എസ്‌യുവി സ്റ്റൈലുള്ള ഹാച്ച്ബാക്ക്, 26.49 കിലോമീറ്റർ മൈലേജുള്ള പുതിയ കാറുമായി ടാറ്റ; വില 7.20 ലക്ഷം മുതൽ

ഹാച്ച്ബാക്കുകളെന്നാൽ ഇന്ത്യക്കാർക്ക് ഒരുകാലത്ത് മാരുതിയുടേയും ഹ്യുണ്ടായിയുടേയും മോഡലുകളോടായിരുന്നു പ്രിയം. എന്നാൽ സാധാരണക്കാർക്കായി ടാറ്റ ഇൻഡിക്ക പിറവിയെടുത്തതോടെ പലരുടേയും വീട്ടുമുറ്റത്ത് ഈ ഇതിഹാസ ഹാച്ച്ബാക്കിന്റെ സാന്നിധ്യമെത്തി. അത്രയും നാൾ അംബാഡിസർ ഭരിച്ചിരിക്കുന്ന ടാക്‌സി സെഗ്മെന്റിൽ വരെ ഇൻഡിക്ക കൈയടക്കുന്ന കാഴ്ച്ചായാണ് കാണാനായത്. എന്നാൽ പിന്നീട് എപ്പോഴോ പ്രതാപം നഷ്‌ടപ്പെട്ട് ഇൻഡിക്ക കാണാമറയത്തേക്ക് മെല്ലെ ഒതുങ്ങിക്കൂടി. ഇതിനിടയിൽ പല പരീക്ഷണങ്ങളുമായി ടാറ്റ മുമ്പോട്ട് വന്നെങ്കിലും ഒന്നും ക്ലച്ചുപിടിക്കാതെ പോവുകയായിരുന്നു. എന്നാൽ ടിയാഗോയുടെ വരവോടെ വീണ്ടും ഷോറൂമുകളിൽ ജനത്തിരക്കാവുന്ന കാഴ്ച്ചയാണ് കാണാനായത്.

ചെറിയ രൂപവും നല്ല എഞ്ചിനും ആവശ്യത്തിന് ഫീച്ചറുകളുമെല്ലാം കോർത്തിണക്കിയെത്തിയ ടാറ്റ കാർ വളരെ വേഗമാണ് ആളുകളുടെ മനസ് കീഴടക്കിയത്. അതിന്റെ പ്രധാന കാരണം പതിറ്റാണ്ടുകളായി ടാറ്റ മോട്ടോർസ് പിന്തുടര്‍ന്ന് വന്ന ഡിസൈന്‍ ശൈലി പൊളിച്ചെഴുതിയത് തന്നെയാവും. 2016-ല്‍ ഇംപാക്ട് ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കി ഒരുങ്ങിയ ഈ വാഹനത്തിന്റെ 6 ലക്ഷത്തോളം യൂണിറ്റുകളാണ് ഇന്ന് ഇന്ത്യൻ നിരത്തുകളില്‍ ഓടുന്നത്.

2025 Tata Tiago NRG Launched In India Price Starts From Rs 7 20 Lakh

ഈ വിജയം വേറൊരു തലത്തിലെത്തിക്കാനായി ടാറ്റ ടിയാഗോയുടെ ക്രോസ്ഓവർ പതിപ്പിനെയും ഇടക്കാലത്ത് അവതരിപ്പിക്കുകയുണ്ടായി. ഹാച്ച്ബാക്കിലേക്ക് അൽപം പരുക്കൻ സ്റ്റൈൽ അന്വേഷിക്കുന്നവർക്കുള്ള ജനപ്രിയ തെരഞ്ഞെടുപ്പായി പിന്നീട് ഇത് മാറുന്ന കാഴ്ച്ചയും നാം കണ്ടതാണ്. ഇപ്പോഴിതാ ടിയാഗോ NRG-യുടെ പുതിയ 2025 മോഡലിനെയും വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി.

സാധാരണ മോഡലിനെപ്പോലെ ജനപ്രിയമായില്ലെങ്കിലും തരക്കേടില്ലാതെ കച്ചോടം പിടിക്കുന്ന കാറിലേക്ക് വന്ന നവീകരണങ്ങൾ ശ്രദ്ധേയമാണ് കേട്ടോ. ഡിസൈനിന്റെ കാര്യത്തിൽ ഏറ്റവും പുതിയ 2025 മോഡൽ ടിയാഗോയ്ക്ക് സമാനമാണ് ഈ ക്രോസ്ഓവർ പതിപ്പും. എന്നിരുന്നാലും ടാറ്റ ടിയാഗോ NRG കുറച്ചുകൂടി റഗ്ഗഡ് ശൈലിയിൽ സൂക്ഷ്മമായി അപ്‌ഡേറ്റുകൾ നേടിയിട്ടുണ്ട്. മുൻവശത്ത് വിപുലമായ മാറ്റ് ബ്ലാക്ക് ക്ലാഡിംഗും പുതിയ കട്ടിയുള്ള സിൽവർ സ്‌കിഡ് പ്ലേറ്റുമുള്ള റീഡിസൈൻ ചെയ്ത ബമ്പറും മനോഹരമാണ്.

