മമ്മൂക്കയുടെ അല്ല, ഇത് ടൊയോട്ടയുടെ വല്യേട്ടൻ; ഏറ്റവും പുതിയ ലാൻഡ് ക്രൂയിസറിനായുള്ള ബുക്കിംഗ് തുടങ്ങി മക്കളേ

എസ്‌യുവികളിലെ വല്യേട്ടൻ എന്നറിയപ്പെടുന്ന മോഡലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. ഇന്ത്യയിൽ ഏറ്റവും വിലയുള്ള ടൊയോട്ടയുടെ വാഹനമാണെങ്കിലും ഇവിടെ കൊണ്ടുവരുന്ന പരിമിതമായ യൂണിറ്റുകൾ വാങ്ങാൻ ആളുകളുടെ വലിയ തിക്കുംതിരക്കുമാണുള്ളത്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ കൊലകൊമ്പനായി വാഴ്ത്തപ്പെടുന്ന എൽസിയുടെ എല്ലാതലമുറ മോഡലുകളും വലിയ വിജയം നേടിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇപ്പോഴിതാ ഏറ്റവും പുതിയ 2025 ലാൻഡ് ക്രൂയിസർ 300 പതിപ്പിനായുളള ബുക്കിംഗും ഔദ്യോഗികമായി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. പക്ഷേ ഇതിന്റെ വില കേട്ടാൽ ചിലപ്പോൾ പലരും ഞെട്ടിപ്പോവും.

നമ്മുടെയൊക്കെ വീടും സ്ഥലവും വിറ്റാൽ പോലും കിട്ടാത്ത വിലയാണ് ടൊയോട്ടയുടെ ഈ ഇടിവെട്ട് വാഹനത്തിനായി മുടക്കേണ്ടി വരിക. ZX, GR-S എന്നീ രണ്ട് വ്യത്യസ്ത വേരിയന്റുകളിലെത്തുന്ന പുതിയ 2025 ലാൻഡ് ക്രൂയിസർ 300 എസ്‌യുവിക്ക് യഥാക്രമം 2.31 കോടി, 2.41 കോടി എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. കംപ്ലീറ്റ്ലി-ബിൽറ്റ് അപ്പ് യൂണിറ്റ് അതായത് പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത്.

2025 Toyota Land Cruiser 300 Bookings Started In India Price Starts From Rs 2 31 Crore

ഓഫ്-റോഡ് പ്രേമികൾക്കായി പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്ന GR-S വേരിയന്റിൽ ഡിഫറൻഷ്യൽ ലോക്കുകൾ, മെച്ചപ്പെട്ട ഷോക്ക് അബ്സോർബറുകൾ, കൂടുതൽ സ്പോർട്ടി സ്റ്റാൻസ് എന്നിവയെല്ലാം ഉൾപ്പെടും. ഡിസൈനിലും അൽപം മാറ്റങ്ങളുണ്ടാവുമെന്ന് കാണാം. നേരായ ഫ്രണ്ട് ഗ്രിൽ, സ്ക‌ൾപ്പഡ് ബമ്പറുകൾ, സ്ട്രീംലൈൻഡ് രൂപഘടന എന്നിവയാണ് ഇതിലെ പ്രത്യേകതകൾ.

അതേസമയം അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം (AHS) ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ടൊയോട്ട കൊടുത്തിട്ടുണ്ട്. ഇതുകൂടാതെ കറുത്ത നിറത്തിലുള്ള എക്സ്റ്റീരിയർ ആക്സന്റുകൾ, കൂടുതൽ സ്പോർട്ടിയറായ ബമ്പർ, GR ബാഡ്ജിംഗ് എന്നിവയെല്ലാമുള്ള ഒരു എക്സ്ക്ലൂസീവ് സ്റ്റൈലിംഗ് പാക്കേജാണ് ലാൻഡ് ക്രൂയിസയർ GR-S വേരിയന്റിന് ലഭിക്കുന്നത്. പ്രീമിയം മൾട്ടി-ലേയേർഡ് ഫിനിഷുള്ള പ്രഷ്യസ് വൈറ്റ് പേൾ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഈ എസ്‌യുവി ലഭ്യമാണ്.

2025 Toyota Land Cruiser 300 Bookings Started In India Price Starts From Rs 2 31 Crore

പുറംമോടി പോലെ തന്നെ പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ 300 മോഡലിന്റെ അകത്തളവും അതിഗംഭീരമാണെന്ന് വേണം പറയാൻ. ലെതർ അപ്ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ഉയർന്ന ട്രിം ഡീറ്റെയിലിംഗ് എന്നിവയാൽ സമ്പന്നമായ എസ്‌യുവിയിൽ ഫീച്ചറുകളുടെ വലിയ നിരയും ഒരുക്കിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ സ്യൂട്ട് എന്നിവ സംയോജിപ്പിക്കുന്ന 31.24 സെന്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഡാഷ്ബോർഡിലെ സവശേഷതകൾ.

നാല്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഫ്രണ്ട് സീറ്റിന് മെമ്മറി ഫംഗ്ഷനോട് കൂടിയ 8-വേ പവർ-അഡ്ജസ്റ്റബിൾ സംവിധാനവുമുണ്ട്. അതേസമയം ZX വേരിയന്റ് ന്യൂട്രൽ ബീജ്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ GR-S വേരിയന്റ് ബ്ലാക്ക്, ഡാർക്ക് റെഡ് നിറങ്ങളുമാണ് ഇന്റീരിയറിൽ വാഗ്ദാനം ചെയ്യുന്നത്.

2025 Toyota Land Cruiser 300 Bookings Started In India Price Starts From Rs 2 31 Crore

സുരക്ഷയുടെ കാര്യത്തിൽ പ്രീ-കൊളിഷൻ സിസ്റ്റം (PCS), ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ് (LTA), ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട് (LDA), ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ (DRCC) എന്നിവ ഉൾക്കൊള്ളുന്ന ടൊയോട്ട സേഫ്റ്റി സെൻസ് 3.0 എന്ന ADAS ടെക്കും പുത്തൻ ലാൻഡ് ക്രൂയിസറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ 10 SRS എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

റിയൽ-ടൈം വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, റിമോട്ട് ലോക്ക്/അൺലോക്ക് ഫംഗ്ഷനുകൾ, ലൈവ് ട്രാക്കിംഗ്, 14-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ഒന്നിലധികം USB പോർട്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയുടെ ഐ-കണക്റ്റ് ടെലിമാറ്റിക്സ് സിസ്റ്റവും എസ്‌യുവികളിലെ വല്യേട്ടന് അകമ്പടിയേകുന്നുണ്ട്. മോഡുലാർ TNGA-F പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ലാൻഡ് ക്രൂയിസർ 300 ഭാരം കുറഞ്ഞതും എന്നാൽ കർക്കശവുമായ ലാഡർ-ഫ്രെയിം ഷാസിയിലാണ് വരുന്നത്.

ട്വിൻ ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനാണ് പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ 300 മോഡലിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫുൾ-ടൈം 4WD സിസ്റ്റവും സ്റ്റാൻഡേർഡായി ലഭിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 4,000 ആർപിഎമ്മിൽ പരമാവധി 304 bhp പവറും 1,600-2,600 ആർപിഎമ്മിൽ 700 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ടൊയോട്ട പറയുന്നത്.

More from DriveSpark

Article Published On: Wednesday, February 19, 2025, 13:07 [IST]
English summary
2025 toyota land cruiser 300 bookings started in india price starts from rs 2 31 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X