എല്ലാരും കൂട്ടിയപ്പോൾ സ്കോഡ കുറച്ചു, യാത്രാ സുഖവും സേഫ്റ്റിയുമുള്ള കാറിന് 45,000 രൂപ കുറച്ച് കമ്പനി

ഒരുകാലത്ത് കാറുകളെന്നാൽ സെഡാനുകളായിരുന്നു. പക്ഷേ കാലം മാറിയതോടെ ആളുകളെല്ലാം ഇപ്പോൾ എസ്‌യുവികൾക്ക് പിന്നാലൊയാണ്. എങ്കിലും പഴയമയെ സ്നേഹിക്കുന്ന മനുഷ്യർ ഇപ്പോഴുമുള്ളതിനാൽ സെഡാൻ (Sedan) മോഡലുകൾ കഞ്ഞികുടിച്ച് പോവുന്നുണ്ടെന്ന് പറയാം. പണ്ടത്തെ അത്ര പ്രതാപം ഇല്ലെങ്കിലും ഇന്നും തരക്കേടില്ലാത്ത രീതിയിലാണ് ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങൾ വിറ്റഴിയുന്നത്. അതിന് പിന്നിലുള്ള പ്രധാന കാരണം മിക്ക സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കും അവകാശപ്പെടാനില്ലാത്ത യാത്രാ സുഖം എന്ന കാര്യമായിരിക്കും. സെഡാനുകളിലൂടെ രാജ്യത്ത് വേരോട്ടമുണ്ടാക്കിയ ബ്രാൻഡാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda).

ആദ്യകാലത്ത് ഉയർന്ന മെയിന്റനൻസിന്റെ പേരിൽ പഴികേൾക്കേണ്ടി വന്നിരുന്നുവെങ്കിലും യൂറോപ്യൻ നിലവാരത്തിലുള്ള കാറുകളായിരുന്നു സ്കോഡ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നത്. ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ് എന്നിവയെല്ലാം ഇതിന് ഉദാഹരണമായിരുന്നു. എന്നാൽ പുതിയ കാലഘട്ടിൽ ഇവരൊന്നും കമ്പനിക്ക് കരുത്തേകാനില്ലെങ്കിലും ഇതിന്റെയെല്ലാം ചുമതല ഒറ്റയ്ക്ക് ചുമലിലേറ്റിയ സെഡാനാണ് സ്ലാവിയ.

2025 Skoda Slavia Gets Price Cuts Up To Rs 45 000

കുഷാഖിനൊപ്പം മിന്നിത്തിളങ്ങുന്ന സ്ലാവിയ ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിലെ ഏറ്റവും സേഫ്റ്റിയുള്ള മോഡലുകളിൽ ഒന്ന് കൂടിയാണ്. എങ്കിലും ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും പോലെയുള്ള എസ്‌യുവികൾ അരങ്ങുവാഴുന്ന വില നിലവാരത്തിൽ പയറ്റുന്നതാണ് കാര്യമായി ശോഭിക്കാതിരിക്കുന്നത്. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സ്കോഡ.

സ്കോഡ സ്ലാവിയയുടെ 2025 മോഡൽ അടുത്തിടെയാണ് വിപണിയിൽ അവതരിപ്പിച്ചത്. മെക്കാനിക്കൽ, ഡിസൈൻ അല്ലെങ്കിൽ ഫീച്ചർ തിരിച്ചുള്ള മാറ്റങ്ങളൊന്നുമില്ലെങ്കിലും കാറിലേക്ക് വന്ന സുപ്രധാന മാറ്റങ്ങളിൽ ഒന്ന് പലരും ശ്രദ്ധിച്ചില്ലെന്ന് പറയുന്നതാവും ശരി. എന്താണന്നല്ലേ സ്കോഡയുടെ സി-സെഗ്മെന്റ് സെഡാന്റെ വില വെട്ടിക്കുറച്ചതാണ് സംഭവം. മുമ്പ് 10.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വന്നിരുന്ന കാർ ഇപ്പോൾ 10.34 ലക്ഷം രൂപയ്ക്ക് പോർച്ചിലെത്തിക്കാനാവും.

