൈനാമിക്, മിഡ്-സ്പെക്ക് പ്രീമിയം വേരിയന്റ് റിയർ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. അതേസമയം സീൽ ഇലക്ട്രിക് സെഡാന്റെ ടോപ്പ്-എൻഡ് പെർഫോമൻസ് മോഡലാണ് ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെ വാഗ്ദാനം ചെയ്യുന്നത്.

2025 BYD Seal Electric Sedan Launched Price Updates Specs

യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും ബിവൈഡി സീൽ ഇവി മുമ്പ് കൈവരിച്ചിട്ടുണ്ട്. സേഫ്റ്റിക്കായി സീൽ 9 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ലെവൽ 2 ADAS സാങ്കേതികവിദ്യ എന്നിവയെല്ലാമാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി തങ്ങളുടെ സീൽ ഇലക്ട്രിക് സെഡാനിൽ കൊടുത്തിരിക്കുന്നത്.

സീൽ ഇവിയിലെ ബാറ്ററി പായ്ക്കിന് 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് ലഭിക്കുക. അതേസമയം കാറിലെ മോട്ടോറിനും മോട്ടോർ കൺട്രോളറിനും 8 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 2025 മോഡൽ ഇയർ പരിഷ്ക്കാരത്തോടെ വരുന്ന മോഡലിലും വാറണ്ടി കാലയളവെല്ലാം ഒരുപോലെയായിരിക്കും.

പെർഫോമൻസിലേക്ക് വന്നാൽ ബിവൈഡി സീൽ ഇഴി ഡൈനാമിക് റേഞ്ച് വേരിയന്റ് 201 bhp കരുത്തിൽ 310 Nm torque വരെ ഉത്പാദിപ്പിക്കും. പ്രീമിയം പതിപ്പിന് 308 bhp പവറിൽ 360 Nm torque വരെ നൽകാൻ കഴിവുണ്ട്. അതേസമയം BYD സീൽ ഇലക്ട്രിക് സെഡാന്റെ ടോപ്-എൻഡ് പെർഫോമൻസ് വേരിയന്റ് 522 bhp കരുത്തിൽ പരമാവധി 670 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്.

ഈ വേരിയന്റ് 0-100 കിലോമീറ്റർ വേഗത വെറും 3.8 സെക്കൻഡിൽ കൈവരിക്കാൻ കഴിവുള്ളതാണെന്നും ബിൽഡ് യുവർ ഡ്രീംസ് പറയുന്നു. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ പരമ്പരാഗതമായ 7 kW AC ചാർജർ ഉപയോഗിച്ച് ബിവൈഡി സീൽ ഇവി 0 മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ 12 മണിക്കൂർ വരെ സമയം എടുക്കും. എന്നാൽ 110 kW ചാർജറിൽ പ്ലഗ് ചെയ്‌താൽ ഡൈനാമിക് വേരിയന്റിന് 0 മുതൽ 85 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ഉയർന്ന രണ്ട് വേരിയന്റുകൾക്ക് 150 kW ചാർജർ സപ്പോർട്ടും ലഭിക്കുമെന്നതിനാൽ ചാർജിംഗ് കൂടുതൽ കാര്യക്ഷമമായിരിക്കും. ടെസ്‌ല മോഡൽ 3 ഇവിയുമായി കിടപിടിക്കാൻ ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന BYD സീൽ 4,800 mm നീളവും 1,875 mm വീതിയും 1,460 mm ഉയരവും 2,920 mm വീൽബേസുള്ള ഒരു ഫോർ-ഡോർ കൂപ്പെ-സ്റ്റൈൽ സെഡാനാണ് കേട്ടോ. എങ്കിലും ടെസ്‌ല ഉടനെങ്ങും ഇത് അവതരിപ്പിക്കുന്നില്ലാത്തതിനാൽ സീലിന് നേരിട്ടുള്ള എതിരാളികളില്ലെന്ന് പറയാം.

സീൽ ഇവിയെ അടിസ്ഥാനമാക്കി സീലയൺ 7 എന്നൊരു ഇലക്ട്രിക് എസ്‌യുവിയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണനത്തിന് എത്തിയിരിക്കുന്ന വണ്ടിക്ക് തെരഞ്ഞെടുക്കുന്ന മോഡലിനെ അനുസരിച്ച് യഥാക്രമം 48.90 ലക്ഷം രൂപയും 54.90 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 28, 2025, 16:39 [IST]
English summary
2025 byd seal electric sedan launched price updates specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X