ഹൈ ക്ലാസായി ഹൈബ്രിഡ് എസ്‌യുവി, 27 കി.മീ. മൈലേജ് മാത്രമല്ല, ഫീച്ചറുകളുടെ കാര്യത്തിലും ഇനി റിച്ചാണ് ഹൈറൈഡർ

ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാണിരുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ടയുടെ സാന്നിധ്യം അടയാളപ്പെടുത്തിയ മോഡലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച എസ്‌യുവി ജനകീയമായി മാറാൻ വേറെന്തെങ്കിലും കാരണം വേണോ. ഇതോടൊപ്പം കിടുക്കൻ മൈലേജ് നൽകുന്ന സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ കൂടിയായതോടെ ഹൈറൈഡർ ആളുകളുടെ മനസിൽ കയറിക്കൂടിയത് അതിവേഗമായിരുന്നു. മിഡിൽ ക്ലാസുകാർക്കുള്ള ടൊയോട്ടയുടെ എസ്‌യുവി ഇപ്പോഴും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

ഇപ്പോഴിതാ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ 2025 മോഡൽ പുറത്തിറക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ് ടൊയോട്ട. കൂടുതൽ ഫീച്ചറുകളും അല്ലറച്ചില്ലറ പരിഷ്ക്കാരങ്ങളുമായി എത്തിയ മോഡലിലെ പുതിയ കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ? മാറ്റങ്ങൾ ലഭിച്ചതോടെ 11.14 ലക്ഷമായിരുന്ന എസ്‌യുവിയുടെ പ്രാരംഭ വില 11.34 ലക്ഷമായി ഉയരുകയും ചെയ്‌തിട്ടുണ്ട് കേട്ടോ.

2025 Toyota Urban Cruiser Hyryder Launched With More Features Price Starts From Rs 11 34 Lakh

പക്ഷേ ഈ 20,000 രൂപയുടെ വില വർധനവിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സവിശേഷതകളെല്ലാം എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുമുണ്ട്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ നിരവധി അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിട്ടുള്ളതിനാൽ ആളുകൾ വാങ്ങാനും മടികാണിച്ചേക്കില്ല. ഹൈബ്രിഡ് എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർ ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ ചേർത്തിരിക്കുന്നതാണ് ഇതിൽ ശ്രദ്ധേയം.

പ്രത്യേകിച്ച് ദീർഘദൂര ഡ്രൈവുകളിലും ചൂടുള്ള കാലാവസ്ഥയിലും യാത്രാസുഖം വർധിപ്പിക്കുന്ന ഫീച്ചറുകളാണിവ. ഇതോടൊപ്പം റിയർ ഡോർ സൺഷെയ്ഡുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ (15W), എൽഇഡി സ്പോട്ട്, റീഡിംഗ് ലാമ്പുകൾ എന്നിവയും 2025 മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായി ഏറ്റവും പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ കമ്പനി ചേർത്തിട്ടുണ്ട്.

2025 Toyota Urban Cruiser Hyryder Launched With More Features Price Starts From Rs 11 34 Lakh

മികച്ച റിയൽ-ടൈം ട്രാക്കിംഗിനായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എസ്‌യുവിയുടെ കൂടുതൽ വേരിയന്റുകളിലേക്ക് അവതരിപ്പിച്ചിട്ടുണ്ടെന്നും ടൊയോട്ട പറയുന്നു. അതേസമയം തിരഞ്ഞെടുത്ത മോഡലുകളിൽ എയർ ക്വാളിറ്റി ഡിസ്പ്ലേയും കമ്പനി ഒരുക്കിയിട്ടുണ്ട്. മികച്ച റീഡബിലിറ്റിക്കായി ഹൈറൈഡറിലെ സ്പീഡോമീറ്ററും ടൊയോട്ട അപ്‌ഡേറ്റ് ചെയ്‌തു. കൂടാതെ തിരഞ്ഞെടുത്ത ട്രിമ്മുകളിൽ പുതിയ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ഇനി സ്വന്തമാക്കാനാവും.

അതേസമയം മെച്ചപ്പെട്ട സുരക്ഷയ്ക്കായി 2025 ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് എല്ലാ വേരിയന്റുകളിലും ഘടനാപരമായ മെച്ചപ്പെടുത്തലുകൾ ലഭിക്കുമെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നു. കൂടാതെ 6 എയർബാഗുകൾ ഇപ്പോൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണെന്നതും സന്തോഷം പകരുന്ന തീരുമാനങ്ങളാണ്. കൂടാതെ ചില വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും (EPB) ചേർത്തിട്ടുണ്ട്.

2025 Toyota Urban Cruiser Hyryder Launched With More Features Price Starts From Rs 11 34 Lakh

ഇതൊഴികെ ഡിസൈനിലോ മെക്കാനിക്കൽ വശങ്ങളിലോ ഏറ്റവും പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിലായി വ്യത്യസ്‌തമായ വേരിയന്റ് നിരയാണ് മിഡ്-സൈസ് എസ്‌യുവിയിലുള്ളത്. ഹൈറൈഡറും മാരുതി ഗ്രാൻഡ് വിറ്റാരയും സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പ്ലാറ്റ്‌ഫോം മാത്രമല്ല, ഗ്രാൻഡ് വിറ്റാരയുമായി ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകളും ഹൈറൈഡർ പങ്കിടുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. കർണാടകയിലെ ബിദാദിയിലുള്ള ടൊയോട്ട ഫെസിലിറ്റിയിലാണ് എസ്‌യുവിയുടെ നിർമാണം നടക്കുന്നത്. NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ തരങ്ങളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സ്വന്തമാക്കാം.

2025 Toyota Urban Cruiser Hyryder Launched With More Features Price Starts From Rs 11 34 Lakh

1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കും. അതേസമയം രണ്ടാമത്തെ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് 116 bhp കരുത്തിൽ 141 Nm torque ആണ് വികസിപ്പിക്കുന്നത്. ഇതൊരു ഇ-ഡ്രൈവ് ട്രാൻസ്മിഷൻ യൂണിറ്റുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

മുമ്പ് ലഭ്യമായ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിന് പകരമായി AWD വേരിയന്റിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (6AT) ചേർത്തതാണ് ഹൈറൈഡർ ഇനി മുതൽ വാങ്ങാനാവുക. ഇലക്‌ട്രിക് വാഹനം വാങ്ങുന്നതിനേക്കാൾ കൂടുതൽ ലാഭകരം എന്നതിലുപരി 27 കിലോമീറ്റർ മൈലേജ് തന്നെയാണ് പലരേയും ടൊയോട്ട ഹൈറൈഡറിലേക്ക് ആകർഷിച്ചത്. ഇന്ത്യയിൽ ക്രെറ്റക്കും സെൽറ്റോസിനും പുറമെ അനവധി മോഡലുകളുമായാണ് ഹൈറൈഡർ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Monday, April 7, 2025, 16:45 [IST]
English summary
2025 toyota urban cruiser hyryder launched with more features price starts from rs 11 34 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X