ബ്രേക്ക് ചവിട്ടിയാൽ കിട്ടിയെന്ന് വരില്ല, മാഗ്നൈറ്റിനെ തിരിച്ചുവിളിച്ച് നിസാൻ! പ്രശ്‌നം ഫ്രീയായി നന്നാക്കി തരും

ഒറ്റയ്ക്ക് ഒരു കമ്പനിയെ തോളിലേറ്റി വെന്നിക്കൊടി പാറിച്ച മോഡലാണ് നിസാൻ മാഗ്നൈറ്റ്. മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ പോലുള്ള കോംപാക് എസ്‌യുവികൾ അരങ്ങുവാണിരുന്ന സമയത്താണ് ഇവരെ വെല്ലുവിളിച്ചുകൊണ്ട് ജാപ്പനീസ് ബ്രാൻഡ് കുട്ടിക്കൊമ്പനെ 2020 ഡിസംബറിൽ പുറത്തിറക്കുന്നത്. മാരുതിയുടെ ഹാച്ച്ബാക്കുകൾ വിറ്റിരുന്ന വിലയിൽ വിപണിയിലെത്തിയ മാഗ്നൈറ്റ് അതിവേഗം ഹിറ്റടിച്ചു. 4.99 ലക്ഷത്തിന് എസ്‌യുവി വാങ്ങാൻ പറ്റിയാൽ ആരെങ്കിലും വേണ്ടന്ന് വെക്കുമോ അല്ലേ. അഞ്ച് വർഷക്കാലവും നിസാന് വേണ്ടിയിരുന്ന വരുമാനം അങ്ങനെ ഒറ്റയ്ക്ക് നേടിക്കൊടുത്ത വാഹനം ഇന്നും ബജറ്റ് സെഗ്മെന്റിലെ കിങാണ്.

അടുത്തിടെ മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയും അവതരിപ്പിച്ച് കൂടുതൽ അടിപൊളിയാക്കാൻ നിസാന് സാധിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, നിരവധി വിദേശ രാജ്യങ്ങളിലും നിസാന്റെ കുട്ടി എസ്‌യുവി വിപണനത്തിന് എത്തുന്നുണ്ട് കേട്ടോ. ഈ വർഷം ആദ്യം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയപ്പോൾ RHD, LHD പതിപ്പുകൾ ഒരേ വേദിയിൽ പ്രദർശിപ്പിച്ചുകൊണ്ട് വലിയ വാർത്താ പ്രാധാന്യവും മാഗ്നൈറ്റ് നേടിയെടുത്തിരുന്നു.

2025 Nissan Magnite Recalled Due To Braking Issues

ഇന്ത്യയിൽ നിർമിച്ച നിസാൻ മാഗ്നൈറ്റ് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ ആദ്യ വിപണി സൗദി അറേബ്യയായിരുന്നു. അതായത് നിലവിൽ സൌദിയിൽ പായുന്നത് മെയ്‌ഡ് ഇൻ ഇന്ത്യ മോഡലാണെന്ന് ചുരുക്കം. അവിടെയും വലിയ സ്വീകാര്യത ലഭിച്ച കോംപാക്‌ട് എസ്‌യുവിക്ക് പക്ഷേ ചെറിയൊരു പണികിട്ടിരിക്കുകയാണ്. അതുകാരണം അവിടെ വിറ്റഴിച്ച മാഗ്നൈറ്റുകളെല്ലാം കമ്പനി തിരിച്ചുവിളിച്ചിരിക്കുകയാണ്.

സൗദി അറേബ്യയിലേക്ക് അയച്ച മെയ്‌ഡ് ഇൻ ഇന്ത്യ 2025 നിസാൻ മാഗ്നൈറ്റ് ബ്രേക്കിംഗ് പ്രശ്‌നങ്ങൾ കാരണമാണ് ബ്രാൻഡ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ബ്രേക്കിംഗ് തകരാർ അപകട സാധ്യത വർധിപ്പിക്കുമെന്നാണ് നിസാൻ പറയുന്നത്. ആയതിനാൽ തകരാർ ഉടനടി പരിഹരിക്കണമെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ ആവശ്യം. ആയതിനാൽ വാങ്ങിയവരെല്ലാം ഉടനടി വണ്ടി സർവീസ് സെന്ററിലെത്തിക്കേണ്ടതാണ്.

2025 Nissan Magnite Recalled Due To Braking Issues

സൗദി അറേബ്യൻ വിപണിയിൽ വിറ്റ 1,552 യൂണിറ്റുകളിലാണ് ബ്രേക്കിംഗ് തകരാർ കണ്ടെത്തിയിരിക്കുന്നതെന്നാണ് നിഗമനമെന്ന് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 2025 സെപ്റ്റംബർ ഒമ്പതിനാണ് നിസാൻ ഈ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നതും. തകരാർ ബാധിച്ച മോഡലുകൾ കമ്പനി ഫ്രീയായി തന്നെ പരിഹരിച്ച് നൽകും. നിസാൻ പറയുന്നതനുസരിച്ച്, ബ്രേക്ക് പൈപ്പിനും ഹീറ്റ് ഷീൽഡിനും ഇടയിലുള്ള ക്ലിയറൻസ് അപര്യാപ്തമായിരിക്കും.

ഇത് ബ്രേക്ക് പെഡലിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതിനും അപകട സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകും. ഇത് തകരാറിനും ബ്രേക്ക് ഫ്ലൂയിഡ് ചോർച്ചയ്ക്കും കാരണമായേക്കാം. അതുവഴി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ബ്രേക്ക് വാർണിംഗ് സന്ദേശം ട്രിഗർ ചെയ്യുകയോ ബ്രേക്കിംഗ് പ്രകടനം ഫലപ്രദമല്ലാതാകുകയോ ചെയ്തേക്കാം. സൗജന്യമായി നൽകുന്ന അടിയന്തര പരിഹാരത്തിനായി ഉടമകൾ അവരുടെ അടുത്തുള്ള അംഗീകൃത നിസാൻ സർവീസ് സെന്ററുമായി ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്.

2025 Nissan Magnite Recalled Due To Braking Issues

ഇന്ത്യയിലും സൗദി അറേബ്യയിലും വിൽക്കുന്ന നിസാൻ മാഗ്നൈറ്റ് എസ്‌യുവികൾ യഥാക്രമം LHD, RHD എന്നിവ ഒഴികെ ഏറെക്കുറെ ഒരുപോലെയാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. സൗദി അറേബ്യ സ്പെക്ക് മോഡലിൽ കാണുന്ന അതേ പ്രശ്നങ്ങൾ ഇന്ത്യൻ സ്പെക്ക് മോഡലിൽ കാണാനിടയില്ല. കാരണം ഡ്രൈവറുടെ സ്ഥാനം കാരണം ബ്രേക്ക് ഫ്ലൂയിഡ് പൈപ്പുകൾ വ്യത്യസ്തമായാണ് റൂട്ട് ചെയ്യപ്പെടുന്നത്.

ഇന്ത്യ സ്പെക്ക് മോഡലിനായി നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇതുവരെ ഇത്തരം തിരിച്ചുവിളിക്കലുകൾ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. എന്നാൽ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ എഞ്ചിനുകൾ E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു കമ്പനി. എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതിലുള്ള ആശങ്കകളകറ്റാനാണ് ബ്രാൻഡ് ഇത്തരത്തിലൊരു വ്യക്തതയുമായി രംഗത്തെത്തിയത്.

More from DriveSpark

Article Published On: Friday, September 19, 2025, 9:00 [IST]
English summary
2025 nissan magnite recalled due to braking issues details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X