വില അറിയുന്നതിന് മുമ്പേ വിറ്റുതീർന്ന കാർ! സ്കോഡയുടെ റോക്കറ്റ് പുറത്തിറങ്ങുന്നത് നാളെ

സ്കോഡയുടെ ഏറ്റവും പുതിയ കാർ നാളെ ഇന്ത്യൻ വിപണിയെ പുളംകൊള്ളിക്കാൻ എത്തുകയാണ്. കൈലാക് പോലെ സാധാരണക്കാരന് വേണ്ടിയുള്ള എസ്‌യുവിയോ ഹാച്ച്ബാക്കോ ആയിരിക്കില്ല ഇത്തവണ എത്തുക. പകരം ഡ്രൈവിംഗ് ഹരമായി കൊണ്ടുനടക്കുന്നവരെ ത്രസിപ്പിക്കാനുള്ള ഒന്നാന്തരമൊരു പെർഫോമൻസ് സെഡാനായിരിക്കും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അവതരിപ്പിക്കാൻ പോവുന്നത്. ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ തുടങ്ങിവെച്ച ആരവം ഏറ്റെടുത്ത് പണംവാരാനാണ് സ്കോഡയുടെ ശ്രമം. പക്ഷേ വിൽപ്പനയ്ക്ക് എത്തുന്നതിന് മുമ്പേ, അല്ലെങ്കിൽ വില പ്രഖ്യാപിക്കുന്നതിനെ മുമ്പേ കാർ വിറ്റുതീർന്നുവെന്നതാണ് സത്യം. ഒക്ടാവിയ RS എത്തുമ്പോൾ ഇത്രയും വലിയ സ്വീകരണം എങ്കിലും ഒരുക്കേണ്ടേയെന്ന മൈൻഡിലാണ് വണ്ടിഭ്രാന്തൻമാർ.

എന്തായാലും 2025 സ്കോഡ ഒക്‌ടാവിയ RS സെഡാന്റെ ഔദ്യോഗിക വില പ്രഖ്യാപനവും അവതരണവും നാളെ ഒക്‌ടോബർ 17-ന് നടക്കും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നുവെന്നത് പലർക്കും സന്തോഷം തരുന്ന കാര്യമാണ്. ആദ്യ ബാച്ചിലെത്തിയ 100 യൂണിറ്റുകളും വിറ്റുതീർന്നത് സ്കോഡയെ സംബന്ധിച്ചും വലിയൊരു മുന്നേറ്റമായിരിക്കും. എന്തായാലും നാളെ വരാനിരിക്കുന്ന കാറിനെ കുറിച്ച് നിങ്ങളറിയേണ്ടത് എല്ലാം ഒന്ന് പറഞ്ഞുതരാം.

2025 Skoda Octavia RS India Launch Tomorrow All Things To Know About Performance Sedan

ഡിസൈൻ: ആദ്യ നോട്ടത്തിൽ തന്നെ വണ്ടിയുടെ ക്യാരക്ടർ മനസിലാവുന്ന രീതിയിലാണ് സ്കോഡ ഏറ്റവും പുതിയ ഒക്‌ടാവിയ RS പണിതിറക്കിയിരിക്കുന്നത്. കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയ സാധാരണ സ്കോഡ ഫാഷനിലുള്ള ബട്ടർഫ്ലൈ ഗ്രിൽ, ട്വിൻ-പോഡ് മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇൻവേർട്ടഡ് വി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, എയർ ഡാമിനുള്ള ഹണികോമ്പ് പാറ്റേൺ, സ്‌പോർട്ടി ബമ്പറിന്റെ കോണുകളിൽ നേർത്ത എയർ സ്ലിറ്റുകൾ എന്നിവയാണ് കാറിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

വശക്കാഴ്ച്ചയിലേക്ക് വന്നാൽ റെഡ് ബ്രേക്ക് കാലിപ്പറുകൾക്കൊപ്പം എയറോഡൈനാമിക്കായി രൂപകൽപ്പന ചെയ്ത 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളുടെ സാന്നിധ്യം ഒക്‌ടാവിയ RS പതിപ്പിനെ വേറെ ലെവലാക്കുന്നുണ്ട്. സ്‌പോർട്ടി ക്യാരക്ടർ എടുത്ത് കാണിക്കുന്നതിനാ.ി സ്കോഡ ബ്ലാക്ക്-ഔട്ട് ORVM ഹൗസിംഗുകളും വിൻഡോ ബെൽറ്റ്‌ലൈനും ഇതിൽ നൽകിയിട്ടുണ്ട്. കുറഞ്ഞ റൈഡ് ഹൈറ്റും കാറിന് വല്ലാത്തൊരു ചേലാണ് സമ്മാനിക്കുന്നത്.

2025 Skoda Octavia RS India Launch Tomorrow All Things To Know About Performance Sedan

പിന്നോട്ട് വന്നാൽ കറുപ്പ് നിറത്തിലുള്ള ബൂട്ട് ലിപ് സ്‌പോയിലർ, റാപ്പ് എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന സ്കോഡ, ഒക്ടാവിയ ബാഡ്ജുകൾ എന്നിവയാണ് RS പെർഫോമൻസ് കാറിനെ വേറിട്ടുനിർത്തുക. അങ്ങനെ കാഴ്ച്ചയിൽ ആരേയും നിരാശപ്പെടുത്താൻ ഒക്‌ടാവിയയുടെ ഇടിവെട്ട് മോഡൽ തയാറാവില്ലെന്ന് സാരം

ഇന്റീരിയർ: പൂർണമായും കറുപ്പ് നിറത്തിലുള്ള ക്യാബിൻ തീം നൽകിയിരിക്കുന്നതിനാൽ വാഹനം പ്രായോഗികതയിൽ വിട്ടുവീഴ്ച്ചയ്ക്കൊന്നും തയാറല്ലെന്ന് വേണം പറയാൻ. ഡാഷ്‌ബോർഡിൽ ചുവപ്പ് നിറത്തിലുള്ള ആക്‌സന്റുകളും കാറിന്റെ സ്‌പോർട്ടി സ്വഭാവവുമായി ഇണങ്ങുന്ന സീറ്റുകളുമാണ് ഇന്റീരിയറിനെ മനോഹരമാക്കുന്നത്. കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗുള്ള സ്‌പോർട്ടി ബക്കറ്റ് ലെതറെറ്റ് സീറ്റുകളും ഹെഡ്‌റെസ്റ്റിന് താഴെ 'RS' എന്ന പേരുമുണ്ട്. 'RS' ബ്രാൻഡിംഗുള്ള 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇതിലുണ്ട്.

2025 Skoda Octavia RS India Launch Tomorrow All Things To Know About Performance Sedan

ട്രിപ്പിൾ-സോൺ ക്ലൈമറ്റ് കൺട്രോൾ, 10 ഇഞ്ച് ഫുൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, മസാജ് ഫങ്ഷനുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, 10 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയാണ് കാറിലെ പ്രധാന ഫീച്ചറുകൾ.

എഞ്ചിൻ: 261 bhp പവറിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് സ്കോഡ ഒക്‌ടാവിയ RS പതിപ്പിന്റെ ഹൃദയം. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് മോഡലായാണ് ആശാന്റെ വരവ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗം.

More from DriveSpark

Article Published On: Thursday, October 16, 2025, 15:03 [IST]
English summary
2025 skoda octavia rs india launch tomorrow all things to know about performance sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X