4.99 ലക്ഷത്തിന്റെ ഇലക്‌ട്രിക് കാറിലേക്ക് വീണ്ടും ഫീച്ചറുകൾ ചേർത്ത് എംജി, ടിയാഗോ ഇവി കണ്ട് പഠിക്കട്ടെ

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളിലൂടെ വിപ്ലവം തീർത്തത് ടാറ്റ മോട്ടോർസ് ആണെങ്കിലും ഇവി എന്ന സ്വപ്‌നത്തെ വേറെ തലത്തിലെത്തിച്ചത് എംജിയാണെന്ന് നിസംശയം പറയാം. ZS ഇവിയിലൂടെ പതിയെ തുടങ്ങിയ കമ്പനി കോമെറ്റ്, വിൻഡ്‌സർ എന്നീ തട്ടുപൊളിപ്പൻ വണ്ടികളും കൂടി രാജ്യത്തേക്ക് കൊണ്ടുവന്ന് വൈദ്യുത വാഹന ലോകം വെട്ടിപ്പിടിക്കുകയായിരുന്നു. കാർ എന്ന ഇന്ത്യക്കാരുടെ സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതുന്നതായിരുന്നു കോമെറ്റിന്റെ വരവ്. ചെറിയ രൂപം കൊണ്ട് തന്നെ വിസ്‌മയിപ്പിച്ച ഇത്തിരി കുഞ്ഞൻ ഇന്ന് പലരുടേയും മുറ്റങ്ങളിൽ എത്തിക്കഴിഞ്ഞു. സിറ്റി ഡ്രൈവിംഗിൽ കോമെറ്റ് ഇവിക്കുള്ള പ്രായോഗികത തന്നെയാണ് ഇവനെ ജനപ്രിയനാക്കിയത്.

ഇപ്പോഴിതാ എംജി കോമെറ്റ് ഇവിയുടെ 2025 മോഡലുമായി വിപണിയിലെത്തിയിരിക്കുകയാണ് കമ്പനി. മുമ്പില്ലാതിരുന്ന ചില ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് ഇലക്‌ട്രിക് കോംപാക്‌ട് കാറിനെ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. റിയർ പാർക്കിംഗ് ക്യാമറ, പവർ ഫോൾഡിംഗ് ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ, ലെതറെറ്റ് സീറ്റുകൾ, 4-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയെല്ലാമാണ് വാഹനത്തിൽ പുതുതായി കുത്തിനിറച്ചിരിക്കുന്നത്.

2025 MG Comet EV Launched

ഇതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും എംജി ചേർത്തിട്ടുണ്ട്. ക്രീപ്പ് മോഡും കുഞ്ഞൻ ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. അതിനാൽ ഡ്രൈവർ ബ്രേക്കിൽ നിന്ന് കാൽ എടുക്കുമ്പോൾ തന്നെ കാർ ചലിക്കാൻ തുടങ്ങും. മോഡൽ ഇയർ പരിഷ്ക്കാരം ലഭിച്ചുവെങ്കിലും പഴയ വിലയിൽ തന്നെ വണ്ടി വാങ്ങാനാവും.

പുതിയ മോഡൽ 4.99 ലക്ഷം രൂപ എന്ന മത്സരാധിഷ്ഠിത വില നിർണയത്തോടെയാണ് വരുന്നത്. ബാറ്ററി-ആസ്-എ-സർവീസ് ഓപ്ഷന് കീഴിലാണ് ഈ വില വരുന്നതെങ്കിലും കാർ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.5 രൂപ അധികം മുടക്കേണ്ടതായി വരും. കോമെറ്റ് ഇവിയുടെ ഏറ്റവും പുതിയ 2025 മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് 11,000 രൂപ ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്‌തിടാനാവും.

2025 MG Comet EV Launched

കമ്പനി 8 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയാണ് കാറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സൈറ്റ് ഫാസ്റ്റ് ചാർജ്, എക്സ്ക്ലൂസീവ്, എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാർജ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് കോമെറ്റ് ഇവി വിപണിയിൽ എത്തുന്നത്. എക്‌സൈറ്റ്, എക്‌സൈറ്റ് എഫ്‌സി വേരിയന്റുകളിൽ ഇപ്പോൾ റിയർ പാർക്കിംഗ് ക്യാമറയും പവർ-ഫോൾഡിംഗ് ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകളും (ORVM) കമ്പനി ഒരുക്കിയിട്ടുണ്ട്.

