എന്റമ്മോ... 8 ലക്ഷത്തിന് 315 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറിലേക്ക് ആരും കൊതിക്കുന്ന മാറ്റങ്ങളുമായി ടാറ്റ

ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുന്നവരാണ് ടാറ്റ മോട്ടോർസ് (Tata Motors). ചെറിയ വിലയ്ക്ക് ഇവി വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നവരുടെ സ്വപ്‌നം കണ്ടറിഞ്ഞ രത്തൻ ടാറ്റ ചെറുകാർ വിഭാഗത്തിലെ തങ്ങളുടെ ഇടിവെട്ട് മോഡലായ ടിയാഗോയെ വൈദ്യുതീകരിക്കുകയായിരുന്നു. 10 ലക്ഷത്തിൽ താഴെ വിലയുമായി എത്തിയ മോഡലിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഇന്ധന വിലയെ കുറിച്ചോർത്ത് വേവലാതിപെട്ടവരെല്ലാം ഇന്ന് ടിയാഗോ ഇവിയിലേക്ക് (Tiago EV) മാറുകയാണ്. നല്ല ഒന്നാന്തരം സിറ്റി കാറായി വാഴ്ത്തപ്പെടാനാവുന്ന ഹാച്ച്ബാക്ക് ഇന്ന് സ്ത്രീകൾക്കിടയിലും വലിയ തരംഗമായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ കാലത്തിനൊത്ത മാറ്റങ്ങളുമായി ടാറ്റ ടിയാഗോ ഇവിയുടെ 2025 മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്നമെന്ന് പറയപ്പെടുന്ന പുത്തൻ ടിയാഗോ ശ്രേണിയുടെ വിശദാംശങ്ങളെല്ലാം ടാറ്റ പുറത്തുവിട്ടതോടൊപ്പം ചിത്രങ്ങളും ആളുകളിലേക്ക് എത്തിച്ചിട്ടുണ്ട്. പുത്തൻ ഫീച്ചറുകൾക്കൊപ്പം ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും കാറിൽ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സ്ഥിരീകരണം.

2025 Tata Tiago EV Launched With New Features Price Starts From Rs 8 Lakh

ഒരു കൂട്ടം എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതുതായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഗ്രില്ലും ഹെഡ്‌ലൈറ്റുകളും 2025 മോഡൽ ടാറ്റ ടിയാഗോ ഇവിയിൽ ഒരുക്കിയിട്ടുണ്ട്. വശങ്ങളിലേക്ക് നോക്കിയാൽ ഫ്രണ്ട് ഡോറുകളിൽ പുതിയ 'ഇവി' ബാഡ്ജിംഗും പുനർരൂപകൽപ്പന ചെയ്ത 14 ഇഞ്ച് വീലുകളും മാറ്റങ്ങളുടെ ഭാഗമായി വന്നെത്തിയിട്ടുണ്ട്. സൂപ്പർനോവ കോപ്പർ, ചില്ലി ലൈം, അരിസോണ ബ്ലൂ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനും ഇലക്ട്രിക് ഹാച്ച്ബാക്കിൽ ചേർത്തിട്ടുണ്ട്.

അതേസമയം ഡേറ്റോണ ഗ്രേ, സിഗ്നേച്ചർ ടീൽ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ മൂന്ന് നിറങ്ങൾ നിലനിർത്തിയിട്ടുണ്ടെന്നും ടാറ്റ മോട്ടോർസ് പറയുന്നു. മോഡൽ ഇയർ അപ്ഡേറ്റുകളുടെ ഭാഗമായി 2025 ടിയാഗോ ഇവിയുടെ ഇന്റീരിയർ ഡ്യുവൽ-ടോൺ കളർ തീമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ ഫ്രീസ്റ്റാൻഡിംഗ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് സെന്റർ കൺസോൾ പുനർരൂപകൽപ്പന ചെയ്‌തിട്ടുമുണ്ട്.

2025 Tata Tiago EV Launched With New Features Price Starts From Rs 8 Lakh

ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലും കളറാക്കാനായി എത്തി. ഇതിനുപുറമെ ടാറ്റ മോട്ടോർസിന്റെ കുറഞ്ഞ വിലയുള്ള ഇവിയിലേക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഷാർക്ക്-ഫിൻ ആന്റിന, അപ്‌ഡേറ്റ് ചെയ്‌ത ഡ്രൈവർ ഡിസ്‌പ്ലേ, എച്ച്‌ഡി റിയർ പാർക്കിംഗ് ക്യാമറ എന്നിവയും ചേർത്തിട്ടുണ്ട്. അങ്ങനെ ആള് മൊത്തത്തിൽ ഉഷാറായെന്ന് വേണം പറയാൻ.

റോട്ടറി ഡയൽ, iTPMS, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകൾ, കൂൾഡ് ഗ്ലൗബോക്‌സ്, ഓട്ടോമാറ്റിക് വൈപ്പറുകളും ഹെഡ്‌ലാമ്പുകളും, സ്റ്റാർട്ട്/സ്റ്റോപ്പ് പുഷ് ബട്ടൺ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ മറ്റ് സവിശേഷതകൾ ടിയാഗോ ഇവിയിൽ ഇപ്പോഴും ലഭ്യമാണ്.പുതുക്കിയെങ്കിലും ടിയാഗോ ഇവിയുടെ XE, XT വേരിയന്റുകൾക്ക് ഇപ്പോഴും 8 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

2025 Tata Tiago EV Launched With New Features Price Starts From Rs 8 Lakh

അതേസമയം XT LR പതിപ്പുകൾക്ക് ഇനി മുതൽ 14,000 രൂപ അധികം മുടക്കേണ്ടി വരും. അതായത് 10.14 ലക്ഷം രൂപയായി വില കൂടിയെന്ന് ചുരുക്കം. ഇവിയുടെ XZ പ്ലസ് വേരിയന്റ് നിർത്തലാക്കിയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. XZ പ്ലസ് ടെക് ലക്സ് LR വേരിയന്റിനും 14,000 വില വർധനവുണ്ടായി വില 11.14 ലക്ഷമായി മാറി. അധിക വില കൊടുക്കേണ്ടി വരുമെങ്കിലും മുൻഗാമിയേക്കാൾ കിടിലക്കാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്.

19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് 2025 ടാറ്റ ടിയാഗോ ഇവി തുടർന്നും ലഭ്യമാവുക. 19.2 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 250 കിലോമീറ്റര്‍ റേഞ്ച് വരെ നൽകാനാവും. അതേസമയം 24 kWh ബാറ്ററി പായ്ക്കുമായി കിട്ടുന്ന ലോംഗ് റേഞ്ച് വേരിയന്റുകൾക്ക് MIDC സൈക്കിളില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ചും ലഭിക്കും. ഇതോടൊപ്പം പുതിയ ടിയാഗോയുടെ പെട്രോൾ മോഡലും വിപണിയിലെത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, January 10, 2025, 16:03 [IST]
English summary
2025 tata tiago ev launched with new features price starts from rs 8 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X