എന്തൊരു ലുക്കാണോ, കാല്കൊടുത്താൽ റോക്കറ്റ് പോലെ കുതിക്കും! പുതിയ വെന്യു N ലൈൻ കണ്ടോ

എസ്‌യുവി വിപണിയിലെ മത്സരം ഓരോ ദിവസം കഴിയുന്തോറും ഏറിവരികയാണ്. പുത്തനൊരു മോഡൽ വാങ്ങണമെന്ന് കരുതിയാൽ ഏത് വാങ്ങുമെന്ന കൺഫ്യൂഷനും പലർക്കും ഉണ്ടാവും. ഇതിൽ മിഡിൽ ക്ലാസുകാർക്ക് ഏറ്റവും പ്രിയം സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളോടാണ്. ഫാമിലിക്ക് പറ്റിയ വലിപ്പവും ബജറ്റും മൈലേജുമെല്ലാമാണ് ഇവയുടെ പ്രത്യേകതകൾ. ഇപ്പോഴിതാ എല്ലാവരേയും കൈയിലെടുക്കാനായി പുതുതലമുറ ഹ്യുണ്ടായി വെന്യു (Hyundai Venue) ഒരുങ്ങിക്കഴിഞ്ഞു. നവംബർ നാലിന് അരങ്ങേറ്റം കുറിക്കാൻ പോവുന്ന വമ്പന്റെ ഫോട്ടോകളും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ട് ഹൈപ്പുയർത്തുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

ഇപ്പോഴിതാ വെന്യു N ലൈൻ പെർഫോമൻസ് എസ്‌യുവിക്കായുള്ള ബുക്കിംഗും കമ്പനി ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. മുമ്പ് സ്റ്റാൻഡേർഡ് വേരിയന്റുകളുടെ ബുക്കിംഗും മറ്റ് വിശദാംശങ്ങളുമാണ് ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ ഗ്ലാമറും സ്പോർട്ടിയറുമായിട്ടാണ് N ലൈൻ പതിപ്പിനെ ഹ്യുണ്ടായി ഒരുക്കിയിറക്കിയിരിക്കുന്നത്. ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ പോക്കറ്റിലാക്കാൻ ന്യൂജെൻ അവതാരത്തിന് എല്ലാത്തരത്തിലും സാധിക്കുമെന്ന് ഉറപ്പിച്ച് പറയാം.

2025 Hyundai Venue N Line Revealed Ahead Of November 4 Launch

ന്യൂജെൻ ഹ്യുണ്ടായി വെന്യു N ലൈൻ വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ നൽകി എസ്‌യുവി ഓൺലൈനായോ ഡീലർഷിപ്പിലോ ബുക്ക് ചെയ്യാനാവും. പുതുക്കിയ സ്പോർട്ടിയർ വേരിയന്റ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലായി N6, N10 എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. അഞ്ച് മോണോടോൺ, മൂന്ന് ഡ്യുവൽ ടോൺ സ്കീമുകൾ ഉൾപ്പെടെ 8 കളർ ഓപ്ഷനുകളും ചന്തമേകാനായി എത്തും.

മോണോടോൺ ഷേഡുകളിൽ അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ഡ്രാഗൺ റെഡ്, അബിസ് ബ്ലാക്ക്, ഹേസൽ ബ്ലൂ എന്നിവയും ഡ്യുവൽ ടോൺ പാലറ്റിൽ അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ്, ഹേസൽ ബ്ലൂ, ഡ്രാഗൺ റെഡ് എന്നിവയുമാണ് ഹ്യുണ്ടായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് മോഡിയാക്കാനുള്ള അല്ലറ ചില്ലറ നവീകരങ്ങൾ കാണാനാവും.

2025 Hyundai Venue N Line Revealed Ahead Of November 4 Launch

റെഡ് ഹൈലൈറ്റുകളുള്ള പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, N ലൈൻ ലോഗോയുള്ള ഡാർക്ക് ക്രോം ഗ്രിൽ, ഡാർക്ക് മെറ്റാലിക് സിൽവർ സ്കിഡ് പ്ലേറ്റുകൾ, എൽഇഡി സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, ബോഡി കളർ വീൽ ആർച്ച് ക്ലാഡിംഗ്, N ലൈൻ എംബ്ലമുള്ള 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, സൈഡ് സിൽ ഗാർണിഷ്, റെഡ് ഹൈലൈറ്റുകളുള്ള റൂഫ് റെയിലുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, പുതിയ സ്‌പോയിലർ, ട്വിൻ ടിപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ.

ഇന്റീരിയറിലേക്ക് നോക്കിയാൽ വെന്യു N ലൈനിന്റെ അകത്തളം പൂർണമായും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കോൺട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകൾ, N ബ്രാൻഡിംഗുള്ള ലെതറെറ്റ് സീറ്റുകൾ, സെന്റർ കൺസോളിലും ഡാഷ്‌ബോർഡിലും റെഡ് ആംബിയന്റ് ലൈറ്റിംഗ്, മെറ്റൽ പെഡലുകൾ, N ലൈൻ ഗിയർ നോബ്, സ്റ്റിയറിംഗ് വീൽ, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, ലെവൽ 2 ADAS, എന്നിവയാണ് എസ്‌യുവിയിലെ ഫീച്ചറുകൾ.

കഴിഞ്ഞില്ല, ഇതുകൂടാതെ അരോമ ഡിഫ്യൂസർ, OTA അപ്‌ഡേറ്റുകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്റർ, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, EPB, TPMS തുടങ്ങിയ മോഡേൺ ഫീച്ചറുകളുടെ സപ്പോർട്ടും ഹ്യുണ്ടായി വെന്യുവിന്റെ പുത്തൻ N ലൈൻ വേരിയന്റിലുണ്ടാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 118 bhp കരുത്തിൽ പരമാവധി 172 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുന്ന ഹ്യുണ്ടായി വെന്യു N ലൈൻ മോഡലിനാവും. പാഡിൽ ഷിഫ്റ്ററുകൾ, ഒന്നിലധികം ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ എന്നിവയും വാഹനത്തിന്റെ പ്രധാന ഫീച്ചറുകളാണ്. നവംബർ നാലിന് ന്യൂജെൻ വെന്യുവിന്റെ ഔദ്യോഗിക അവതരണവും വില പ്രഖ്യാപനവും നടക്കും.

More from DriveSpark

Article Published On: Friday, October 31, 2025, 13:08 [IST]
English summary
2025 hyundai venue n line revealed ahead of november 4 launch variants colours and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X