2025 Tata Tiago NRG Launched In India Price Starts From Rs 7 20 Lakh

വശങ്ങളിൽ നിന്ന് നോക്കുമ്പോൾ പുതിയ ടിയാഗോ NRG യുടെ ബോഡി ക്ലാഡിംഗ് കട്ടിയുള്ളതായിട്ട് കാണാം. ഇന്റഗ്രേറ്റഡ് റൂഫ് റെയിലുകളുള്ള ഇൻഫിനിറ്റി ബ്ലാക്ക് റൂഫും കാറിന് ലഭിക്കുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ വിചിത്രമായി പലർക്കും തോന്നിയേക്കാവുന്ന സംഗതി കൂടിയാണേ. അങ്ങനെ മൊത്തത്തിൽ കൂടുതൽ അഡ്വഞ്ചർ റെഡി രൂപത്തിലേക്ക് ക്രോസ്ഓവർ പതിപ്പിനെ നവീകരിക്കാൻ കമ്പനിക്കായിട്ടുണ്ട്.

സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 15 ഇഞ്ച് അലോയ് വീലുകളും ഏറ്റവും പുതിയ ടാറ്റ ടിയാഗോ NRG മോഡലിന് ലഭിക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ മുൻവശത്തുള്ളതുപോലെ കട്ടിയുള്ള സിൽവർ സ്‌കിഡ് പ്ലേറ്റും കട്ടിയുള്ള കറുത്ത ക്ലാഡിംഗുകളുമുള്ള മസ്ക്കുലാർ ടെയിൽഗേറ്റാണ് ഹാച്ച്ബാക്കിന് സമ്മാനിച്ചിരിക്കുന്നത്. ഷാർക്ക് ഫിൻ ആന്റിനയും ടെയിൽ ലൈറ്റുകൾക്കിടയിൽ ബന്ധിപ്പിച്ചിരിക്കുന്ന ബ്ലാക്ക് പാനലും സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും ക്രോസ്ഓവറിനെ വേറിട്ടുനിർത്തുന്ന സംഗതിയാണ്.

2025 Tata Tiago NRG Launched In India Price Starts From Rs 7 20 Lakh

ടിയാഗോ NRG മോഡലിന്റെ ഇന്റീരിയറിലേക്ക് കയറിയാൽ കറുപ്പ് നിറത്തിലുള്ള ചാർക്കോൾ തീമാണ് യാത്രക്കാരെ സ്വാഗതം ചെയ്യുക. സീറ്റുകൾ, ഡാഷ്‌ബോർഡ്, മറ്റ് ഇന്റീരിയർ ഘടകങ്ങൾ എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് അകത്തളത്തിലേക്ക് പ്രീമിയംനെസ് കൊണ്ടുവരുന്ന ഘടകം. എല്ലാ ടാറ്റ കാറുകളിലും ഒരു സാധാരണ കാഴ്ച്ചയായി ഈ കിടിലൻ സ്റ്റിയറിംഗ് വീൽ മാറിയിട്ടുണ്ട്.

പുതുപുത്തൻ ടിയാഗോ NRG ഫീച്ചറുകളുടെ കാര്യത്തിലും നവീകരണങ്ങൾ കൊണ്ടുവരുന്നുണ്ട് കേട്ടോ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള പുതിയ ഫ്ലോട്ടിംഗ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയെല്ലമാണ് പുതിയ സവിശേഷതകൾ.

2025 Tata Tiago NRG Launched In India Price Starts From Rs 7 20 Lakh

സേഫ്റ്റിയുടെ കാര്യത്തിൽ ടാറ്റ കാറുകൾ അടിപൊളിയാണെന്ന് അറിയാമല്ലോ അല്ലോ. പുതിയ 2025 മോഡൽ ടിയാഗോ NRG ക്രോസ്ഓവറും ഇക്കാര്യത്തിൽ പിശുക്കിനൊന്നും നിന്നിട്ടില്ല. ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) തുടങ്ങിയ സവിശേഷതകൾ ഇതിൽ നിലനിർത്തിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ റിയർ പാർക്കിംഗ് ക്യാമറയുടെ സാന്നിധ്യവും ഹാച്ച്ബാക്കിനെ കിടിലമാക്കുന്നുണ്ടേ.

എഞ്ചിനിലേക്ക് വന്നാൽ പഴയ അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, റിവോട്രോൺ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ 2025 ടാറ്റ ടിയാഗോ NRG ക്രോസ്ഓവർ ഹാച്ച്ബാക്കിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 82 bhp പവറിൽ പരമാവധി 113 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും.

ഇതോടൊപ്പം തന്നെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും ടാറ്റ ടിയാഗോ NRG പതിപ്പിൽ തെരഞ്ഞെടുക്കാം. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും നല്ല മൈലേജായിരിക്കും വാഹനം നൽകുക. പെട്രോളിൽ 20.09 കിലോമീറ്ററും സിഎൻജിയിൽ 26.49 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി പറയുന്നത്. 7.20 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയാണ് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് തുടങ്ങിയവയോടാണ് മോഡലിന്റെ മത്സരം.

More from DriveSpark

Article Published On: Wednesday, March 12, 2025, 15:06 [IST]
English summary
2025 tata tiago nrg launched in india price starts from rs 7 20 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X