ഗോൾഫ് മാറിക്കോ, മോളിവുഡിൽ ഇനി ഒക്‌‌ടാവിയ തരംഗം; പെർഫോമൻസ് കാർ പുറത്തിറക്കാൻ തീയതി കുറിച്ച് സ്കോഡ

ഒക്‌ടാവിയ മുതൽ കൈലാക് വരെ നീണ്ടുകിടക്കുന്ന എണ്ണം പറഞ്ഞ കിടിലൻ കാറുകൾ നമ്മുടെ നിരത്തുകൾക്ക് സമ്മാനിച്ചവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. നിലവിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന് കീഴിലാണുള്ളതെങ്കിലും തങ്ങളുടേതായ ശൈലി ഇന്നും കമ്പനി തുടർന്നുപോവുന്നുണ്ട്. സ്കോഡ ഇന്ത്യയിൽ പുറത്തിറക്കിയ കാറുകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ തന്നെ പല വണ്ടിഭ്രാന്തൻമാരുടേയും കണ്ണ്തണ്ണിപ്പോയേക്കാം. ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ്, യെതി അങ്ങനെ നീളുന്ന അഡാറ് വണ്ടികളാണ് യൂറോപ്യൻ ബ്രാൻഡ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഇതിൽ ഒക്‌ടാവിയ എന്ന എക്‌സിക്യൂട്ടീവ് സെഡാന് പ്രത്യേക ആരാധകവൃന്ദമാണ് ഇവിടുള്ളതും.

ഇടയ്ക്ക് ഒക്‌ടാവിയയുടെ പെർഫോമൻസ് പതിപ്പായ vRS രാജ്യത്ത് അവതരിപ്പിച്ച് കമ്പനി വലിയ തരംഗം സൃഷിടിച്ചിരുന്നു. ഇവിടെ കൊണ്ടുവന്ന യൂണിറ്റുകൾ മുഴുവനും വിറ്റഴിക്കാൻ സ്കോഡയ്ക്ക് സാധിച്ചിരുന്നില്ലെങ്കിലും ഇതിഹാസ പദവി അലങ്കരിക്കാൻ കാറിനായിരുന്നു. നിലവിൽ ഏതുതരം മോഡലുകളും വാങ്ങാൻ ഇവിടെ ആളുണ്ട്. ഫോക്‌സ്‌വാഗൺ കൊണ്ടുവന്ന ഗോൾഫ് ജിടിഐ എത്രവേഗമാണ് വിറ്റഴിഞ്ഞത് എന്നോർത്താൽ ഇക്കാര്യം മനസിലാക്കാനും സാധിക്കും.

2025 Skoda Octavia RS Sedan Price To Be Announced On October 17

ഇപ്പോഴിതാ ഒക്‌ടാവിയ RS ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുകയാണ് സ്കോഡ. ഒക്ടോബർ 17 വെള്ളിയാഴ്ച്ച കാറിനായുള്ള വില പ്രഖ്യാപിക്കുമെന്ന് സ്കോഡ ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഒക്ടോബർ 6 തിങ്കളാഴ്ച്ച സ്കോഡ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒക്ടാവിയ RS സെഡാനായുള്ള പ്രീ-ബുക്കിംഗ് ആരംഭിക്കും. പെർഫോമൻസ് സെഡാന്റെ 100 യൂണിറ്റുകൾ മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരൂ എന്നതിനാൽ ഇത് വേഗത്തിൽ വിറ്റഴിയാനാണ് സാധ്യത.

ഒക്ടോബർ 17-ന് വില വെളിപ്പെടുത്തിയതിനെത്തുടർന്ന് നവംബർ ആറിന് സ്കോഡ ഒക്‌ടാവിയ RS മോഡലിനായുള്ള ഡെലിവറികളും ആരംഭിക്കും. 50.91 ലക്ഷം രൂപ വിലയുള്ള ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ അതേ വിലയ്ക്ക് വാഹനം ലഭ്യമായേക്കുമെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇതിഹാസ കാറിന് ഇത്രയും ഉയർന്ന വില നൽകേണ്ടി വരുന്നത്.

2025 Skoda Octavia RS Sedan Price To Be Announced On October 17

രണ്ട് പതിറ്റാണ്ടിലേറെയായി പെർഫോമൻസിന്റേയും ആസ്പിരേഷന്റെയും പര്യായമാണ് ഒക്ടാവിയ RS. 2004 ൽ ഇന്ത്യയിലെ ആദ്യത്തെ ടർബോചാർജ്ഡ് പെട്രോൾ പാസഞ്ചർ കാറായി ഇന്ത്യയിൽ അവതരിപ്പിച്ച RS വാഹനപ്രേമികളുടെ മനസിൽ വളരെ പെട്ടെന്നാണ് സ്ഥാനംപിടിച്ചത്. മുൻഗാമിയേക്കാൾ കൂടുതൽ കിടിലമാക്കിയാണ് പുതുതലമുറ ആവർത്തനം വീണ്ടും നമ്മുടെ നിരത്തുകളിലേക്ക് എത്തുന്നത്.

പുതിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് കരുത്ത് പകരുന്ന അതേ EA888 evo4 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ ഒക്ടാവിയ RS സെഡാന് തുടിപ്പേകാൻ എത്തുന്നത്. ഇത് 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതുപോലെ DQ381 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വാഹനം ഫ്രണ്ട് വീൽ ഡ്രൈവിലാണ് വിപണനത്തിന് എത്തുക.

2025 Skoda Octavia RS Sedan Price To Be Announced On October 17

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് പെർഫോമൻസ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ പറയുന്നത്. വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകളാണ് വരാനിരിക്കുന്ന മോഡലിൽ വരുന്നത്.

ഫ്രണ്ട് ആക്സിലിലെ ഇലക്ട്രോണിക് കൺട്രോൾഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ വരെ സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് ഹൈ-സ്പീഡിൽ പോലും ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുകയും നല്ല ട്രാക്ഷൻ നിലനിർത്താനും സഹായിക്കും. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുന്ന സംവിധാനമാണിത്.

More from DriveSpark

Article Published On: Thursday, September 25, 2025, 15:50 [IST]
English summary
2025 skoda octavia rs sedan price to be announced on october 17 booking and delivery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X