അതേസമയം എംജി കോമെറ്റ് ഇവിയുടെ എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് എഫ്‌സി വേരിയന്റുകളിൽ ലെതറെറ്റ് സീറ്റുകളും 4-സ്പീക്കർ ഓഡിയോ സിസ്റ്റവും ഉപയോഗിച്ചാണ് കമ്പനി അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നത്. ഇത് കൂടുതൽ പ്രീമിയം അനുഭവമായിരിക്കും യാത്രകളിൽ സമ്മാനിക്കുക. ഫാസ്റ്റ് ചാർജിംഗ് വേരിയന്റുകളിൽ 17.4 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

2025 MG Comet EV Launched

അങ്ങനെ ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും എംജിയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ വാഗ്‌ദാനം ചെയ്യും. വിലയുടെ കാര്യത്തിലേക്ക് വിശദമായി വന്നാൽ കോമെറ്റ് ഇവിയുടെ എക്സ്ഷോറൂം വില 7 ലക്ഷം രൂപ മുതൽ 9.81 ലക്ഷം രൂപ വരെയാണ് വരുന്നത്. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന BaaS തെരഞ്ഞെടുക്കുകയാണെങ്കിൽ വില 4.99 ലക്ഷം മുതൽ 7.80 ലക്ഷം വരെ വരും.

എന്നാൽ ഓടുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപ നൽകണമെന്ന് മാത്രം. എംജി കോമെറ്റ് ഇവി ബ്രാൻഡിന്റെ സമഗ്ര എംജി ഇ-ഷീൽഡ് 3-3-3-8 പാക്കേജുമായാണ് വിപണനത്തിന് എത്തുന്നത്. അതയാത് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടി, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 3 സൗജന്യ ലേബർ സർവീസുകൾ, 8 വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

2025 MG Comet EV Launched

2025 ഫെബ്രുവരിയിൽ എംജി മോട്ടോർ ഇന്ത്യ കോമറ്റ് ബ്ലാക്ക്‌സ്റ്റോം എഡിഷനും വിപണിയിൽ എത്തിച്ചിരുന്നു. ഇതിന് 7.80 ലക്ഷം രൂപ വില വരുന്ന്. ഡാർക്ക് ക്രോമും ചുവപ്പും നിറങ്ങളിലുള്ള സവിശേഷമായ 'സ്റ്റാറി ബ്ലാക്ക്' എക്സ്റ്റീരിയർ കളർ ഓപ്ഷനിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ എക്സ്ക്ലൂസീവ് എംബ്രോയ്ഡറിയുള്ള ലെതറെറ്റ് സീറ്റുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന ORVM-കൾ എന്നിവയെല്ലാമാണ് ഫീച്ചറുകളുടെ കാര്യത്തിൽ കമ്പനി ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മ2025 മാർച്ച് മാസത്തേക്കായി കമ്പനി കാറിന് ഗംഭീര ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

Take a Poll

2024 മോഡൽ ഇയർ, 2025 മോഡൽ ഇയർ കാറുകളിലെല്ലാം വൻവിലക്കിഴിവാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. കോമെറ്റ് ഇവി വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് പരമാവധി 45,000 രൂപ വരെയാണ് ഓഫറുകളുള്ളത്. ഇത് 2024 മോഡലുകൾക്ക് മാത്രമേ ബാധകമാകൂവെന്നത് പ്രത്യേകം ശ്രദ്ധിക്കണേ. 45,000 രൂപയുടെ ആനുകൂല്യങ്ങളിൽ 20,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് എംജി മോട്ടോർസ് ഒരുക്കിയിരിക്കുന്നത്.

അതും ഇവിയുടെ എക്സ്ക്ലൂസീവ് വേരിയന്റിൽ മാത്രമാണ് ലഭിക്കുക. ഇനി കോമെറ്റ് ഇവിയുടെ 2025 മോഡലാണ് നോക്കുന്നതെങ്കിൽ ഫാസ്റ്റ് ചാർജറുമായി വരുന്ന മൈക്രോ ഇവിയുടെ എക്സൈറ്റ്, എക്സ്ക്ലൂസീവ് ട്രിമ്മുകളിൽ 40,000 രൂപ വരെ ഓഫറുകളാണ് 2025 മാർച്ച് മാസത്തേക്കായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കോമെറ്റ് കൂടാതെ കമ്പനി നിരയിലെ മറ്റ് കാറുകൾക്കും എംജി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, March 19, 2025, 16:06 [IST]
English summary
2025 mg comet ev launched new features price battery range details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X