2025 Skoda Slavia Gets Price Cuts Up To Rs 45 000

അതായത് സ്ലാവിയയുടെ പ്രാരംഭ വിലയിൽ 35,000 രൂപയോളം ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ കുറവ് വരുത്തിയെന്ന് സാരം. നിലവിൽ ക്ലാസിക്, സിഗ്നേച്ചർ, സ്പോർട്ട്ലൈൻ, മോണ്ടി കാർലോ, പ്രസ്റ്റീജ് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന 5 വേരിയന്റുകളിലാണ് സെഡാൻ വാങ്ങാനാവുക. ഇതിൽ ആദ്യത്തെ രണ്ട് വകഭേദങ്ങളുടെ വിലയിലാണ് കമ്പനി വില പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്.

ആദ്യം ക്ലാസിക്കിലെ വിശേഷങ്ങളിലേക്ക് കടക്കാം. ഇതിന്റെ വിലയിലെ വ്യത്യാസം മുകളിൽ സൂചിപ്പിച്ചതിനാൽ ഇനി അതിലേക്ക് കടക്കേണ്ടതില്ലല്ലോ, 10.34 ലക്ഷം മുതൽ ആരംഭിക്കുന്ന മോഡൽ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ബന്ധിപ്പിക്കാനാവും. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. എൽഇഡി ഡിആർഎല്ലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകളും റിയർ പാർക്കിംഗ് സെൻസറുകളുമാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

2025 Skoda Slavia Gets Price Cuts Up To Rs 45 000

ചെലവ് കുറയ്ക്കാനായി വീൽ കവറുകളുള്ള സ്റ്റീൽ വീലുകളിലാണ് സ്കോഡ സ്ലാവിയ ക്ലാസിക് വിപണനത്തിന് എത്തുന്നത്. ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണത്തോടുകൂടിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാനുവൽ ക്രമീകരണങ്ങളുള്ള ഫാബ്രിക് സീറ്റുകൾ, 4 സ്പീക്കർ സജ്ജീകരണമുള്ള സൗണ്ട് സിസ്റ്റം എന്നിവയും ബേസ് വേരിയന്റിലുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇതിന് ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പും കമ്പനി ഒരുക്കിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ സ്ലാവിയ ക്ലാസിക് ബേസ് മോഡലിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), എമർജൻസി ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ട്രാക്ഷൻ കൺട്രോൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, 6 എയർബാഗുകൾ, ISOFIX എന്നിവയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.

സ്കോഡ സ്ലാവിയയുടെ രണ്ടാമത്തെ സിഗ്നേച്ചർ വേരിയന്റിന് 40,000 രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. എൽഇഡി ടെയിൽലൈറ്റുകൾ, ഡോർ ഹാൻഡിലുകളിൽ ക്രോം ആക്സന്റുകൾ, സ്റ്റൈലിഷ് 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ബേസ് മോഡലിൽ നിന്നും ഇതിന് അധികമായി ലഭിക്കുന്നത്. 1,0 ലിറ്റർ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷന് 13.59 ലക്ഷവും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പിന് 14.69 ലക്ഷം രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ ആംബിയന്റ് ലൈറ്റിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി ഫ്രണ്ട്, റിയർ ആംറെസ്റ്റുകൾ എന്നിവ ഉപയോഗിച്ച് ക്യാബിൻ കൂടുതൽ പ്രീമിയം അനുഭവം നൽകാനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 3.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലൗബോക്‌സ് എന്നിവയും അധികം മുടക്കുന്ന പൈസയ്ക്ക് കിട്ടും.

ഓഡിയോ സിസ്റ്റത്തിനായി 8 സ്പീക്കറുകളാണ് സ്കോഡ ഉപയോഗിച്ചിരിക്കുന്നത്. റിയർ എസി വെന്റുകളുള്ള വ്യക്തിഗത ക്ലൈമറ്റ് കൺട്രോളും യാത്രക്കാർക്ക് ആസ്വദിക്കാം. കൂടാതെ ക്രൂയിസ് കൺട്രോൾ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ ക്യാമറ തുടങ്ങിയ അധിക സവിശേഷതകളും അധിക സൗകര്യവും സുരക്ഷയും സ്കോഡ സ്ലാവിയ സിഗ്നേച്ചർ വേരിയന്റിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, March 11, 2025, 9:39 [IST]
English summary
2025 skoda slavia gets price cuts up to rs 45000 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X